For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

97*, 89; സെഞ്ചറികള്‍ മിസ്സായതില്‍ നിരാശയോ? സഞ്ജുവിന്റെ മറുപടി വൈറല്‍! പിന്നാലെ കൂട്ടച്ചിരി

മുംബൈ: ഐസിസി ടി20 ലോകകപ്പില്‍ ഇത്തവണ ഒരു മല്‍സരം പോലും കളിച്ചേക്കില്ലെന്ന ഇടത്തു നിന്നും ഇപ്പോള്‍ ഇന്ത്യയുടെ വീരനായകനായി മാറിയിരിക്കുകയാണ് സഞ്ജു സാംസണ്‍. അദ്ദേഹത്തിന്റെ മാജിക്കല്‍ ഇന്നിങ്‌സിലേറി തുടര്‍ച്ചയായി രണ്ടു വമ്പന്‍ മല്‍സരങ്ങളിലാണ് ടീം ഇന്ത്യ വിജയം കൊയ്തിരിക്കുന്നത്.

ആദ്യം വെസ്റ്റ് ഇന്‍ഡീസുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ സൂപ്പര്‍ എട്ടില്‍ പുറത്താവാതെ 97 റണ്‍സോടെയാണ് റണ്‍ചേസില്‍ സഞ്ജു ടീമിന്റെ ഹീറോയായത്. അതിനു പിന്നാലെ ഇപ്പോഴിതാ സെമി ഫൈനലില്‍ 89 റണ്‍സുായി അദ്ദേഹം വീണ്ടും ടീമിന്റെ വിജയശില്‍പ്പിയായി മാറി. രണ്ടു കളിയിലും പ്ലെയര്‍ ഓഫ് ദി മാച്ചും സഞ്ജു തന്നെ.

SANJU SAMSON T20 WC 2026

ടി20യില്‍ ഇതിനകം മൂന്നു സെഞ്ച്വറികളുണ്ടെങ്കിലും ഈ ലോകകപ്പില്‍ തുടരെ രണ്ടു സെഞ്ച്വറികളാണ് അദ്ദേഹത്തിനു ജസ്റ്റ് മിസ്സായത്. ഇതില്‍ സഞ്ജുവിനു നിരാശയുണ്ടോ? തന്റെ സെഞ്ച്വറി നഷ്ടങ്ങളെ കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്. സെമിക്കു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെഞ്ച്വറി നഷ്ടത്തില്‍ നിരാശയോ?

സെമി ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് സെഞ്ച്വറി നഷ്ടത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു സഞ്ജു സാംസണ്‍ രസകരമായ മറുപടി നല്‍കിയത്.

അവസാനത്തെ രണ്ടിന്നിങ്‌സുകളില്‍ നിങ്ങള്‍ക്കു സെഞ്ച്വറികള്‍ മിസ്സായല്ലോയെന്നായിരുന്നു അദ്ദേഹത്തോടുള്ള ചോദ്യം. പിന്നാലെ നിറഞ്ഞ ചിരിയോടെയുള്ള സഞ്ജുവിന്റെ മറുപടി- 'എനിക്കു രണ്ടു സെഞ്ച്വറുകള്‍ മിസ്സായിട്ടില്ല. ഒന്ന് 97 റണ്‍സും മറ്റൊന്ന് 89 റണ്‍സുമായിരുന്നു. അതു തന്നെ വലിയൊരു നേട്ടമാണ്. ടീമിനു വേണ്ടി ഈ സ്‌കോറുകള്‍ നേടാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെയധികം നന്ദിയുള്ളവനാണ്'.

സഞ്ജുവിന്റെ ഈ മറുപടിക്കു പിന്നാലെ വാര്‍ത്താസമ്മേളത്തില്‍ കൂട്ടിച്ചിരിയും ഉയരുകയായിരുന്നു. രണ്ടു സെഞ്ച്വികളേക്കാള്‍ താന്‍ വിലമതിക്കുന്നത് ഈ മാച്ച് വിന്നിങ് ഇന്നിങ്‌സുകളാണെന്നു അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും വളരെ വ്യക്തമാണ്.

സെഞ്ച്വറികളേക്കാള്‍ ടീമിനു മുതല്‍ക്കൂട്ടായി മാറുന്ന റണ്‍സ് നേടുന്നതിനാണ് താന്‍ എല്ലായ്‌പ്പോഴും പ്രാധാന്യം നല്‍കാറുള്ളതെന്നു സഞ്ജു നേരത്തേയും തുറന്നു പറഞ്ഞിട്ടുള്ളതാണ്.

SANJU SAMSON T20 WC 2026

ന്യൂസിലാന്‍ഡിനെിരേ സംഭവിച്ചതെന്ത്?

ഈ ലോകകപ്പിനു തൊട്ടുമുമ്പ് ന്യൂസിലാന്‍ഡുമായി കളിച്ച അഞ്ചു ടി20കളുടെ പരമ്പരയില്‍ സഞ്ജു സാംസണ്‍ വന്‍ ഫ്‌ളോപ്പായി മാറിയിരന്നു. മുഴുവന്‍ മല്‍സരങ്ങളിലും ഓപ്പണറായി കളിച്ചിട്ടും വെറും 46 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. ലോകകപ്പില്‍ സഞ്ജുവിനു നേരത്തേ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍ റോള്‍ നഷ്ടമാക്കിയതും ഇതായിരുന്നു.

കിവികള്‍ക്കെതിരേ തനിക്കു എവിടെയാണ് പാളിയതെന്നും അദ്ദേഹം പറയുന്നു. ന്യൂസിലാന്‍ഡിനെതിരേ സാധാരണത്തേതില്‍ നിന്നും കവിഞ്ഞ് എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതാണ് മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിയാതെ പോയതിനു കാരണമെന്നും സഞ്ജു വെളിപ്പെടുത്തി.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇതു പോലെയുള്ള എന്തെങ്കിലും (ലോകകപ്പിലെ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍) ചെയ്യുന്നതിനു വേണ്ടി ഞാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അതിനു കഴിഞ്ഞതില്‍ വളരെയധികം സന്തോഷം തോന്നുന്നു. എനിക്കു ബോള്‍ നന്നായി ടൈം ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഇന്നു കാര്യങ്ങളെല്ലാം തന്നെ വളരെ നൈസായി തന്നെ വരികയും ചെയ്തു.

ടീമിന്റെ വിജയത്തിനു വേണ്ടി സംഭാവനകള്‍ നല്‍കണമെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. ബാറ്റിങില്‍ അടിസ്ഥാന കാര്യങ്ങളിലേക്കു തിരികെ പോയതാണ് ഇപ്പോഴത്തെ ഫോമിനു കാരണം. ഇന്നു ഭാഗ്യവും എന്റെ കൂടെയായിരുന്നു. അതുകൊണ്ടു തന്നെ ടീമിനായി ഞാന്‍ മുന്നോട്ടു തന്നെ പോവുകയും ചെയ്തുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

Story first published: Friday, March 6, 2026, 10:19 [IST]
Other articles published on Mar 6, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+