Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: രോഹിത് നയിക്കും, രാഹുല്‍ വൈസ് ക്യാപ്റ്റന്‍, ആദ്യ ടെസ്റ്റിലും രോഹിത് നായകനായേക്കും!

ഐസിസിയുടെ ടി20 ലോകകപ്പിലെ പ്രതീക്ഷകള്‍ അസ്തമിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രദ്ധ മുഴുവന്‍ ഈ മാസം ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നട ക്കാനിരിക്കുന്ന ടി20, ടെസ്റ്റ് പരമ്പരകളിലാണ്. മൂന്ന് ടി20കളുമ രണ്ടു ടെസ്റ്റുകളുമാണ് കിവീസ് ഇന്ത്യയില്‍ കളിക്കുക. ഇവയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ വൈകാതെ തന്നെ പ്രഖ്യാപിക്കും. അതിനിടെ ടീമിനെക്കുറിച്ചുള്ള നിര്‍ണായക സൂചനകള്‍ പുറത്തു വന്നിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിരാട് കോലിയുടെ ടി20യില്‍ നായകസ്ഥാനമൊഴിഞ്ഞതോടെ കിവീസിനെതിരായ പരമ്പരയില്‍ പുതിയ ക്യാപ്റ്റനെയും കൂടി സെലക്ടര്‍മാര്‍ക്കു തിരഞ്ഞെടുക്കേണ്ടതുണ്ട്. നിലവിലെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയായിരിക്കും പുതിയ ക്യാപ്റ്റനെന്ന് ഉറപ്പായിക്കഴിഞ്ഞു. കോലിയും പരിശീലകസ്ഥാനമൊഴിഞ്ഞ രവി ശാസ്ത്രിയുമെല്ലം കഴിഞ്ഞ ദിവസം ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു.

 രോഹിത് നയിക്കും, രാഹുല്‍ വൈസ് ക്യാപ്റ്റന്‍

രോഹിത് നയിക്കും, രാഹുല്‍ വൈസ് ക്യാപ്റ്റന്‍

ന്യൂസിലാന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ രോഹിത് തന്നെയായിരിക്കും ഇന്ത്യയെ നയിക്കുകയെന്നാണ് അണിയറ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി കൂടിയായ കെഎല്‍ രാഹുല്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഹിത് നായകസ്ഥാനത്തേക്കു വരുന്നതോടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പലരുടെയും പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ രാഹുലിനെ ഈ റോള്‍ ഏല്‍പ്പിക്കാനും ഭാവ നായകനായി വളര്‍ത്തിക്കൊണ്ടു വരാനുമാണ് പുതിയ കോച്ച് രാഹുല്‍ ദ്രാവിഡിന് താല്‍പ്പര്യമെന്നു നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 ആദ്യ ടെസ്റ്റിലും രോഹിത് നയിക്കും

ആദ്യ ടെസ്റ്റിലും രോഹിത് നയിക്കും

ന്യൂസിലാന്‍ഡിനെതിരേയുള്ള മൂന്നു ടി20കളുടെ പരമ്പരയില്‍ മാത്രമല്ല അതിനു ശേഷമുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മല്‍സരത്തിലും രോഹിത്തായിരിക്കും ഇന്ത്യയെ നയിക്കുകയെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിലുള്ളത്. വിരാട് കോലി ടി20 പരമ്പരയില്‍ നിന്നും ആദ്യ ടെസ്റ്റില്‍ നിന്നും ബ്രേക്കെടുക്കുമെന്നും എന്നാല്‍ രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്നുമാണ് വിവരം. ഇതേ തുടര്‍ന്നാണ് ആദ്യ ടെസ്റ്റില്‍ രോഹിത്തിനെ താല്‍ക്കാലിക ചുമതലയേല്‍പ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 ബുംറയ്ക്കും ഷമിക്കും വിശ്രമം

ബുംറയ്ക്കും ഷമിക്കും വിശ്രമം

ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ സ്റ്റാര്‍ പേസ് ജോടികളായ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും ഇന്ത്യ വിശ്രമം അനുവദിക്കും. ടി20 ലോകകപ്പില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിയാതിരുന്ന സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ഒഴിവാക്കി പകരം പുതുമുഖ പേസര്‍ ഹര്‍ഷല്‍ പട്ടേലിനെ ടീമിലുള്‍പ്പെടുത്തും. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി തകര്‍പ്പന്‍ പ്രകടനമായിരുന്നു ഹര്‍ഷലിന്റേത്. 32 വിക്കറ്റുകളുമായി സീസണിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും താരം സ്വന്തമാക്കിയിരുന്നു.

ശ്രേയസ് തിരിച്ചെത്തും

ശ്രേയസ് തിരിച്ചെത്തും

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ ഇടം ലഭിക്കാതിരുന്ന മധ്യനിര ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരെയും ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ തിരിച്ചുവിളിച്ചേക്കും. സഹോദരന്‍മാരായ ദീപക് ചാഹര്‍, രാഹുല്‍ ചാഹര്‍ എന്നിവരും ടി20 സംഘത്തില്‍ ഇടം പിടിക്കുമെന്നാണ് റിപ്പോര്‍ട്ട്. ടി20 ലോകകപ്പില്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും രാഹുലിന് അവസാനത്തെ മല്‍സരത്തില്‍ മാത്രമേ പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചുള്ളൂ. ദീപക്കാവട്ടെ ബാക്കപ്പ് താരങ്ങളുടെ ലിസ്റ്റിലായിരുന്നു ഉള്‍പ്പെട്ടിരുന്നത്.

റിസര്‍വ് വിക്കറ്റ് കീപ്പര്‍

റിസര്‍വ് വിക്കറ്റ് കീപ്പര്‍

നിലവില്‍ റിഷഭ് പന്താണ് മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കുന്നത്. എന്നാല്‍ ടെസ്റ്റില്‍ റിഷഭിന്റെ ബാക്കപ്പായി ന്യൂസിലാന്‍ഡിനെതിരേ ആരെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ക്കു തീരുമാനമെടുക്കേണ്ടതുണ്ട്. വെറ്ററന്‍ താരം വൃധിമാന്‍ സാഹയെ തന്നെ ഈ സ്ഥാനത്തു നിലനിര്‍ത്തണോ അതോ ആന്ധ്രയുടെ കെഎസ് ഭരതിനെ ഈ റോളില്‍ ടീമിലെടുക്കണമോയെന്നു സെലക്ടര്‍മാര്‍ ആലോചിക്കുന്നുണ്ട്.

Story first published: Tuesday, November 9, 2021, 16:39 [IST]
Other articles published on Nov 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+