
ടി20 ലോകകപ്പിലെ ഇന്ത്യയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനെതിരേ നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ടീം സെലക്ഷനിലെ പാളിച്ചയും പിച്ചിന്റെ പോരായ്മയും ടോസും അമിത മത്സരഭാരവുമെല്ലാം തോല്‍വിക്ക് കാരണമായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി പഴിചാരിയിരിക്കുന്നത് ബയോബബിളിലാണ്. ബ്രാഡ്മാനായാലും ബയോബബിളില്‍ തുടര്‍ന്നാല്‍ ശരാശരി താഴോട്ട് പോകുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് രവി ശാസ്ത്രി.
Also Read: IPL 2022: ഇനി ബാംഗറുടെ ബാംഗ്ലൂര്‍- പുതിയ ആര്‍സിബി കോച്ച്, പുതിയ ക്യാപ്റ്റനും ഉടന്‍

'ആറ് മാസത്തോളം ബയോബബിളില്‍ കഴിയുകയെന്നത് എളുപ്പമല്ല. ടീമിലെ മികച്ച താരങ്ങളും എല്ലാ ഫോര്‍മാറ്റിലും കളിക്കുന്നവരാണ്. കഴിഞ്ഞ 24 മാസത്തിനിടെ 25 ദിവസം പോലും താരങ്ങള്‍ക്ക് വീടുകളില്‍ കഴിയാന്‍ സാധിച്ചിട്ടില്ല. നിങ്ങള്‍ ആരാണെന്നത് പ്രശ്‌നമല്ല. ബ്രാഡ്മാനായാലും ബയോബബിളില്‍ തുടര്‍ന്നാല്‍ ശരാശരി താഴോട്ടിടിയും. അത് മനുഷ്യന്മാരില്‍ ആര്‍ക്കും സംഭവിക്കും. പിറകില്‍ പെട്രോളൊഴിച്ച് ഓടാന്‍ സാധിക്കുന്ന യന്ത്രങ്ങളെപ്പോലെ കാണരുത്. ഇത്തരത്തിലായിരുന്നില്ല കാര്യങ്ങള്‍ സംഭവിക്കേണ്ടിയിരുന്നത്. ബയോബബിളിന്റെ പ്രശ്‌നങ്ങളാണ് അവര്‍ കാട്ടിയത്'-രവി ശാസ്ത്രി പറഞ്ഞു.
Also Read: T20 World Cup: ഫൈനല്‍ ബെര്‍ത്തിനായി ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും- ആദ്യ സെമി പ്രിവ്യു, സാധ്യതാ ടീം

തുടര്‍ച്ചയായി ബയോബബിളില്‍ കഴിയുന്നത് താരങ്ങളെ ശാരീരികമായും മാനസികമായും ബാധിക്കുന്നു. കൂടാതെ പരിക്കേല്‍ക്കാനുള്ള സാധ്യതയും ഉയര്‍ത്തുന്നു. ഇന്ത്യന്‍ ടീമിലെ രോഹിത് ശര്‍മ,വിരാട് കോലി,റിഷഭ് പന്ത്,ജസ്പ്രീത് ബുംറ എന്നിവരെല്ലാം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കുന്നവരാണ്. അതിനാല്‍ ബയോബബിളില്‍ കഴിയുന്നത് ഇന്ത്യയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
Also Read: T20 World Cup 2021: 'ഹിറ്റ്മാനുള്ളപ്പോള്‍ വേറെയാര്', രോഹിത് അടുത്ത ടി20 നായകനെന്ന് രവി ശാസ്ത്രി

തുടര്‍ച്ചയായി മത്സരം കളിക്കുന്നത് താരങ്ങളുടെ ശാരീരിക ക്ഷമതയേയും ബാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് പരമ്പരക്ക് പിന്നാലെ ഐപിഎല്‍ രണ്ടാം പാദവും ചെറിയ ഇടവേളയില്‍ ടി20 ലോകകപ്പും കളിക്കാനിറങ്ങിയത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറയടക്കം ഇക്കാര്യം തുറന്ന് പറയുകയും ചെയ്തിരുന്നു. അമിത മത്സരഭാരത്തെക്കുറിച്ചും രവി ശാസ്ത്രി പ്രതികരിച്ചു.
Also Read: T20 World Cup: റെക്കോഡുകള്‍ വാരിക്കൂട്ടി രോഹിത് ശര്‍മ, അഭിമാന നേട്ടത്തോടെ കോലിക്കും പടിയിറക്കം

'താരങ്ങള്‍ക്ക് ആവിശ്യത്തിന് വിശ്രമം നല്‍കുകയെന്നത് എന്റെ ജോലിയല്ല. ലോകം മുഴുവന്‍ ടീമിനെ ഉറ്റുനോക്കുമ്പോള്‍ ഇത്തരമൊരു വലിയ ടൂര്‍ണമെന്റില്‍ മാനസികമായ ഉന്മേഷത്തോടെയും കളിക്കാന്‍ തയ്യാറായി ഇരിക്കുകയും വേണം. എല്ലാവര്‍ക്കും സ്വതന്ത്രമായി സംസാരിക്കാന്‍ അവസരമുണ്ട്. ആരെയും ജൂനിയര്‍ സീനിയര്‍ എന്ന നിലയില്‍ തരംതിരിച്ച് കാണാനാവില്ല'-രവി ശാസ്ത്രി പറഞ്ഞു.
Also Read: T20 World Cup: ഇന്ത്യന്‍ ക്രിക്കറ്റ് നല്ല കൈകളില്‍- രോഹിത് തന്നെ ക്യാപ്റ്റന്‍! സൂചന നല്‍കി കോലി

ഇന്ത്യ ഐപിഎല്ലിന് പിന്നാലെ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിരുന്നെങ്കില്‍ ഇത്രയും വലിയ പ്രശ്‌നം നേരിടേണ്ടി വരില്ലായിരുന്നു. ഐപിഎല്ലില്‍ മുഴുവന്‍ കളിച്ച താരങ്ങളാണ് ഇന്ത്യന്‍ ടീമിലെ പലരും. ഇതിന് ശേഷം ആവിശ്യത്തിന് വിശ്രമമില്ലാതെ ഇറങ്ങിയപ്പോള്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഇന്ത്യക്ക് സാധിക്കാതെ വന്നു. താരങ്ങളുടെ അമിത ജോലിഭാരത്തെ നിയന്ത്രിക്കുകയെന്നത് ബിസിസി ഐയുടെ ഉത്തരവാദിത്തമാണ്. തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്നതിന്റെ ക്ഷീണം ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ താരങ്ങളെ പ്രതികൂലമായി ബാധിക്കും.
Also Read: T20 World Cup: കോലി ടി20യില്‍ നിന്നു വിരമിക്കും! ഞെട്ടിക്കുന്ന പ്രസ്താവന മുന്‍ പാക് സ്പിന്നറുടേത്

'പരിശീലകനെന്ന നിലയില്‍ മികച്ച ക്രിക്കറ്റ് കളിപ്പിക്കാനാണ് ശ്രമിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളം എല്ലാ ഫോര്‍മാറ്റിലും ടീം കളിച്ച മത്സരങ്ങള്‍ നോക്കുക. ഒരേ വികാരത്തോടെ കളിക്കുമ്പോള്‍ ഏതൊരു ടീമിനെയും പരാജയപ്പെടുത്താന്‍ സാധിക്കുന്നു. കാരണം നിങ്ങള്‍ കളിക്കുന്നത് ഇന്ത്യയെന്ന മികച്ച ക്രിക്കറ്റ് ടീമിനുവേണ്ടിയാണെന്നത് എപ്പോഴും ഓര്‍ക്കണം. അതിയായ താല്‍പ്പര്യവും ആഗ്രഹവും ഇഷ്ടമാവും ഭയവുമില്ലാത്ത ടീമിനെയാണ് ആവിശ്യം. ഇന്ത്യ അത്തരത്തിലൊരു ടീമായിരുന്നു'-രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











