Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇനി ബാംഗറുടെ ബാംഗ്ലൂര്‍- പുതിയ ആര്‍സിബി കോച്ച്, പുതിയ ക്യാപ്റ്റനും ഉടന്‍

1

ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുതിയ പരിശീലകനെ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ടീമിന്റെ ബാറ്റിങ് കോച്ചായി പ്രവര്‍ത്തിച്ച് വരികയായിരുന്ന ഇന്ത്യയുടെ മുന്‍ താരം സഞ്ജയ് ബാംഗറിനെയാണ് പുതിയ ആര്‍സിബി കോച്ചായി നിയമിച്ചിരിക്കുന്നത്. സ്ഥാനമൊഴിഞ്ഞ ഓസ്‌ട്രേലിയയുടെ സൈമണ്‍ കാറ്റിച്ചിനു പകരമാണ് ബാംഗര്‍ ചുമതലയേറ്റെടുക്കുന്നത്. എന്നാല്‍ വിരാട് കോലിക്കു പകരം പുതിയ ക്യാപ്റ്റനെ ആര്‍സിബി ഇനിയും തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ സീണിനു ശേഷം അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞിരുന്നു.

ആര്‍സിബി ടീം ഡയരക്ടര്‍ മൈക്ക് ഹെസ്സനാണ് ബാംഗറിനെ മുഖ്യ കോച്ചായി തിരഞ്ഞെടുത്ത വിവരം ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലിന്റെ ആദ്യപാദത്തില്‍ കാറ്റിച്ചായിരുന്നു ടീമിനെ പരിശീലിപ്പിച്ചത്. എന്നാല്‍ യുഎഇയിലെ രണ്ടാംപാദത്തിനു മുമ്പ് അദ്ദേഹം ടീം വിടുകയായിരുന്നു. തുടര്‍ന്ന് ഡയരക്ടര്‍ കൂടിയായ ഹെസ്സന്‍ താല്‍ക്കാലിക കോച്ചിന്റെ റോള്‍ കൂടി ഏറ്റെടുക്കുകയായിരുന്നു.

ആര്‍സിബിയുടെ മുഖ്യകോച്ച് സ്ഥാനത്തേക്കു ഒരുപാട് പേരുമായി അഭിമുഖം നടത്തിയിരുന്നു. ഇവയില്‍ സഞ്ജയ് ആയിരുന്നു മറ്റുള്ളവരേക്കാള്‍ ഏറെ മുന്നില്‍ നിന്നത്. കോച്ചെന്ന നിലയില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ബാറ്റിങ് കോച്ചെന്ന നിലയിലാണ് ബാംഗര്‍ അറിയപ്പെടുന്നത്, പക്ഷെ അതിനേക്കാള്‍ ഒരുപാട് കഴിവുകള്‍ അദ്ദേഹത്തിനുണ്ട്. സഞ്ജയിയെ ഒപ്പം ലഭിച്ചതിലും മുഖ്യ കോച്ചായി സ്ഥാനക്കയറ്റം നല്‍കാന്‍ കഴിഞ്ഞതിലും ഞങ്ങള്‍ വളരെയധികം ഭാഗ്യവാന്‍മാരാണെന്നും മൈക്ക് ഹെസ്സന്‍ ആര്‍സിബിയുടെ പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കി.

2

അടുത്ത സീസണിനു മുന്നോടിയായി ഞങ്ങളുടെ പ്രവര്‍ത്തികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പരിശീലകസംഘത്തിലെ മുഴുവന്‍ പേരും ഇപ്പോള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. വളരെ ശക്തമായ ഫ്രാഞ്ചൈസിയെ ഞങ്ങള്‍ വാര്‍ത്തെടുക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഐപിഎല്‍ കിരീടമെന്ന ദീഘകാല സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും പുതിയ കോച്ചായി ചുമതലയേറ്റെടുത്ത ബാംഗര്‍ പറഞ്ഞു.

2022ലെ ഐപിഎല്ലിനു മുന്നോടിയായി ജനുവരിയില്‍ മെഗാ ലേലം നടക്കുന്നുണ്ട്. മറ്റു ഫ്രാഞ്ചൈസികളെപ്പോലെ തന്നെ മെഗാലേലത്തിനു മുമ്പ് നിലനിര്‍ത്തേണ്ട താരങ്ങള്‍ ആരൊക്കെയായിരിക്കണമെന്നത് അന്തിമമാക്കാനുള്ള പ്രവര്‍ത്തികള്‍ ആര്‍സിബിയും ആരംഭിച്ചിട്ടുണ്ട്. മുന്‍ നായകന്‍ വിരാട് കോലിയും സൗത്താഫ്രിക്കയുടെ ബാറ്റിങ് ഇതിഹാസവുമായ എബി ഡിവില്ലിയേഴ്‌സുമാണ് നിലനിര്‍ത്തുമെന്ന് ഉറപ്പുള്ള രണ്ടു പേര്‍. ദേവ്ദത്ത് പടിക്കല്‍, മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്‌സ്വെല്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരില്‍ ചിലരെയും ആര്‍സിബി മെഗാ ലേലത്തിനു മുമ്പ് നിലനിര്‍ത്തിയേക്കും.

Story first published: Tuesday, November 9, 2021, 12:14 [IST]
Other articles published on Nov 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+