വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇത്തവണ കളിച്ചു, എന്നാല്‍ അടുത്ത ലോകകപ്പിനുണ്ടാവില്ല, അഞ്ച് ഏഷ്യന്‍ താരങ്ങളിതാ

ദുബായ്: ടി20 ലോകകപ്പിന്റെ സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാവുകയാണ്. ഇംഗ്ലണ്ടും പാകിസ്താനും ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും സെമി ടിക്കറ്റെടുത്തപ്പോള്‍ വമ്പന്മാരായെത്തിയ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസുമെല്ലാം സെമി കാണാതെ പുറത്തായി. ഐപിഎല്ലിന് പിന്നാലെയെത്തിയ ഇന്ത്യന്‍ ടീമിന് ഫേവറേറ്റുകളെന്ന വിശേഷണമുണ്ടായിരുന്നെങ്കിലും അതിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ അവര്‍ക്കായില്ല. തുടര്‍ മത്സരങ്ങളുടെ ക്ഷീണം ഇന്ത്യയെ തളര്‍ത്തി.

വെങ്കടേഷ് ഫ്‌ളോപ്പ്, സ്റ്റാറായി സഞ്ജു- തകര്‍പ്പന്‍ റണ്‍ചേസില്‍ കേരളം നേടിവെങ്കടേഷ് ഫ്‌ളോപ്പ്, സ്റ്റാറായി സഞ്ജു- തകര്‍പ്പന്‍ റണ്‍ചേസില്‍ കേരളം നേടി

1

പാകിസ്താന്‍ ഗ്രൂപ്പില്‍ അഞ്ച് മത്സരവും ജയിച്ചാണ് സെമിയിലെത്തിയത്. ഇത്തവണ മിന്നും ഫോമിലാണ് ടീമുള്ളത്. സീനിയര്‍ താരങ്ങളടക്കം പാകിസ്താനായി തിളങ്ങി. വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ടി20 ഫോര്‍മാറ്റിലെ ഇതിഹാസങ്ങള്‍ അണിനിരന്നിട്ടും അവര്‍ക്ക് സെമി പോലും കാണാനായില്ല. അടുത്ത വര്‍ഷം മറ്റൊരു ടി20 ലോകകപ്പ് കൂടി നടക്കാനുണ്ട്. കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് മാറ്റിവെച്ച ലോകകപ്പ് ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലാണ് നടക്കുന്നത്.

ഇത്തവണത്തെ ടി20 ലോകകപ്പില്‍ പല സീനിയര്‍ താരങ്ങള്‍ക്കും അവസരമുണ്ടായിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ പല സീനിയര്‍ താരങ്ങള്‍ക്കും ഇടം ലഭിച്ചേക്കില്ല. ഇത്തവണ കളിക്കുകയും എന്നാല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന അടുത്ത ടി20 ലോകകപ്പില്‍ ഇടം ലഭിക്കാന്‍ സാധ്യതയില്ലാത്തതുമായ അഞ്ച് ഏഷ്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: T20 World Cup: കപ്പടിക്കുമെന്ന് പ്രവചിച്ച കോലിപ്പടയ്ക്കു പിഴച്ചതെവിടെ? അഞ്ചു കാരണങ്ങളറിയാം

മുഹമ്മദ് ഹഫീസ്

മുഹമ്മദ് ഹഫീസ്

ഇത്തവണ പാകിസ്താന്റെ സെമിയിലേക്കുള്ള കുതിപ്പില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് സീനിയര്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ മികവ് കാട്ടുന്ന താരം സമീപകാലത്തായി മികച്ച ഫോമിലാണ്. കരിയറിന്റെ അവസാന സമയത്താണ് താരം കൂടുതല്‍ ഫോമിലെന്ന് പറയേണ്ടിയിരിക്കുന്നു. 41ലേക്ക് കടക്കാനൊരുങ്ങുന്ന താരം ഈ ലോകകപ്പോടെ വിടപറയാനാണ് സാധ്യത. കമന്റേറ്ററായോ പരിശീലകനായോ ഭാവിയില്‍ എത്താന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് ഹഫീസ്.

അടുത്ത ഓസീസ് ലോകകപ്പില്‍ കളിക്കാന്‍ ഹഫീസുണ്ടാകില്ലെന്നുറപ്പ്. 2000 മുതല്‍ ടീമിന്റെ ഭാഗമായ ഹഫീസിന് ഇനിയൊരു ലോകകപ്പ് കൂടി കളിക്കാനുള്ള ഭാഗ്യമുണ്ടെന്ന് കരുതുന്നില്ല. ഒരിടക്ക് മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തുപോയ താരം പിന്നീട് ശക്തമായ പ്രകടനത്തോടെ തിരിച്ചെത്തുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 12500 റണ്‍സും 253 വിക്കറ്റും ഹഫീസിന്റെ പേരിലുണ്ട്. ഇത്തവണ പാകിസ്താനെ കിരീടത്തിലെത്തിച്ച് ഹഫീസിന് വിടപറയാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കാം.

Also Read: T20 World Cup 2021: 'ഈ മൂന്ന് പേരും ദുരന്തമായി', ഇന്ത്യക്കൊപ്പം തീര്‍ത്തും നിരാശപ്പെടുത്തിയവരിവര്‍

ഷുഹൈബ് മാലിക്ക്

ഷുഹൈബ് മാലിക്ക്

പാകിസ്താന്‍ ടീമിനെ പ്രഥമ ടി20 ലോകകപ്പില്‍ നയിച്ച നായകനാണ് ഷുഹൈബ് മാലിക്ക്. അന്ന് ടീമിനെ ഫൈനലിലെത്തിക്കാനായെങ്കിലും കിരീടത്തിലേക്കെത്തിക്കാന്‍ മാലിക്കിനായില്ല. സ്പിന്‍ ഓള്‍റൗണ്ടറായ താരം 1999ല്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിലേക്ക് വരവറിയിച്ചതാണ്. ഒരു കാലത്ത് ടീമിന്റെ വിശ്വസ്തനായ മാലിക് ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങി. പിന്നീട് ടീമില്‍ നിന്ന് പുറത്തായെങ്കിലും മികച്ച പ്രകടനത്തിലൂടെ ടീമിലേക്ക് തിരിച്ചെത്തി.

39കാരനായ താരം സ്‌കോട്ട്‌ലന്‍ഡിനെതിരായ അവസാന മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ 19 പന്തില്‍ നിന്ന് 54 റണ്‍സാണ് നേടിയത്. തന്റെ അനുഭവസമ്പത്ത് മുതലാക്കിക്കളിക്കുന്ന മാലിക്ക് ഇനിയൊരു ലോകകപ്പ് കളിക്കുമെന്ന് കരുതുന്നില്ല. പിഎസ്എല്‍,ബിബിഎല്‍,സിപിഎല്‍ എന്നിവയിലെല്ലാം കളിച്ച് അനുഭവസമ്പത്തുള്ള താരമാണ് അദ്ദേഹം. 35 ടെസ്റ്റില്‍ നിന്ന് 1898 റണ്‍സും 32 വിക്കറ്റും 287 ഏകദിനത്തില്‍ നിന്ന് 7534 റണ്‍സും 158 വിക്കറ്റും 121 ടി20യില്‍ നിന്ന് 2434 റണ്‍സും 28 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. ഏഴ് ഐപിഎല്ലില്‍ നിന്നായി 24 റണ്‍സും രണ്ട് വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.

Also Read: ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി രാഹുലും റിഷഭും വേണ്ട, താരത്തെ നിര്‍ദേശിച്ച് വീരേന്ദര്‍ സെവാഗ്

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യയുടെ സീനിയര്‍ പേസറായ ഭുവനേശ്വര്‍ കുമാര്‍ ഒരു കാലത്ത് ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നു. ന്യൂബോളില്‍ മികച്ച സ്വിങ് കണ്ടെത്തുന്ന താരം വിക്കറ്റുകള്‍ വീഴ്ത്താന്‍ മിടുക്കനായിരുന്നു. ഡെത്ത് ഓവറുകളില്‍ മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിഞ്ഞിരുന്ന താരം റണ്‍സ് വിട്ടുകൊടുക്കുന്ന കാര്യത്തിലും വലിയ പിശുക്കുകാട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തിന് പഴയ മൂര്‍ച്ചയില്ല. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ഭുവിക്ക് പഴയ താളം നഷ്ടപ്പെട്ടു.

ഐപിഎല്ലില്‍ നിരാശപ്പെടുത്തിയ അദ്ദേഹം ടി20 ലോകകപ്പിലും ഇതേ മോശം പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. നിരവധി യുവതാരങ്ങള്‍ അവസരം കാത്തിരിക്കെ ഭുവനേശ്വര്‍ കുമാറിന് ഇന്ത്യ ഇനിയും അവസരം നല്‍കിയേക്കില്ല. ഏകദിനത്തിലേക്ക് പരിഗണിച്ചാലും ടി20 ഫോര്‍മാറ്റില്‍ നിന്ന് അദ്ദേഹത്തെ പൂര്‍ണ്ണമായും തഴയാനാണ് സാധ്യത. ടി നടരാജന്‍,മുഹമ്മദ് സിറാജ് തുടങ്ങിയവരെല്ലാം അവസരം കാത്ത് പുറത്തുണ്ട്. 21 ടെസ്റ്റില്‍ നിന്ന് 63 വിക്കറ്റും 119 ഏകദിനത്തില്‍ നിന്ന് 141 വിക്കറ്റും 52 ടി20യില്‍ നിന്ന് 50 വിക്കറ്റുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

Also Read: T20 World Cup 2021: 'ഈ ഇന്ത്യന്‍ പരിശീലക സംഘത്തെ എല്ലാവരും എന്നും ഓര്‍ക്കും', ആശംസിച്ച് കാര്‍ത്തിക്

മുഹമ്മദ് ഷഹ്‌സാദ്

മുഹമ്മദ് ഷഹ്‌സാദ്

ഇത്തവണ അഫ്ഗാന്‍ ടീമിനൊപ്പം നിരാശപ്പെടുത്തുന്ന പ്രകടനമാണ് മുഹമ്മദ് ഷഹ്‌സാദ് കാഴ്ചവെച്ചത്. ഫ്രാഞ്ചൈസി ക്രിക്കറ്റിലെ ബാറ്റിങ് മികവ് ടി20 ലോകകപ്പില്‍ അദ്ദേഹത്തിന് കാട്ടാനായില്ല. വിക്കറ്റ് കീപ്പറെന്ന നിലയില്‍ തിളങ്ങിയപ്പോഴും ഓപ്പണറെന്ന നിലയില്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്നുവെന്ന് പറയാം. ഇനിയൊരു ലോകകപ്പിനുകൂടി അദ്ദേഹത്തിന് അവസരം നല്‍കിയേക്കില്ല. മോശം പ്രകടനത്തെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ ശേഷം മടങ്ങിയെത്തിയ താരമാണ് ഷഹ്‌സാദെങ്കിലും അതിനോട് നീതിപുലര്‍ത്താന്‍ അദ്ദേഹത്തിനായില്ല. 45,22,8,0,4 എന്നിങ്ങനെയാണ് താരത്തിന്റെ ലോകകപ്പിലെ പ്രകടനം.

Also Read: T20 World Cup: ഫൈനല്‍ ബെര്‍ത്തിനായി ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും- ആദ്യ സെമി പ്രിവ്യു, സാധ്യതാ ടീം

മുഷ്ഫിഖര്‍ റഹീം

മുഷ്ഫിഖര്‍ റഹീം

ബംഗ്ലാദേശിന്റെ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് മുഷ്ഫിഖര്‍ റഹീം. ഫ്രാഞ്ചൈസി ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെ ടി20 ലോകകപ്പ് കളിക്കാനെത്തിയ മുഷ്ഫിഖര്‍ റഹീം തീര്‍ത്തും നിരാശപ്പെടുത്തി. ഇനിയൊരു ലോകകപ്പ് കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചേക്കില്ല. ഇത്തവണ ബംഗ്ലാദേശ് മരണ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടത്. തുടര്‍ തോല്‍വികളോടെ നാണംകെട്ട് ബംഗ്ലാദേശില്‍ അടിമുടി മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നുറപ്പ്. ഓസ്‌ട്രേലിയയിലാണ് അടുത്ത ലോകകപ്പെന്നതിനാല്‍ പരിചയസമ്പന്നരായ താരങ്ങള്‍ അത്യാവശ്യമാണ്. എന്നാല്‍ നിലവിലെ ഫോമില്‍ മുഷ്ഫിഖര്‍ റഹീമിന് അടുത്ത ടി20 ലോകകപ്പില്‍ ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്.

Story first published: Tuesday, November 9, 2021, 17:38 [IST]
Other articles published on Nov 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X