For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഫൈനലിലേക്ക് കുതിക്കാന്‍ പാക് നിര, എതിരാളി ഓസീസ്, സമയം, വേദി, സാധ്യതാ 11

ദുബായ്: ടി20 ലോകകപ്പിലെ രണ്ടാം സെമിയില്‍ പാകിസ്താനും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍. നാളെ (11-11-2021) നടക്കുന്ന ആവേശ പോരാട്ടത്തിന് വേദിയാവുന്നത് ദുബായിയാണ്. രണ്ട് ടീമും ഒന്നിനൊന്ന് ശക്തമായ താരനിരയുമായി ഇറങ്ങുമ്പോള്‍ പോരാട്ടം ശക്തമാവുമെന്നുറപ്പ്. ബാബര്‍ ആസം നയിക്കുന്ന പാകിസ്താന്‍ ഗ്രൂപ്പിലെ അഞ്ച് മത്സരവും ജയിച്ച ആത്മവിശ്വാസത്തിലാണെത്തുന്നത്. കൂടാതെ ദുബായില്‍ നിരവധി അന്താരാഷ്ട്ര മത്സരം കളിച്ചുള്ള അനുഭവസമ്പത്തും പാകിസ്താനുണ്ട്. ഇത് അവരെ തുണക്കുമെന്നുറപ്പ്.

1

ഓസീസിനും താരക്ഷാമമില്ല. എന്നാല്‍ ഫോമാണ് പ്രശ്‌നം. പാകിസ്താന്റെ അനുഭവസമ്പത്തിനെ മറികടക്കാന്‍ കംഗാരുക്കള്‍ക്കാവുമോയെന്ന് കണ്ടറിയണം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവും. ആദ്യം ബാറ്റ് ചെയ്യുന്ന ടീം പാടുപെടും. കാരണം ആദ്യം പന്തെറിയുന്നവര്‍ക്ക് മികച്ച പേസും സ്വിങ്ങും ലഭിക്കും. മഞ്ഞ് വീഴ്ച ഉണ്ടാകുന്നതോടെ രണ്ടാമത് പന്ത്് ചെയ്യുന്നവര്‍ പ്രയാസപ്പെടുകയും ചെയ്യും. അതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യാനാവും രണ്ട് ടീമും ആഗ്രഹിക്കുക.

Also Read: T20 World Cup 2021: കഴിഞ്ഞത് കഴിഞ്ഞു, ഇന്ത്യ മെച്ചപ്പെടുത്തേണ്ടത് എവിടെ? മൂന്ന് കാര്യങ്ങള്‍ക്ക് പരിഹാരം വേണം

ജയം തുടരാന്‍ പാകിസ്താന്‍

ജയം തുടരാന്‍ പാകിസ്താന്‍

ഗ്രൂപ്പുഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഏറ്റവും കൂടുതല്‍ കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്നത് പാകിസ്താനാണ്. ഗ്രൂപ്പ് രണ്ടില്‍ ഉള്‍പ്പെട്ട പാകിസ്താന്‍ എല്ലാ മത്സരങ്ങളും ജയിച്ചാണ് സെമി ടിക്കറ്റെടുത്തതെന്നത് തന്നെ ടീമിന്റെ മികവിനെ എടുത്തുകാട്ടുന്നു. പ്രധാനമായും ഇന്ത്യയെ 10 വിക്കറ്റിനാണ് പാകിസ്താന്‍ പരാജയപ്പെടുത്തിയത്. ന്യൂസീലന്‍ഡും അഫ്ഗാനിസ്ഥാനുമെല്ലാം പാകിസ്താന് മുന്നില്‍ വീണു. ഈ ആത്മവിശ്വാസം ടീമിന് കരുത്താവും.

Also Read: T20 World Cup 2021: ഇത്തവണ കളിച്ചു, എന്നാല്‍ അടുത്ത ലോകകപ്പിനുണ്ടാവില്ല, അഞ്ച് ഏഷ്യന്‍ താരങ്ങളിതാ

3

ബൗളിങ്ങും ബാറ്റിങ്ങും ഒരുപോലെ ശക്തം. ബാറ്റിങ്ങില്‍ ബാബര്‍ ആസമും മുഹമ്മദ് റിസ്വാനും ഗംഭീരമായി തുടങ്ങുന്നുണ്ട്. രണ്ട പേരും ഉജ്ജ്വല ഫോമില്‍. മുഹമ്മദ് ഹഫീസ് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ലെങ്കിലും ഷുഹൈബ് മാലിക്കും ഫഖാര്‍ സമാനും മികച്ച പ്രകടനം നടത്തുന്നു. അവസാന ഓവറില്‍ ആഞ്ഞടിക്കാന്‍ ആസിഫ് അലിയുമുണ്ട്. ബൗളിങ് നിരയില്‍ ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫുമാണ് ടീമിന്റെ ശക്തി. രണ്ട് പേരും വേഗംകൊണ്ടും മികച്ച ലൈനും ലെങ്തുകൊണ്ടും കൈയടി നേടുന്നു. ഹസന്‍ അലിയും പേസ് നിരയില്‍ ഭേദപ്പെട്ട് നില്‍ക്കുന്നു. മുഹമ്മദ് ഹഫീസിന്റെ പാര്‍ട് ടൈം സ്പിന്നും ഇമാദ് വാസിമിന്റെയും ഷദാബ് ഖാന്റെയും സ്പിന്നും ഓസ്‌ട്രേലിയയെ പ്രയാസപ്പെടുത്തും. ദുബായി പാകിസ്താന്റെ ഹോം ഗ്രൗണ്ടാണ്. ഈ ആത്മവിശ്വാസം ടീമിന്റെ കരുത്ത് ഉയര്‍ത്തും.

Also Read: IND vs NZ: രോഹിത് നയിക്കും, രാഹുല്‍ വൈസ് ക്യാപ്റ്റന്‍, ആദ്യ ടെസ്റ്റിലും രോഹിത് നായകനായേക്കും!

കംഗാരുക്കള്‍ നിസാരരല്ല

കംഗാരുക്കള്‍ നിസാരരല്ല

മികച്ച താരങ്ങള്‍ ഓസീസീനൊപ്പമുണ്ട്. ഓപ്പണിങ്ങില്‍ ഡേവിഡ് വാര്‍ണര്‍ ഫോമിലേക്കെത്തിയത് ടീമിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു. എന്നാല്‍ ആരോണ്‍ ഫിഞ്ചിന് മികവ് കാട്ടാനായിട്ടില്ല. മിച്ചല്‍ മാര്‍ഷല്‍,ഗ്ലെന്‍ മാക്‌സ് വെല്‍,സ്റ്റീവ് സ്മിത്ത്,മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരെല്ലാം പ്രതിഭാശാലികളായ താരങ്ങളാണെന്നതില്‍ തര്‍ക്കമില്ല. മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചാല്‍ എറിഞ്ഞുപിടിക്കാനുള്ള ബൗളിങ് കരുത്ത് ഓസ്‌ട്രേലിയക്കുണ്ട്.

Also Read: T20 World Cup 2021: ബ്രാഡ്മാന്‍ ആയാലും ബയോബബിളില്‍ കഴിഞ്ഞാല്‍ ശരാശരി താഴോട്ടാവും- രവി ശാസ്തി

5

മിച്ചല്‍ സ്റ്റാര്‍ക്ക്,ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരിലാണ് പ്രധാന പ്രതീക്ഷ. പാറ്റ് കുമ്മിന്‍സ് റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മടികാട്ടുന്നില്ല. ആദം സാംബയുടെ സ്പിന്‍ ബൗളിങ്ങും പാകിസ്താന് വെല്ലുവിളിയായേക്കും. മിച്ചല്‍ മാര്‍ഷിന്റെയും സ്റ്റോയിനിസിന്റെയും മീഡിയം പേസും മാക്‌സ് വെല്ലിന്റെ പാര്‍ട് ടൈം സ്പിന്നും മത്സരഗതിയ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളതാണ്.

Also Read: രോഹിത്തിന്റെ കാര്യത്തില്‍ ഒന്നുറപ്പുണ്ട്- ഇന്ത്യയുടെ പുതിയ നായകനാവുന്നതിനെക്കുറിച്ച് സാബ കരീം

നേര്‍ക്കുനേര്‍ കണക്ക്

നേര്‍ക്കുനേര്‍ കണക്ക്

നേര്‍ക്കുനേര്‍ കണക്കില്‍ പാകിസ്താന് മുന്‍തൂക്കമുണ്ട്. 24 മത്സരത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 13 തവണയും ജയം പാകിസ്താനായിരുന്നു. ഒമ്പത് തവണ ഓസ്‌ട്രേലിയയും ജയിച്ചു. ഒരു മത്സരം ഫലം കാണാതെ അവസാനിച്ചു. ദുബായില്‍ നടക്കുന്ന പോരാട്ടമായതിനാല്‍ ഇത്തവണയും ഓസീസിനെതിരേ പാകിസ്താന് മുന്‍തൂക്കമുണ്ട്.

Also Read: T20 World Cup: ബാബര്‍ ക്യാപ്റ്റന്‍, ഇന്ത്യയുടെ ഒരാള്‍ പോലുമില്ല!- സൂപ്പര്‍ ഇലവനെ തിരഞ്ഞെടുത്ത് ഡൂള്‍

സാധ്യതാ 11

സാധ്യതാ 11

പാകിസ്താന്‍-മുഹമ്മദ് റിസ്വാന്‍, ബാബര്‍ ആസം, ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഹൈബ് മാലിക്ക്, ആസിഫ് അലി, ഷദാബ് ഖാന്‍, ഇമാദ് വാസിം, ഹസന്‍ അലി, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി.

ഓസ്‌ട്രേലിയ-ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ് വെല്‍, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു വേഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംബ, ജോഷ് ഹെയ്‌സല്‍വുഡ്.

Story first published: Wednesday, November 10, 2021, 14:41 [IST]
Other articles published on Nov 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+