Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിന്റെ കാര്യത്തില്‍ ഒന്നുറപ്പുണ്ട്- ഇന്ത്യയുടെ പുതിയ നായകനാവുന്നതിനെക്കുറിച്ച് സാബ കരീം

ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായി രോഹിത് ശര്‍മ വരുന്നതിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം. ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുമെന്ന് വിരാട് കോലി നേരത്തേ പ്രഖ്യാപിച്ചിരുന്നു. സൂപ്പര്‍ 12ല്‍ തിങ്കളാഴ്ച രാത്രി നമീബിയക്കെതിരേ നടന്ന മല്‍സരം നായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അവസാനത്തേത് കൂടിയായിരുന്നു. ടീമിന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ നേരത്തേ അസ്തമിച്ചിരുന്നു.

നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് നായകസ്ഥാനത്തേക്കു വരുമെന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ മല്‍സരത്തിനു ശേഷം കോലിയും പരിശീലകസ്ഥാനമൊഴിഞ്ഞ രവി ശാസ്ത്രിയും ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു.

 ഒരു കാര്യം ഉറപ്പാണ്

ഒരു കാര്യം ഉറപ്പാണ്

രോഹിത് ശര്‍മ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനാവുകയാണെങ്കില്‍ ഒരു കാര്യം തനിക്കുറപ്പാണെന്നു സാബ കരീം പറഞ്ഞു. രോഹിത് നായകനായാല്‍ അതു ഇന്ത്യന്‍ ക്രിക്കറ്റിനെ പിറകിലേക്കു കൊണ്ടു പോവുമെന്നു ഞാന്‍ കരുതുന്നില്ല. ഒരാളെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുമ്പോള്‍ അതിനു പിറകിലുള്ള ലക്ഷ്യം എന്താണെന്നു അറിയണം. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ അടുത്ത രണ്ടു ലോകകപ്പുകള്‍ നേടാന്‍ കഴിയുമെന്ന് ഇന്ത്യ കരുതുന്നുണ്ടെങ്കില്‍ അവര്‍ അതുമായി മുന്നോട്ടു പോവണമെന്നും കരീം നിരീക്ഷിച്ചു.
ന്യൂസിലാന്‍ഡുമായി ഈ മാസം ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര കളിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ രോഹിത്തിന് ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ പുതിയൊരാളായിരിക്കും ടീമിനെ നയിക്കുക. കെഎല്‍ രാഹുല്‍ ക്യാപ്റ്റനായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

 രോഹിത്തും രാഹുലും

രോഹിത്തും രാഹുലും

ഇന്ത്യയുടെ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു താന്‍ തിരഞ്ഞെടുക്കുന്ന രണ്ടു പേര്‍ രോഹിത് ശര്‍മയും കെഎല്‍ രാഹുലുമാണെന്നു സാബ കരീം പറഞ്ഞു.
പുതിയ ക്യാപ്റ്റനു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് വളരെ ലളിതമായിരിക്കണമെന്നു ഞാന്‍ കരുതുന്നു. നിലവില്‍ രണ്ടു പേരാണ് ഈ റോളിലേക്ക് രംഗത്തുള്ളത്. ഒന്നു രോഹിത് ശര്‍മയും മറ്റൊരാള്‍ രാഹുലുമാണ്. ക്യാപ്റ്റനായാല്‍ ബാറ്ററെന്ന നിലയില്‍ ഈ താരങ്ങള്‍ എങ്ങനെ പെര്‍ഫോം ചെയ്യുുമെന്നതിനെക്കുറിച്ച് ബിസിസിഐ ചിന്തിക്കേണ്ടതുണ്ട്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും രാഹുല്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. മുംബൈ ഇന്ത്യന്‍സിനൊപ്പം രോഹിത് ശര്‍മയും വര്‍ഷങ്ങളായി ഇതു ചെയ്തു കൊണ്ടിരിക്കുകയാണെന്നും കരീം വിലയിരുത്തി.

കോലിയുടെ ക്യാപ്റ്റന്‍സി

കോലിയുടെ ക്യാപ്റ്റന്‍സി

ടി20 ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയുടെ 50ാമത്തെ മല്‍സരം കൂടിയായിരുന്നു നമീബിയക്കെതിരേ നടന്നത്. നായകനായി തകര്‍പ്പന്‍ റെക്കോര്‍ഡാണ് അദ്ദേഹത്തിന്റേത്. 50 മല്‍സരങ്ങളില്‍ 32 എണ്ണത്തിലും ടീമിനു വിജയം നേടിത്തരാന്‍ കോലിക്കു കഴിഞ്ഞു. 16 മല്‍സരങ്ങളില്‍ മാത്രമേ ടീം പരാജയപ്പെടുള്ളൂ. രണ്ടു കളികള്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു.
ടി20യില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയേക്കാള്‍ മികച്ച വിജയശരാശരിയാണ് കോലിക്കുള്ളത്. 60ന് മുകളിലാണ് അദ്ദേഹത്തിന്റെ ശരാശരിയെങ്കില്‍ ധോണിയുടേത് 59.29 ശതമാനമാണ്.

രോഹിത് മികവ് തെളിയിച്ച നായകന്‍

രോഹിത് മികവ് തെളിയിച്ച നായകന്‍

വിരാട് കോലിക്കു പകരം ഇന്ത്യന്‍ ടീമിന്റെ പുതിയ ക്യാപ്റ്റനായി രോഹിത് ശര്‍മയെ നിയമിക്കാന്‍ ബിസിസിഐയ്ക്കു കൂടുതല്‍ ആലോചിക്കേണ്ട കാര്യമില്ല. കാരണം നായകനെന്ന നിലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലും ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിലും മിടുക്ക് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം.
കോലിയുടെ അഭാവത്തില്‍ 19 ടി20കളിലാണ് രോഹിത് ഇതുവരെ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുള്ളത്. ഇതില്‍ 15ലും ടീമിനു വിജയം നേടിത്തരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 78 എന്ന മികച്ച വിജയശരാശരിയും ഹിറ്റ്മാനുണ്ട്. നേരത്തേ ഏഷ്യാ കപ്പ്, നിദാഹാസ് ട്രോഫി എന്നിവയില്‍ ഇന്ത്യ ജേതാക്കളായത് അദ്ദേഹത്തിനു കീഴിലായിരുന്നു. കൂടാതെ അഞ്ചു തവണ മുംബൈ ഇന്ത്യന്‍സിനെ ഐപിഎല്‍ ചാംപ്യന്മാരാക്കാനായതും രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവ് അടിവരയിടുന്നു.

Story first published: Tuesday, November 9, 2021, 15:05 [IST]
Other articles published on Nov 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+