
മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച രോഹിത് ഇന്ത്യന്‍ ടീമിനെ നയിച്ചപ്പോഴും മികവ് തെളിയിച്ചിട്ടുള്ളതാണ്. രോഹിത് ശര്‍മ-രാഹുല്‍ ദ്രാവിഡ് കൂട്ടുകെട്ട് വരുമ്പോള്‍ ഇന്ത്യ ഏറ്റവും പ്രതീക്ഷിക്കുന്നത് ഐസിസി കിരീടമാണ്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഐസിസി കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല. ഈ കാത്തിരിപ്പിന് വിരാമമിടാന്‍ രോഹിത്തിനാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.
Also Read: T20 World Cup 2021: ബ്രാഡ്മാന്‍ ആയാലും ബയോബബിളില്‍ കഴിഞ്ഞാല്‍ ശരാശരി താഴോട്ടാവും- രവി ശാസ്തി

'അടുത്ത ലോകകപ്പ് രണ്ട്-മൂന്ന് വര്‍ഷത്തിന് ശേഷമാണെങ്കില്‍ പ്രായം ഒരു പ്രശ്‌നമായി പറയാം. എന്നാല്‍ അടുത്ത ലോകകപ്പിന് 12 മാസം പോലും സമയമില്ല. അതിനാല്‍ ഈ സമയത്ത് ഐസിസി കിരീടത്തിലേക്ക് ഇന്ത്യയെ എത്തിക്കാന്‍ സാധിക്കുന്ന മികച്ച താരമാരാണെന്നാണ് ചിന്തിക്കേണ്ടത്. അതിന് ഏറ്റവും അനുയോജ്യന്‍ രോഹിത് ശര്‍മയാണ്. മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള അവന്റെ ഐപിഎല്‍ റെക്കോഡുകള്‍ നോക്കുക. അടുത്ത വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ലോകകപ്പിന് ശേഷം വേണമെങ്കില്‍ പുതിയ ടി20 നായകനെ പരിഗണിക്കാം. എന്നാല്‍ നിലവില്‍ രോഹിത് ശര്‍മയേക്കാള്‍ നായകസ്ഥാനം അര്‍ഹിക്കുന്ന മറ്റാരുമില്ല. ഇന്ത്യയെ ഐസിസി കിരീടത്തിലേക്കെത്തിക്കാന്‍ രോഹിത്തിനാവും'-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
Also Read: രോഹിത്തിന്റെ കാര്യത്തില്‍ ഒന്നുറപ്പുണ്ട്- ഇന്ത്യയുടെ പുതിയ നായകനാവുന്നതിനെക്കുറിച്ച് സാബ കരീം

സീനിയര്‍ താരമായ രോഹിത്തിന് 34 വയസുണ്ട്. അതിനാല്‍ അധികനാള്‍ ക്യാപ്റ്റനായി തുടരുക പ്രയാസമാണ്. നേരത്തെ മുതലേ രോഹിത്തിനെ ടി20 നായകനാക്കണമെന്ന ആവിശ്യം ഉയര്‍ന്നിരുന്നെങ്കിലും സ്പ്ലിറ്റ് ക്യാപ്റ്റന്‍സി പ്രശ്‌നമാവുമെന്ന് വിലയിരുത്തി വിരാട് കോലിയെ മൂന്ന് ഫോര്‍മാറ്റിലും നായകനാക്കി തുടരുകയായിരുന്നു. എന്നാല്‍ ടി20 ലോകകപ്പിന് പിന്നാലെ കോലി നായകസ്ഥാനം ഒഴിയാന്‍ തയ്യാറായതോടെയാണ് രോഹിത്തിന് നായകസ്ഥാനം ലഭിച്ചത്.
Also Read: T20 World Cup: ബാബര്‍ ക്യാപ്റ്റന്‍, ഇന്ത്യയുടെ ഒരാള്‍ പോലുമില്ല!- സൂപ്പര്‍ ഇലവനെ തിരഞ്ഞെടുത്ത് ഡൂള്‍

അടുത്ത ടി20 ലോകകപ്പ് അടുത്ത വര്‍ഷം ഒക്ടോബറിലാണ് നടക്കുന്നത്. ഓസ്‌ട്രേലിയയാണ് വേദി. കുറഞ്ഞ സമയം മാത്രമാണ് മുന്നിലുള്ളതെന്നതിനാല്‍ യുവതാരത്തെ ക്യാപ്റ്റനാക്കിയാല്‍ ഈ ചുരുങ്ങിയ കാലം കൊണ്ട് മികച്ചൊരു ടീമിനെ സൃഷ്ടിച്ചെടുക്കുക പ്രയാസമാവും. എന്നാല്‍ രോഹിത് നായകനെന്ന നിലയില്‍ വലിയ പരിചയസമ്പത്തും റെക്കോഡുമുള്ള താരമാണ്. ടീമിലെ താരങ്ങളെ അടുത്തറിയുകയും ചെയ്യാം. രാഹുല്‍ ദ്രാവിഡുമായി അടുത്ത ബന്ധവും ഉള്ളതിനാല്‍ മുന്നൊരുക്കം വേഗത്തിലും എളുപ്പവുമാവും.
Also Read: T20 World Cup 2021: രാഹുലും രോഹിത്തുമില്ല, മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്ത് ദിനേഷ് കാര്‍ത്തിക്

നിലവിലെ സാഹചര്യത്തില്‍ അനുഭവസമ്പന്നനായ ക്യാപ്റ്റനെയാണ് ഇന്ത്യക്ക് വേണ്ടത്. രോഹിത് ശര്‍മയെക്കാള്‍ അനുയോജ്യനായ മറ്റൊരു നായകനും ഇപ്പോള്‍ ഇല്ലെന്ന് പറയാം. ഓസീസ് ലോകകപ്പിലെ രോഹിത്തിന്റെയും ടീമിന്റെയും പ്രകടനം വിലയിരുത്തിയാവും ബാക്കിയുള്ള കാര്യങ്ങള്‍. കപ്പിലേക്കെത്താന്‍ സാധിച്ചാല്‍ ഒരു വര്‍ഷം കൂടിയെങ്കിലും രോഹിത് നായകനായി തുടര്‍ന്നേക്കും. അല്ലാത്ത പക്ഷം യുവതാരങ്ങളെ ക്യാപ്റ്റനാക്കി ഭാവിയിലേക്ക് ഇന്ത്യ ലക്ഷ്യം വെച്ചേക്കും.
Also Read: T20 World Cup: കപ്പടിക്കുമെന്ന് പ്രവചിച്ച കോലിപ്പടയ്ക്കു പിഴച്ചതെവിടെ? അഞ്ചു കാരണങ്ങളറിയാം

കെ എല്‍ രാഹുല്‍ വൈസ് ക്യാപ്റ്റനായിട്ടുണ്ട്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് നായകനായി പ്രവര്‍ത്തിച്ചിട്ടുള്ള രാഹുല്‍ വേഗത്തില്‍ സമ്മര്‍ദ്ദത്തിനടിമപ്പെടുന്ന നായകനാണ്. അതിനാല്‍ രാഹുലിനെ നായകനാക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്‌തേക്കില്ല. ക്യാപ്റ്റന്‍മാരായ മിടുക്കുകാട്ടിയിട്ടുള്ള റിഷഭ് പന്ത്,ശ്രേയസ് അയ്യര്‍ എന്നിവരിലൊരാളെ നായകനാക്കുന്നതാവും കൂടുതല്‍ ഗുണം ചെയ്യുക. രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകന്റെ തീരുമാനങ്ങളാവും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവുക.രാഹുല്‍-രോഹിത് കൂട്ടുകെട്ട് ഇന്ത്യക്ക് ഐസിസി കിരീടം സമ്മാനിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.


Click it and Unblock the Notifications











