IPL 2022: രാജസ്ഥാനുമായി സഞ്ജു ഉടക്കില്‍, അണ്‍ഫോളോ ചെയ്തു, സിഎസ്‌കെയിലേക്കെന്ന് സൂചന
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള താരലേലം ഡിസംബറില്‍ നടക്കാന്‍ പോവുകയാണ്. മെഗാ താരലേലമാണ് നടക്കുന്നതെന്നതിനാല്‍ ടീമില്‍ അടിമുടി മാറ്റങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ രണ്ട് ടീമുകള്‍കൂടി ഐപിഎല്ലിലേക്കിയതിനാല്‍ അടുത്ത സീസണ്‍ മുതല്‍ 10 ടീമുകളാവും ടൂര്‍ണമെന്റില്‍ മാറ്റുരക്കുക. കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍,ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ പല പ്രമുഖ താരങ്ങളും കൂടുമാറ്റം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ ഈ പട്ടികയിലേക്ക് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും എത്തിയിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ സഞ്ജു ആഗ്രഹിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇത് ശരിവെക്കുന്ന തരത്തില്‍ കഴിഞ്ഞ ദിവസം സഞ്ജു സാമൂഹ്യ മാധ്യമങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിനെ അണ്‍ഫോളോ ചെയ്തിരുന്നു. പിന്നീട് സിഎസ്‌കെയെ ഫോളോ ചെയ്യുകയും ചെയ്തു. ഇതില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സ് വിട്ട് സഞ്ജു സിഎസ്‌കെയിലേക്ക് പോയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
Also Read: രോഹിത്തിന്റെ കാര്യത്തില്‍ ഒന്നുറപ്പുണ്ട്- ഇന്ത്യയുടെ പുതിയ നായകനാവുന്നതിനെക്കുറിച്ച് സാബ കരീം

എന്നാല്‍ എന്തുകൊണ്ടാണ് സഞ്ജു രാജസ്ഥാനെ അണ്‍ഫോളോ ചെയ്തതെന്ന് അറിയില്ലെന്നാണ് രാജസ്ഥാന്‍ റോയല്‍സ് വൃത്തങ്ങള്‍ പറയുന്നത്. ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. 'എന്തുകൊണ്ടാണ് സഞ്ജു രാജസ്ഥാനെ അണ്‍ഫോളോ ചെയ്തതെന്ന് അറിയില്ല. ഞങ്ങളുടെ ഭാവി കണ്ടിരുന്നത് അവനെ ചുറ്റിയാണ്. ഞങ്ങളുടെ നിലനിര്‍ത്തുന്നവരുടെ പട്ടികയിലെ മുഖ്യ സ്ഥാനം അവനാണ്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്'-രാജസ്ഥാന്‍ വൃത്തം പറഞ്ഞു.
Also Read: T20 World Cup: ബാബര്‍ ക്യാപ്റ്റന്‍, ഇന്ത്യയുടെ ഒരാള്‍ പോലുമില്ല!- സൂപ്പര്‍ ഇലവനെ തിരഞ്ഞെടുത്ത് ഡൂള്‍

അവസാന സീസണില്‍ ടീമിനെ നയിച്ച സഞ്ജുവിനെ പ്ലേ ഓഫിലേക്ക് ടീമിനെയെത്തിക്കാനായില്ല. നായകനെന്ന നിലയില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനവും സഞ്ജു നടത്തി. എന്നാല്‍ വലിയ പിന്തുണ സഹതാരങ്ങളില്‍ നിന്ന് ലഭിക്കാതെ വന്നതോടെ ടീം പ്ലേ ഓഫിലെത്താതെ പുറത്തായി. എന്നാല്‍ രാജസ്ഥാന്‍ വലിയ പിന്തുണ സഞ്ജുവിന് നല്‍കാറുണ്ട്. സഞ്ജുവിന്റെ ഐപിഎല്ലിലേക്കുള്ള വരവും വളര്‍ച്ചയും രാജസ്ഥാനിലൂടെയായിരുന്നു.
Also Read: T20 World Cup 2021: രാഹുലും രോഹിത്തുമില്ല, മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്ത് ദിനേഷ് കാര്‍ത്തിക്

രാജസ്ഥാന് വിലക്ക് ലഭിച്ച രണ്ട് വര്‍ഷം ഡല്‍ഹിക്കായി കളിച്ച സഞ്ജു പിന്നീട് ടീം തിരിച്ചെത്തിയപ്പോള്‍ രാജസ്ഥാനിലേക്ക് തന്നെ മടങ്ങിയെത്തി. മികച്ച ബാറ്റിങ് പ്രകടനം അവകാശപ്പെടാന്‍ സഞ്ജുവിനാവുമെങ്കിലും സ്ഥിരതയുള്ള ബാറ്റ്‌സ്മാനെന്ന പേരെടുക്കാനായില്ല. അതിനാല്‍ ഇന്ത്യന്‍ ടീമിലും അവസരം കുറഞ്ഞു. അതിനാല്‍ രാജസ്ഥാന്‍ വിട്ട് ശക്തമായൊരു ടീമിലേക്ക് ചേക്കേറാനാണ് സഞ്ജു ശ്രമിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
Also Read: T20 World Cup: കപ്പടിക്കുമെന്ന് പ്രവചിച്ച കോലിപ്പടയ്ക്കു പിഴച്ചതെവിടെ? അഞ്ചു കാരണങ്ങളറിയാം

നാല് തവണ ഐപിഎല്‍ കിരീടം ചൂടിയ സിഎസ്‌കെയില്‍ എംഎസ് ധോണി അടുത്ത സീസണില്‍ ഉണ്ടായേക്കില്ല. അതിനാല്‍ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ടീമിന് ആവിശ്യമാണ്. ആ സ്ഥാനത്തേക്ക് സിഎസ്‌കെ പരിഗണിക്കുന്നത് സഞ്ജുവിനെയാണെന്നാണ് റിപ്പോര്‍ട്ട്. സഞ്ജുവിനെ സംബന്ധിച്ചും അത് ഗുണം ചെയ്യും. സിഎസ്‌കെയിലെത്തിയാല്‍ സഞ്ജുവിന്റെ പ്രകടനം കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും ദേശീയ ടീമില്‍ വേഗം ഇടം ലഭിക്കാന്‍ കാരണമാവുകയും ചെയ്‌തേക്കും.
Also Read: T20 World Cup 2021: 'ഈ മൂന്ന് പേരും ദുരന്തമായി', ഇന്ത്യക്കൊപ്പം തീര്‍ത്തും നിരാശപ്പെടുത്തിയവരിവര്‍

ഇത് മുന്നില്‍ക്കണ്ടാവണം സഞ്ജു ഇത്തരമൊരു മാറ്റത്തിന് തയ്യാറെടുക്കുന്നത്. സിഎസ്‌കെയുടെ ടീം ഘടനയോട് ചേരുന്ന താരമാണ് സഞ്ജു. വാക്കുകള്‍ക്കൊണ്ട് ആക്രമിക്കാതെ പ്രകടനംകൊണ്ട് പൊരുതുന്ന സഞ്ജു പൊതുവേ ശാന്തസ്വഭാവക്കാരനാണ്. സിഎസ്‌കെയിലേക്കെത്തിയാല്‍ ധോണിയുടെ സാന്നിധ്യംകൊണ്ട് സഞ്ജുവിനും മെച്ചപ്പെടാനാവും. വിക്കറ്റ് കീപ്പറെന്ന നിലയിലും വളരാന്‍ ധോണിയുടെ ഉപദേശങ്ങള്‍ സഞ്ജുവിന് കരുത്താവും. എന്തുകൊണ്ടും സിഎസ്‌കെയിലേക്കെത്തുന്നത് സഞ്ജുവിന് നേട്ടമാണ്. എന്നാല്‍ ഇത്തരമൊരു മാറ്റം സംഭവിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു. രാജസ്ഥാന്‍ സഞ്ജുവുമായി ധാരണയിലേക്കെത്തിയാല്‍ ശ്രമിക്കുന്നതിനാല്‍ എന്തു സംഭവിക്കുമെന്ന് കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications