For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ജോര്‍ദാന്‍ കാട്ടിയത് മണ്ടത്തരം, ആ പദ്ധതിയാണ് പാളിയത്- മഹേല ജയവര്‍ധന

ദുബായ്: ടി20 ലോകകപ്പിലെ ഒന്നാം സെമി ഫൈനല്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനെ മറികടന്ന് ന്യൂസീലന്‍ഡ് ഫൈനല്‍ ടിക്കറ്റെടുത്തിരിക്കുകയാണ്. അഞ്ച് വിക്കറ്റിനാണ് കെയ്ന്‍ വില്യംസനും സംഘവും ഫൈനലില്‍ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടിയപ്പോള്‍ ഒരോവര്‍ ബാക്കിനിര്‍ത്തിയാണ് ന്യൂസീലന്‍ഡ് വിജയം നേടിയത്. ഡാരില്‍ മിച്ചലിന്റെ (72*) ബാറ്റിങ് പ്രകടനമാണ് ന്യൂസീലന്‍ഡിന് കരുത്തായത്.

1

ഡെത്ത് ഓവറിലേക്കെത്തിയപ്പോഴാണ് ഇംഗ്ലണ്ട് കളികൈവിട്ടത്. 17ാം ഓവര്‍ എറിഞ്ഞ ക്രിസ് ജോര്‍ദാന്‍ നന്നായി തല്ലുവാങ്ങി. ജിമ്മി നിഷാമിന്റെ ബാറ്റിങ് ചൂടി നന്നായി അറിഞ്ഞ ജോര്‍ദാന്‍ 23 റണ്‍സാണ് വിട്ടുകൊടുത്തത്. ഈ ഓവറാണ് മത്സരഗതിയെ മാറ്റിമറിച്ചതെന്ന് പറയാം. ഇപ്പോഴിതാ ക്രിസ് ജോര്‍ദാന്റെ പദ്ധതിയിലെ പാളിച്ച ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ നായകനും മുംബൈ ഇന്ത്യന്‍സ് പരിശീലകനുമായ മഹേല ജയവര്‍ധന.

Also Read: IND vs NZ: 'ഇത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല', ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയതിനെക്കുറിച്ച് വെങ്കടേഷ് അയ്യര്

2

'160-165 എന്നതൊക്കെ ശരാശരി സ്‌കോര്‍ മാത്രമാണ്. 10-15 റണ്‍സുകൂടി അധികം അവര്‍ നേടേണ്ടിയിരുന്നു. ആഴത്തിലുള്ള ബാറ്റിങ് കാഴ്ചവെച്ച ന്യൂസീലന്‍ഡ് ഇംഗ്ലണ്ട് ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി. അവരെ പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ അനുവദിച്ചില്ല. ക്രിസ് ജോര്‍ദാന്റെ ആ ഓവറാണ് നിര്‍ണ്ണായകമായത്. റൗണ്ട് ദി വിക്കറ്റിലായിരുന്നു പദ്ധതി ആവിഷ്‌കരിച്ചത്. ജിമ്മി നിഷാമിനെതിരേ കോണില്‍ പന്തെറിയാനാണ് ജോര്‍ദാന്‍ ശ്രമിച്ചത്. അവിടെയാണ് ഇംഗ്ലണ്ടിന് തെറ്റുപറ്റിയതെന്നാണ് തോന്നുന്നത്. അതാണ് ന്യൂസീലന്‍ഡിന് തിരിച്ചുവരാന്‍ അവസരമൊരുക്കിയത്'-ജയവര്‍ധന പറഞ്ഞു.

Also Read: IND vs NZ: രോഹിത്തിനെ രക്ഷിച്ചത് ധോണി, സഞ്ജുവിനെ രോഹിത് പിന്തുണയ്ക്കണം!- പ്രതികരിച്ച് ഫാന്‍സ്

3

സ്റ്റംപിന് ആക്രമിക്കാതെ ഓഫ് സൈഡിലാണ് ജോര്‍ദാന്‍ കൂടുതല്‍ പന്തും എറിഞ്ഞത്. സ്ലോ ബോളും കട്ടറുമെല്ലാം ജോര്‍ദാന്‍ പരീക്ഷിച്ചെങ്കിലും നന്നായി തല്ലുവാങ്ങി. ഈ ഓവറില്‍ ന്യൂസീലന്‍ഡ് നേടിയെടുത്ത മേല്‍കൈ അവര്‍ നഷ്ടപ്പെടുത്താതെ വിജയത്തിലേക്കെത്തിച്ചു. നിഷാമിന്റെ പ്രകടനമാണ് ഡാരില്‍ മിച്ചലിന് അവസാന ഓവറില്‍ ആഞ്ഞടിക്കാന്‍ കരുത്ത് നല്‍കിയത്. ജോര്‍ദാന്‍ സാധാരണ ഡെത്ത് ഓവറില്‍ മികവ് കകാട്ടുന്ന ബൗളറാണ്. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന്റെ പദ്ധതികളെല്ലാം പാളി.

Also Read: T20 World Cup 2021: പാകിസ്താന്‍ ശക്തര്‍, എന്നാല്‍ ഓസീസിനെതിരേ ഈ മൂന്ന് ദൗര്‍ബല്യം തിരിച്ചടി

4

19ാം ഓവര്‍ എറിഞ്ഞ ക്രിസ് വോക്‌സിനെതിരേ 20 റണ്‍സാണ് മിച്ചലും സാന്റ്‌നറും ചേര്‍ന്ന് നേടിയത്. രണ്ട് സിക്‌സുകള്‍ പറത്തിയ മിച്ചല്‍ ഓവറിലെ അവസാന പന്തില്‍ ബൗണ്ടറിയും നേടി ന്യൂസീലന്‍ഡിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. മൂന്ന് ഓവറില്‍ 16 റണ്‍സ് മാത്രമാണ് വോക്‌സ് വിട്ടുകൊടുത്തതെങ്കിലും നാലാം ഓവറില്‍ 20 റണ്‍സ് വഴങ്ങി. സ്പിന്നര്‍ ആദില്‍ റഷീദ് നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങിയതും ഇംഗ്ലണ്ടിന് ക്ഷീണമായി.

Also Read: T20 World Cup 2021: ഫൈനലിലേക്ക് കുതിക്കാന്‍ പാക് നിര, എതിരാളി ഓസീസ്, സമയം, വേദി, സാധ്യതാ 11

5

'നിഷാം ആക്രമിക്കാനായി നില്‍ക്കുമ്പോള്‍ ലെങ്ത് ബോളുകള്‍ എറിയാന്‍ പാടില്ലായിരുന്നു. അവന്‍ കൂടുതല്‍ ആക്രമിക്കുന്നത് ആ ഭാഗത്താണ്. 18ാം ഓവര്‍ ആദില്‍ റഷീദിനെ മോര്‍ഗന് പരീക്ഷിക്കാമായിരുന്നു. വലിയ മൈതാനമായതിനാല്‍ വലിയ ഷോട്ടിന് ശ്രമിക്കുമ്പോള്‍ വിക്കറ്റ് നേടാന്‍ ചിലപ്പോള്‍ സാധിക്കുമായിരുന്നു'-മുന്‍ ഇന്ത്യന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍ അഭിപ്രായപ്പെട്ടു.

Also Read: IND vs NZ: 'ഇന്ത്യയെ ഐസിസി കിരീടത്തിലേക്കെത്തിക്കാന്‍ രോഹിത്തിനാവും', ആശംസിച്ച് ഗവാസ്‌കര്‍

6

പരിക്ക് നിര്‍ണ്ണായക മത്സരത്തില്‍ ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഓപ്പണര്‍ ജേസന്‍ റോയിക്ക് പരിക്കേറ്റതാണ് പ്രധാന പ്രശ്‌നം. ജോസ് ബട്‌ലര്‍-ജേസന്‍ റോയ് കൂട്ടുകെട്ട് പൊളിഞ്ഞത് ഓപ്പണിങ്ങില്‍ പ്രതികൂലമായ ബാധിച്ചു. പേസര്‍ ടൈമല്‍ മില്‍സിനും പരിക്കിനെത്തുടര്‍ന്ന് കളിക്കാനായില്ല. ഈ രണ്ട് താരങ്ങളുടെയും അഭാവം മത്സരത്തില്‍ ഇംഗ്ലണ്ടിനെ പ്രതികൂലമായി ബാധിച്ചു. നായകന്‍ ഓയിന്‍ മോര്‍ഗന്റെ മോശം ഫോമും ടീമിനെ പ്രതികൂലമായി ബാധിച്ചുവെന്ന് പറയാം. നായകനെന്ന നിലയില്‍ മികവ് കാട്ടിയെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ മോര്‍ഗന്‍ പൂര്‍ണ്ണ പരാജയമായിരുന്നു.

Story first published: Thursday, November 11, 2021, 14:12 [IST]
Other articles published on Nov 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+