Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: 'ഇത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല', ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയതിനെക്കുറിച്ച് വെങ്കടേഷ് അയ്യര്

മുംബൈ: ടി20 ലോകകപ്പിലെ ഇന്ത്യയുടെ നിരാശപ്പെടുത്തുന്ന പ്രകടനം മറന്ന് ന്യൂസീലന്‍ഡിനെതിരായ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. രോഹിത് ശര്‍മ എന്ന പുതിയ നായകനും രാഹുല്‍ ദ്രാവിഡ് എന്ന പുതിയ പരിശീലകനും എത്തിയതോടെ ഇന്ത്യന്‍ ടീമില്‍ വലിയ പൊളിച്ചെഴുത്ത് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന്റെ സൂചനകള്‍ ടീം പ്രഖ്യാപനത്തില്‍ നിന്ന് തന്നെ വ്യക്തം.

1

സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ഐപിഎല്ലില്‍ തിളങ്ങിയ നിരവധി യുവതാരങ്ങള്‍ക്ക് ദേശീയ ടീമിലേക്ക് വിളിയെത്തി. ഇതില്‍ എല്ലാവരെയും ഞെട്ടിച്ചത് വെങ്കടേഷ് അയ്യരെ ടീമിലേക്ക് പരിഗണിച്ചത്. മീഡിയം പേസറും ഓള്‍റൗണ്ടറുമായ വെങ്കടേഷ് അയ്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ രണ്ടാം പാദം കളിച്ചാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരം ഏഴ് ഐപിഎല്‍ മത്സരത്തിലൂടെത്തന്നെ ദേശീയ ടീമിലേക്ക് എത്തിയിരിക്കുകയാണ്.

Also Read: IND vs NZ: ഇവരെ എന്തിന് തഴഞ്ഞു? ടീമിലിടം അര്‍ഹിച്ചിരുന്ന മൂന്ന് താരങ്ങളിതാ

2

ഇപ്പോഴിതാ ദേശീയ ടീമിലേക്കുള്ള വിളി തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വെങ്കടേഷ് അയ്യര്‍. 'വളരെ സന്തോഷമുണ്ട്. ഇതിനായി ഒരുപാട് പരിശ്രമിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. ക്രീസില്‍ ഇറങ്ങുമ്പോഴൊക്കെ ടീമിനായി കഴിയാവുന്നതിന്റെ പരമാവധി റണ്‍സ് നേടാനാണ് ശ്രമിക്കുന്നത്. സെലക്ടര്‍മാരോടും നായകനോടും ടീമിനോടും പരിശീലകരോടുമെല്ലാം കടപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ജഴ്‌സി അണിയുകയെന്നത് ഏതൊരു താരത്തിന്റെയും സ്വപ്‌നമാണ്. ഏതെങ്കിലുമൊരു ദിവസം അത് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. വളരെ സന്തോഷമുണ്ട്. അത് വിവരിക്കാനുള്ള വാക്കുകള്‍ കിട്ടുന്നില്ല. ആവേഷ് ഖാനാണ് എന്നോട് ഈ വാര്‍ത്ത വന്ന് പറഞ്ഞത്'-വെങ്കടേഷ് പറഞ്ഞു.

Also Read: IND vs NZ: ഹര്‍ദിക് പാണ്ഡ്യയെ എന്തിന് ഒഴിവാക്കി? ടീമില്‍ വേണമായിരുന്നു- ആകാശ് ചോപ്ര

3

ഇടം കൈയന്‍ ഓപ്പണറെന്നതിലുപരി മീഡിയം പേസ് ഓള്‍റൗണ്ടറാണെന്നതാണ് വെങ്കടേഷിന് അനുകൂലമായത്. നിലവില്‍ ഇന്ത്യക്ക് മികച്ച പേസ് ഓള്‍റൗണ്ടര്‍മാരില്ല. ഹര്‍ദിക് പാണ്ഡ്യ പരിക്കിന്റെ പിടിയിലായിട്ട് ഏറെ നാളുകളായി. അതിനാല്‍ ഇനിയും ഹര്‍ദിക്കിനെ പ്രതീക്ഷിക്കാനാവില്ല. പുതിയ യുവ ഓള്‍റൗണ്ടര്‍മാരെ കണ്ടെത്തി വളര്‍ത്തേണ്ടതായുണ്ട്. അടുത്ത വര്‍ഷം ഒക്ടോബറിലാണ് അടുത്ത ടി20 ലോകകപ്പ്. ചുരുങ്ങിയ സമയം മാത്രമാണ് മുന്നില്‍. അതിനാലാണ് പ്രതീക്ഷിച്ചതിലും നേരത്തെ വെങ്കടേഷിന് ടീമിലേക്ക് വിളിയെത്തിയത്.

Also Read: 'അടുത്ത 10 വര്‍ഷത്തേക്കുള്ള ക്യാപ്റ്റനെയാണ് ഇന്ത്യ കാത്തിരിക്കുന്നത്', തിരഞ്ഞെടുത്ത് ഗ്രെയിം സ്വാന്‍

4

'ഞാനൊരു ഓള്‍റൗണ്ടറാണ്. ഇന്ത്യന്‍ ടീം ആഗ്രഹിക്കുന്ന ഏത് പൊസിഷനില്‍ കളിക്കുന്നതിനെയും പ്രതീക്ഷയോടെയാണ് കാണുന്നത്. എതിരാളികളാരെന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. ടീമിനുവേണ്ടി കളിക്കുകയെന്നത് മാത്രമാണ് ഇപ്പോള്‍ ലക്ഷ്യംവെക്കുന്നത്. പേടിയില്ലാതെ കളിക്കാനാണ് പടിച്ചത്. ആഗ്രഹിച്ചതും അത്തരത്തിലൊരു ബാറ്റ്‌സ്മാനാണ്. ഏത് ബാറ്റിങ് പൊസിഷനിലിറങ്ങാനും ഏത് ഓവര്‍ പന്തെറിയാനും തയ്യാറാണ്'-വെങ്കടേഷ് പറഞ്ഞു.

Also Read: T20 World Cup 2021: കഴിഞ്ഞത് കഴിഞ്ഞു, ഇന്ത്യ മെച്ചപ്പെടുത്തേണ്ടത് എവിടെ? മൂന്ന് കാര്യങ്ങള്‍ക്ക് പരിഹാരം വേണം

5

രോഹിത് ശര്‍മയെന്ന നായകന് കീഴില്‍ കളിക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷവും വെങ്കടേഷ് പങ്കുവെച്ചു. 'രോഹിത് ഭായിക്ക് കീഴില്‍ കളിക്കാനായി ഞാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. പ്രതീക്ഷയോടെയാണ് മുന്നോട്ടുള്ള കാര്യങ്ങളെ കാണുന്നത്. രോഹിത്ത് മഹാനായ താരമാണ്. ശക്തമായ ടീമാണ് ഇന്ത്യക്കുള്ളത്. മികച്ച പ്രകടനം ടീം കാഴ്ചവെക്കുമെന്നുറപ്പുണ്ട്. പഠിക്കാനുള്ള മികച്ച അവസരമായാണ് രോഹിത് ഭായിക്ക് കീഴില്‍ കളിക്കുന്നതിനെ കാണുന്നത്'-വെങ്കടേഷ് കൂട്ടിച്ചേര്‍ത്തു.

Also Read: T20 World Cup 2021: ഇത്തവണ കളിച്ചു, എന്നാല്‍ അടുത്ത ലോകകപ്പിനുണ്ടാവില്ല, അഞ്ച് ഏഷ്യന്‍ താരങ്ങളിതാ

6

2021 ഐപിഎല്ലില്‍ വെങ്കടേഷ് എത്തിയതോടെയാണ് ടീം കുതിപ്പ് നടത്തിയത്. ഓപ്പണറായാണ് താരം കെകെആറിനായി കളിച്ചത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ നിരവധി ഓപ്പണര്‍മാരുള്ളതിനാല്‍ വെങ്കടേഷിന് ഓപ്പണറായി അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ഫിനിഷര്‍ റോളില്‍ മധ്യനിരയില്‍ വെങ്കടേഷിനെ വളര്‍ത്തിക്കൊണ്ട് വരാനാവും ടീം ലക്ഷ്യംവെക്കുന്നത്. വെങ്കടേഷ് തിളങ്ങിയാല്‍ ഹര്‍ദിക് പാണ്ഡ്യക്ക് തിരിച്ചുവരവ് പ്രയാസമാവും. എന്നാല്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ വെങ്കടേഷിന് മധ്യനിരയില്‍ തിളങ്ങാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കാണണം.

Story first published: Wednesday, November 10, 2021, 15:35 [IST]
Other articles published on Nov 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+