Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഹര്‍ദിക് പാണ്ഡ്യയെ എന്തിന് ഒഴിവാക്കി? ടീമില്‍ വേണമായിരുന്നു- ആകാശ് ചോപ്ര

ദുബായ്: ടി20 ലോകകപ്പിലെ തിരിച്ചടികള്‍ മറന്ന് ന്യൂസീലന്‍ഡ് പരമ്പരക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ടീം. ഈ മാസം 17ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ടി20യും രണ്ട് ടെസ്റ്റുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വിരാട് കോലി ടി20 ക്യാപ്റ്റന്‍സ്ഥാനം ഒഴിഞ്ഞതോടെ രോഹിത് ശര്‍മ പുതിയ ടി20 നായകനായിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡിനെ പുതിയ പരിശീലകനായും നിയമിച്ചിട്ടുണ്ട്. പുതിയ കൂട്ടുകെട്ടിന്റെ തുടക്കം ശക്തരായ ന്യൂസീലന്‍ഡിനെതിരെയാണെന്നതാണ് ശ്രദ്ധേയം.

ടി20 പരമ്പരക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. രോഹിത് നയിക്കുമ്പോള്‍ കെ എല്‍ രാഹുല്‍ വൈസ് ക്യാപ്റ്റനാവും. റുതുരാജ് ഗെയ്ക് വാദ്, വെങ്കടേഷ് അയ്യര്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെല്ലാം ടീമിലേക്കെത്തിയപ്പോള്‍ വിരാട് കോലി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കെല്ലാം വിശ്രമം അനുവദിച്ചു. ഐപിഎല്ലിലും ലോകകപ്പിലും മോശം ഫോമിലായിരുന്ന ഹര്‍ദിക്കിനെ ടീമില്‍ നിന്ന് തഴഞ്ഞതാണെന്ന് വ്യക്തം. ആഭ്യന്തര മത്സരം കളിച്ച് ഫിറ്റ്‌നസും ഫോമും വീണ്ടെടുക്കാനാണ് അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

1

ഇപ്പോഴിതാ ഹര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കിയതിനെതിരേ ചോദ്യം ഉയര്‍ത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. ഹര്‍ദിക്കിന് വിശ്രമം നല്‍കേണ്ട യാതൊരു ആവിശ്യവും ഇല്ലായിരുന്നുവെന്നാണ് ആകാശ് പറഞ്ഞത്. 'വിരാട് കോലി,മുഹമ്മദ് ഷമി,ജഡേജ,ബുംറ എന്നിവര്‍ക്കെല്ലാം വിശ്രമം നല്‍കിയതിനെ ന്യായമെന്ന് പറയാം. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യയെ എന്തിനാണ് പുറത്തിരുത്തിയത്?. അവന്‍ വിശ്രമം ആവിശ്യപ്പെടുന്നുണ്ടോ? അതോ അവനെ ഒഴിവാക്കിയതാണോ?. ടെസ്റ്റില്‍ അവന്‍ കളിക്കുന്നില്ല. ഐപിഎല്ലില്‍ പന്തെറിയുന്നില്ല. ടി20 ലോകകപ്പിലെ അവസാന രണ്ട് മത്സരത്തിലും അവന്‍ ഒന്നും ചെയ്തിട്ടില്ല'- ആകാശ് ചോപ്ര പറഞ്ഞു.

2

ടി20 ലോകകപ്പില്‍ത്തന്നെ പരിക്ക് ഹര്‍ദിക്കിനെ വേട്ടയാടിയിരുന്നു. താരത്തെ ടീമിലേക്ക് പരിഗണിച്ചതിനെതിരേ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അദ്ദേഹത്തെ മടക്കി അയക്കാന്‍ സെലക്ടര്‍മാര്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഉപദേഷ്ടാവായ എംഎസ് ധോണിയുടെ നിര്‍ദേശ പ്രകാരമാണ് അദ്ദേഹത്തെ ടീമില്‍ തുടരാന്‍ അനുവദിച്ചത്. ഇത് മണ്ടന്‍ തീരുമാനമായെന്ന് ഇന്ത്യയുടെ ലോകകപ്പിലെ പ്രകടനത്തില്‍ നിന്ന് തന്നെ വ്യക്തം.

ഹര്‍ദിക്കിനെ സംബന്ധിച്ച് കാര്യങ്ങള്‍ ഇനി എളുപ്പമല്ല. ഏറെ നാളുകളായി പരിക്കിന്റെ പിടിയിലുള്ള താരത്തിന് ഫിറ്റ്‌നസും ഫോമും വീണ്ടെടുക്കേണ്ടതായുണ്ട്. അതിന് ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ മറ്റ് വഴികളില്ല. മികച്ച രീതിയില്‍ പന്തെറിയാന്‍ സാധിക്കാത്ത പക്ഷം ടീമിലേക്ക് തിരിച്ചെത്തുക കടുപ്പമാകുമെന്നുറപ്പ്. അടുത്ത വര്‍ഷം ഒക്ടോബറില്‍ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കാനുണ്ട്. എന്നാല്‍ ഹര്‍ദിക്കിന് ടീമില്‍ ഇടം ലഭിക്കുമോയെന്ന് കണ്ടറിയണം.

3

ഇന്ത്യ പ്രഖ്യാപിച്ച ടീമില്‍ ഓപ്പണര്‍മാരുടെ നീണ്ടനിരയുള്ളതും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. 'നിരവധി ഓപ്പണര്‍മാരാണ് ടീമിലുള്ളത്. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പലരും ടീമിലേക്കെത്തിയത്. എന്നാല്‍ ഐപിഎല്ലില്‍ ഓപ്പണിങ്ങിലിറങ്ങുന്ന താരം ഇന്ത്യന്‍ ടീമിനൊപ്പം അഞ്ചാം നമ്പറിലിറങ്ങിയാല്‍ തുല്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചേക്കില്ല. മൂന്ന് മത്സര പരമ്പരക്കായി അഞ്ച് ഓപ്പണര്‍മാരാണ് ഇന്ത്യക്കൊപ്പമുള്ളത്. രാഹുലും രോഹിത്തുമാവും ഓപ്പണര്‍മാര്‍. ഇഷാന്‍ കിഷന്‍, വെങ്കടേഷ് അയ്യര്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരാണ് ഓപ്പണര്‍മാരായ മറ്റ് താരങ്ങള്‍'- ആകാശ് പറഞ്ഞു.

വെങ്കടേഷ് അയ്യരെ ഇപ്പോള്‍ പരിഗണിക്കേണ്ടിയിരുന്നില്ലെന്നും ആകാശ് പറഞ്ഞു. വെറും ഏഴ് മത്സരങ്ങളുടെ പരിചയസമ്പത്ത് മാത്രമാണ് അവനുള്ളത്. എന്നാല്‍ ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, മുഹമ്മജ് സിറാജ്, റുതുരാജ് എന്നിവരെ പരിഗണിച്ചത് മികച്ച കാര്യമാണെന്നും ആകാശ് അഭിപ്രായപ്പെട്ടു. റുതുരാജ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. മൂന്ന് തുടര്‍ അര്‍ധ സെഞ്ച്വറികളാണ് അദ്ദേഹം നേടിയത്.

Story first published: Wednesday, November 10, 2021, 9:59 [IST]
Other articles published on Nov 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+