Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഇവരെ എന്തിന് തഴഞ്ഞു? ടീമിലിടം അര്‍ഹിച്ചിരുന്ന മൂന്ന് താരങ്ങളിതാ

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. രോഹിത് ശര്‍മ പുതിയ ടി20 നായകനാവുമ്പോള്‍ ഉപ നായകനായി കെ എല്‍ രാഹുലെത്തും. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ വെങ്കടേഷ് അയ്യര്‍,റുതുരാജ് ഗെയ്ക് വാദ്,ഹര്‍ഷല്‍ പട്ടേല്‍,ആവേഷ് ഖാന്‍ തുടങ്ങിയ പല താരങ്ങള്‍ക്കും ടീമിലേക്ക് വിളിയെത്തി. ടി20 ലോകകപ്പില്‍ സെമി കാണാതെ പുറത്തായ ഇന്ത്യ അടിമുടി മാറ്റങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ്.

അടുത്ത വര്‍ഷം ഒക്ടോബറില്‍ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കാനുണ്ട്. ഇത്തവണ നാണം കെട്ടതിന്റെ ക്ഷീണം അടുത്ത തവണ തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. രോഹിത് ശര്‍മയെന്ന നായകനും രാഹുല്‍ ദ്രാവിഡെന്ന പരിശീലകനും ചേരുമ്പോള്‍ ഇന്ത്യ അത്ഭുതം തന്നെ പ്രതീക്ഷിക്കുന്നു. അതിന് മികച്ചൊരു തുടക്കമായാണ് കിവീസ് പരമ്പരയെ ഇന്ത്യ കാണുന്നത്.

ദ്രാവിഡ് പരിശീലകനാവുന്നതോടെ ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നുറപ്പാണ്. അതിന്റെ സൂചനയാണ് ന്യൂസീലന്‍ഡ് പരമ്പരക്കായി തിരഞ്ഞെടുത്ത ടീമിലെ യുവതാരങ്ങളുടെ എണ്ണം. ഒട്ടുമിക്ക പ്രമുഖ യുവതാരങ്ങള്‍ക്ക് അവസരം ലഭിച്ചെങ്കിലും തഴയപ്പെട്ട ചില താരങ്ങളുണ്ട്. ഇടം അര്‍ഹിച്ചിരുന്നിട്ടും പരിഗണിക്കപ്പെടാതെ പോയ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

 സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ നടന്നുകൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. 87.5 ശരാശരിയിലും 147.05 സ്‌ട്രൈക്കറേറ്റിലും 175 റണ്‍സ് കേരള നായകനായി സഞ്ജു നേടി. ഇക്കഴിഞ്ഞ ഐപിഎല്ലിലും മികച്ച ബാറ്റിങ് പ്രകടനം തന്നെ സഞ്ജു കാഴ്ചവെച്ചു. എന്നാല്‍ ന്യൂസീലന്‍ഡ് പരമ്പരയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചില്ല. പ്രതിഭാശാലിയാണെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും സ്ഥിരതയാണ് പ്രശ്‌നം.

ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കിയപ്പോഴൊന്നും തിളങ്ങാന്‍ സഞ്ജുവിനായിട്ടില്ല. അവസാനമായി ശ്രീലങ്കന്‍ പര്യടനത്തിലും അദ്ദേഹം ഉള്‍പ്പെട്ടെങ്കിലും ഈ അവസരവും മുതലാക്കാനായില്ല. നിലവില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യക്ക് മൂന്ന് പേരുണ്ട്. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം വിക്കറ്റ് കീപ്പര്‍മാരാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിന് ഇനിയൊരു മടങ്ങിവരവ് എളുപ്പമാവില്ല.

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മികച്ച പ്രകടനം നടത്തിയ താരമാണ് വരുണ്‍ ചക്രവര്‍ത്തി. ഈ പ്രകടനത്തിന്റെ കരുത്തില്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും വരുണ്‍ ഇടം പിടിച്ചു. എന്നാല്‍ താരത്തിന് ഐപിഎല്ലിലെ മികവ് ആവര്‍ത്തിക്കാനായില്ല. മൂന്ന് മത്സരത്തില്‍ അവസരം ലഭിച്ചെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല. ഇതോടെ ന്യൂസീലന്‍ഡിനെതിരായ പരമ്പരക്കുള്ള ടീമില്‍ നിന്ന് വരുണിനെ തഴഞ്ഞു.

എന്നാല്‍ ഇന്ത്യ കൂടുതല്‍ അവസരം നല്‍കി വളര്‍ത്തിക്കൊണ്ടു വരേണ്ട താരമാണ് വരുണ്‍. കിവീസിനെതിരായ പരമ്പരയില്‍ വിശ്രമം അനുവദിക്കാന്‍ കാരണം വരുണിന്റെ ഫിറ്റ്‌നസ് പ്രശ്‌നംകൊണ്ടാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പരിക്ക് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. വരുണ്‍ ഫിറ്റായിരുന്നെങ്കില്‍ തീര്‍ച്ചയായും ടീമില്‍ ഇടം അര്‍ഹിച്ചിരുന്നു.

പൃഥ്വി ഷാ

പൃഥ്വി ഷാ

ഇന്ത്യ വേണ്ടവിധം ഉപയോഗിക്കാതെ തഴയുന്ന താരമാണ് പൃഥ്വി ഷാ. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകനാണ് പൃഥ്വി. മുംബൈ ടീമിനൊപ്പം ആഭ്യന്തര ക്രിക്കറ്റിലും ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഐപിഎല്ലിലും തിളങ്ങുന്ന താരത്തിന് ഇന്ത്യ അവസരം നല്‍കേണ്ടിയിരുന്നു. വെടിക്കെട്ട് ഓപ്പണറായ താരത്തെ ഇന്ത്യ തഴയുന്ന സമീപനമാണ് സ്വീകരിച്ചത്. ഓപ്പണര്‍മാരാവാന്‍ നിരവധി താരങ്ങളുള്ളതാണ് പൃഥ്വിക്ക് ഇടം നഷ്ടപ്പെടുത്തുന്നത്.

Story first published: Wednesday, November 10, 2021, 11:12 [IST]
Other articles published on Nov 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+