വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ചരിത്ര നേട്ടവുമായി ഷമി, കൈയടി നേടി കറെന്‍, ആദ്യ ദിനത്തെ എല്ലാ റെക്കോഡുകളുമറിയാം

നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 183 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സെന്ന നിലയിലാണ്.

IND vs ENG: 'മഞ്ഞക്കണ്ണടയില്‍' തിളങ്ങി റിഷഭ്, ഇത് സാം കറാന്റേതെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍IND vs ENG: 'മഞ്ഞക്കണ്ണടയില്‍' തിളങ്ങി റിഷഭ്, ഇത് സാം കറാന്റേതെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

രോഹിത് ശര്‍മ (9),കെ എല്‍ രാഹുല്‍ (9) എന്നിവരാണ് ക്രീസില്‍. ആദ്യം ദിനം ആധിപത്യം ഇന്ത്യക്കൊപ്പം തന്നെയാണ്. 10 വിക്കറ്റ് ശേഷിക്കെ 162 റണ്‍സിന് മാത്രം പിന്നിലാണ് ഇന്ത്യ.ആദ്യ ദിനത്തിലെ എല്ലാ പ്രധാന റെക്കോഡുകളും നാഴികക്കല്ലുകളും എന്തൊക്കെയാണെന്ന് നോക്കാം.

IND vs ENG: തട്ടകത്തില്‍ ഇംഗ്ലണ്ടിന് വന്‍ തകര്‍ച്ച, ഇന്ത്യക്കെതിരായ അഞ്ച് കുറഞ്ഞ ടോട്ടലുകളിതാIND vs ENG: തട്ടകത്തില്‍ ഇംഗ്ലണ്ടിന് വന്‍ തകര്‍ച്ച, ഇന്ത്യക്കെതിരായ അഞ്ച് കുറഞ്ഞ ടോട്ടലുകളിതാ

1

ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് മുന്‍ നായകന്‍ അലെസ്റ്റര്‍ കുക്കിനെ മറികടന്ന് കൂടുതല്‍ അന്താരാഷ്ട്ര റണ്‍സ് നേടുന്ന ഇംഗ്ലണ്ട് താരമായി മാറി. 64 റണ്‍സ് നേടിയതോടെ നിലവില്‍ 15780 റണ്‍സാണ് റൂട്ടിന്റെ പേരിലുള്ളത്. റൂട്ടിന്റെ ഒറ്റയാള്‍ പ്രകടനമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. വാലറ്റത്ത് സാം കറെന്‍ (27*) മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. മറുവശത്ത് പിന്തുണ ലഭിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ സ്‌കോര്‍ബോര്‍ഡ് 200 കടത്താന്‍ കറെന് സാധിക്കുമായിരുന്നു. 27 റണ്‍സ് പ്രകടനത്തോടെ 1000 അന്താരാഷ്ട്ര റണ്‍സ് അദ്ദേഹം പൂര്‍ത്തിയാക്കി.

Also Read: T20 World Cup: ഇന്ത്യ- പാക് പോരാട്ടത്തിന്റെ തീയ്യതി പുറത്ത്, ആരാധകര്‍ ആവേശത്തില്‍

2

അവസാനമായി ഇന്ത്യയുമായി ഏറ്റുമുട്ടിയ 9 ഇന്നിങ്‌സില്‍ ഏഴ് തവണയും ഇംഗ്ലണ്ട് 200 റണ്‍സ് പോലും നേടാതെ പുറത്തായി. ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയെന്ന ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. ഇംഗ്ലണ്ടില്‍ കോലി നായകനാവുന്ന ഏഴാമത്തെ ടെസ്റ്റ് മത്സരമാണിത്. എല്ലാ മത്സരത്തിലും കോലിക്ക് ടോസ് നഷ്ടമായതെന്നതാണ് മറ്റൊരു കാര്യം.

Also Read: 'ഇവര്‍ പിശുക്കന്‍മാര്‍', റണ്‍സ് വിട്ടുകൊടുക്കില്ല, ടോപ് ഫൈവ് ഇതാ, ഒരു ഇന്ത്യന്‍ താരം പോലുമില്ല

3

ഇംഗ്ലണ്ട് ടെസ്റ്റ് ബാറ്റിങ് നിരയിലെ ആറും ഏഴും നമ്പര്‍ താരങ്ങള്‍ ഒരേ മത്സരത്തില്‍ പൂജ്യത്തിന് പുറത്താവുന്നത് ഇത് ഏഴാം തവണയാണ്. ഡാന്‍ ലോറന്‍സ്,ജോസ് ബട്‌ലര്‍ എന്നിവരാണ് പൂജ്യത്തിന് പുറത്തായത്. ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ ഇംഗ്ലണ്ടിനെതിരേ 34 വിക്കറ്റുകള്‍ ഷമി പൂര്‍ത്തിയാക്കി.

Also Read: IND vs ENG:'അവനില്ലാത്തത് ഇന്ത്യക്ക് തിരിച്ചടി', സൂപ്പര്‍ ഓള്‍റൗണ്ടറുടെ അഭാവത്തെക്കുറിച്ച് ഹര്‍ഭജന്‍

4

Also Read: INDvENG: ആദ്യദിനം ഇന്ത്യക്കു സ്വന്തം, പേസാക്രണമത്തില്‍ ഇംഗ്ലണ്ട് തരിപ്പണം- 183ന് ഓള്‍ഔട്ട്

ഒരു ടീമിനെതിരേ ഷമി നേടുന്ന കൂടുതല്‍ വിക്കറ്റാണിത്. ഇന്ത്യ ഏഷ്യക്ക് പുറത്ത് ആദ്യ ദിനം ഓള്‍ഔട്ടാക്കിയ ടീമിന്റെ കുറഞ്ഞ മൂന്നാമത്തെ ടോട്ടലാണ് 183. 2007ല്‍ 198 റണ്‍സിനും 2011ല്‍ 221 റണ്‍സിനുമാണ് ഇംഗ്ലണ്ടിനെ ഇന്ത്യ ആദ്യ ദിനം പുറത്താക്കിയത്. മൂന്ന് തവണയും വേദി നോട്ടിങ്ഹാം ആയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

Story first published: Thursday, August 5, 2021, 13:27 [IST]
Other articles published on Aug 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X