T20 World Cup: ഇന്ത്യ- പാക് പോരാട്ടത്തിന്റെ തീയ്യതി പുറത്ത്, ആരാധകര്‍ ആവേശത്തില്‍
ദുബായ്: ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ക്രിക്കറ്റ് ആരാധകര്‍ ആവേശത്തിലായിരുന്നു. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിലെത്തിയതോടെ സൂപ്പര്‍ പോരാട്ടം കാണാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിരവൈരി പോരാട്ടത്തിന്റെ തീയ്യതി പുറത്തുവന്നിരിക്കുകയാണ്. ഒക്ടോബര്‍ 24നാവും ഇരു ടീമും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരം നടക്കുക. വാര്‍ത്താ ഏജന്‍സിയായ എന്‍ ഐ എയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഏറെ നാളുകളായി പരമ്പരകള്‍ കളിക്കാറില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നിലവില്‍ ഇരു ടീമും ഏറ്റുമുട്ടുന്നത്. ഈ സാഹചര്യത്തില്‍ ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിന് വീറും വാശിയും കൂടും. ലോകകപ്പില്‍ 11 തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കായിരുന്നു. ഈ കണക്കുകളുടെ ആത്മവിശ്വാസത്തില്‍ തന്നെയാവും ഇന്ത്യ ഇറങ്ങുക. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14വരെയാണ് ടി20 ലോകകപ്പ് നടക്കുന്നത്.

അവസാനമായി നേര്‍ക്കുനേര്‍ എത്തിയത് 2018ല്‍
അവസാനമായി 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയ ഫൈനല്‍ പോരാട്ടം. അന്ന് ഇന്ത്യയെ പരാജയപ്പെടുത്തി കിരീടം ചൂടാന്‍ പാകിസ്താന് സാധിച്ചിരുന്നു. യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ പാകിസ്താന്‍ അതി ശക്തരാണ്. മികച്ച താരനിരയോടൊപ്പം യുഎഇയില്‍ കളിച്ച് വലിയ അനുഭവസമ്പത്തും പാക് നിരക്കുണ്ട്. 2018ലെ ഏഷ്യാ കപ്പിലാണ് ഇരു ടീമും അവസാനമായി നേര്‍ക്കുനേര്‍ എത്തിയത്. രോഹിതിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ രണ്ട് തവണയും പാകിസ്താനെ തോല്‍പ്പിച്ചിരുന്നു. ലോകകപ്പിലെ പാകിസ്താനെതിരായ ഇന്ത്യയുടെ വിജയക്കുതിപ്പിന് തടയിടാന്‍ പാകിസ്താന് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

ബാബര്‍ അസാമും കോലിയും നേര്‍ക്കുനേര്‍
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരെന്ന് വിശേഷിപ്പിക്കാവുന്ന വിരാട് കോലിയും ബാബര്‍ അസാമും നേര്‍ക്കുനേര്‍ എത്തുന്നു എന്ന സവിശേഷതയും മത്സരത്തിനുണ്ട്. കോലിയേക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍ ബാബറാണെന്നാണ് പാക് ആരാധകര്‍ വാദിക്കുന്നത്. അതിനാല്‍ത്തന്നെ ലോകകപ്പ് പോലൊരു വലിയ വേദിയില്‍ ആര് കൂടുതല്‍ മികവ് കാട്ടുമെന്നറിയാനും ആരാധകര്‍ കാത്തിരിക്കുകയാണ്. ബാബര്‍ അസാമാണ് നിലവില്‍ പാകിസ്താന്‍ നായകന്‍

ഗ്രൂപ്പ് രണ്ടില്‍ നിന്ന് ആര് മുന്നേറും
ഇന്ത്യ,പാകിസ്താന്‍ എന്നിവരെക്കൂടാതെ ന്യൂസീലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പ് രണ്ടിലുള്ളത്. ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബിയിലെ വിജയി എന്നിവരും രണ്ടാം ഗ്രൂപ്പിലേക്കെത്തും. ഗ്രൂപ്പ് ഒന്നാണ് കൂടുതല്‍ ശക്തം. മരണഗ്രൂപ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രൂപ്പില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരോടൊപ്പം ഗ്രൂപ്പ് എയിലെ ജേതാവും ഗ്രൂപ്പ് ബിയിലെ റണ്ണറപ്പും രണ്ടാം ഗ്രൂപ്പിലേക്കെത്തും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications