For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG:'അവനില്ലാത്തത് ഇന്ത്യക്ക് തിരിച്ചടി', സൂപ്പര്‍ ഓള്‍റൗണ്ടറുടെ അഭാവത്തെക്കുറിച്ച് ഹര്‍ഭജന്‍

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇന്ന് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീം വലിയ പ്രതീക്ഷയിലാണ്. വലിയ ഇടവേളക്ക് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കോലിയും സംഘവുമുള്ളത്. ഇംഗ്ലണ്ടിന്റെ ടീമിനെ അപേക്ഷിച്ച് മികച്ച താരനിരയാണ് ഇന്ത്യയുടേത്. ടീമിലെ മിക്ക താരങ്ങള്‍ക്കും ഇംഗ്ലണ്ടില്‍ കളിച്ച് അനുഭവസമ്പത്തുമുണ്ട്. ഈ സാഹചര്യത്തില്‍ പരമ്പര നേടാനുള്ള വലിയ സാധ്യത ഇന്ത്യക്ക് മുന്നിലുണ്ട്.

1

ഇംഗ്ലണ്ട് പേസ് പിച്ചൊരുക്കിയാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യയുടെ പേസ് നിരക്ക് കഴിയും. മുഹമ്മദ് ഷമി,ജസ്പ്രീത് ബുംറ,ഇഷാന്ത് ശര്‍മ,ഉമേഷ് യാദവ് എന്നിവരെല്ലാം ഇംഗ്ലണ്ടില്‍ കളിച്ച് മികച്ച റെക്കോഡുള്ള പേസര്‍മാരുമാണ്. എന്നാല്‍ മികച്ചൊരു പേസ് ഓള്‍റൗണ്ടറുടെ അഭാവം ഇന്ത്യയെ അലട്ടുന്നുണ്ട്. ഇപ്പോഴിതാ അവസാന ഇംഗ്ലണ്ട് പര്യടനത്തില്‍ തിളങ്ങിയ ഹര്‍ദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.

Also Read: സോഷ്യല്‍ മീഡിയകളോട് ഇവര്‍ നോ പറഞ്ഞു! ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ അറിയാം

അവനുണ്ടായിരുന്നെങ്കില്‍ ഇന്ത്യ കൂടുതല്‍ ശക്തരാവും

അവനുണ്ടായിരുന്നെങ്കില്‍ ഇന്ത്യ കൂടുതല്‍ ശക്തരാവും

Also Read: IND vs ENG: അശ്വിനെ ഒഴിവാക്കിയത് അബദ്ധം! ഉറപ്പായും വേണമായിരുന്നു- കാരണങ്ങളറിയാം

ഹര്‍ദിക് പാണ്ഡ്യ കൂടി ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയുടെ പ്ലേയിങ് 11 അല്‍പ്പം കൂടി ശക്തമാകുമായിരുന്നെന്നാണ് കരുതുന്നത്. അവന്റെ ബാറ്റിങ്ങുകൊണ്ട് മാത്രമല്ല 10-15 ഓവറുകള്‍ ചെയ്യാനുള്ള ബൗളിങ് മികവുമുണ്ട്.സ്വിങ് ചെയ്യുന്ന സാഹചര്യത്തില്‍ അവന്റെ ബൗളിങ് ഗുണം ചെയ്യും. അവന് വിക്കറ്റുകള്‍ നേടാന്‍ സാധിക്കും. അവസാന പര്യടനത്തില്‍ നോട്ടിങ്ഹാമില്‍ അവന്‍ അഞ്ച് വിക്കറ്റ് നേടിയത് ഓര്‍ക്കുക-ഹര്‍ഭജന്‍ സിങ് പറഞ്ഞു.

സമീപകാലത്തായി തുടര്‍ച്ചയായി പരിക്കേല്‍ക്കുന്ന ഹര്‍ദിക്കിന്റെ പ്രകടനവും മോശമാണ്. അവസാന ശ്രീലങ്കന്‍ പരമ്പരയിലും താരം നിരാശപ്പെടുത്തിയിരുന്നു. ഇക്കാരണങ്ങളാലാണ് ഹര്‍ദിക്കിനെ ഇന്ത്യ ടെസ്റ്റ് പരമ്പരയിലേക്ക് പരിഗണിക്കാതിരുന്നത്.

Also Read: 'ഗാംഗുലിയുടെ ഓള്‍റൗണ്ട് ഷോ, സെവാഗിന്റെ വെടിക്കെട്ട്', നോട്ടിങ്ഹാമിലെ ഇന്ത്യയുടെ ഹീറോകള്‍ ഇവര്‍

പേസ് ഓള്‍റൗണ്ടറായ ശര്‍ദുല്‍

പേസ് ഓള്‍റൗണ്ടറായ ശര്‍ദുല്‍

ഇന്ത്യന്‍ നിരയില്‍ പേസ് ഓള്‍റൗണ്ടറായുള്ളത് ശര്‍ദുല്‍ ഠാക്കൂറാണുള്ളത്. എന്നാല്‍ ഇന്ത്യ നാല് പേസര്‍മാരെ പരിഗണിച്ചാലും ശര്‍ദുലിന് പ്ലേയിങ് 11 ഇടം ലഭിച്ചേക്കില്ല. അവസാന ഓസ്്‌ട്രേലിയന്‍ പര്യടനത്തില്‍ ഗാബയില്‍ അര്‍ധ സെഞ്ച്വറി പ്രകടനവുമായി ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ശര്‍ദുലിനായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടില്‍ ഇതുവരെ ടെസ്റ്റ് കളിക്കാത്ത ശര്‍ദുലിന് ഇന്ത്യ അവസരം നല്‍കുമോയെന്നത് കണ്ടറിയണം.

Also Read: ലോക ക്രിക്കറ്റിലെ നിലവിലെ മികച്ച 'അണ്ടര്‍ 25' ഇലവന്‍, ക്യാപ്റ്റനായി ഇന്ത്യയുടെ യുവ 'ഹീറോ'

നോട്ടിങ്ഹാമിലെ ഹര്‍ദികിന്റെ പ്രകടനം

നോട്ടിങ്ഹാമിലെ ഹര്‍ദികിന്റെ പ്രകടനം

Also Read: IND vs ENG: 'പന്ത് റിവ്യു സിസ്റ്റം'- ഇതാണ് റിവ്യൂ, റിഷഭിനും കോലിക്കും കൈയടിച്ച് ഫാന്‍സ്

2018ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം മത്സരമാണ് നോട്ടിങ്ഹാമില്‍ നടന്നത്. ഇന്ത്യ 203 റണ്‍സിന് ജയിച്ച മത്സരത്തില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ ആറ് വിക്കറ്റുകളാണ് ഹര്‍ദിക് വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സിലാണ് ഹര്‍ദികിന്റെ അഞ്ച് വിക്കറ്റ് പ്രകടനം പിറന്നത്. ആറ് ഓവറില്‍ ഒരു മെയ്ഡനടക്കം 28 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റുകള്‍ പിഴുതത്.

Also Read: T20 World cup: ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് മുന്‍ സെലക്ടര്‍, യുവ താരം പുറത്ത്!- സഞ്ജുവിന് 50/50

Story first published: Thursday, August 5, 2021, 8:44 [IST]
Other articles published on Aug 5, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+