വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക ക്രിക്കറ്റിലെ നിലവിലെ മികച്ച 'അണ്ടര്‍ 25' ഇലവന്‍, ക്യാപ്റ്റനായി ഇന്ത്യയുടെ യുവ 'ഹീറോ'

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വളര്‍ന്ന് വരുന്ന യുവതാരങ്ങളുടെ എണ്ണത്തില്‍ സമീപകാലത്തായി വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ വരവോടെ യുവതാരങ്ങള്‍ക്ക് ദേശീയ തലത്തിലേക്കുയരാനുള്ള വലിയ അവസരമാണ് ലഭിക്കുന്നത്. നിലവിലെ ഇന്ത്യന്‍ ടീമിലെ പല പ്രമുഖ താരങ്ങളും ഐപിഎല്ലിലൂടെ വളര്‍ന്നുവന്നരാണെന്നതാണ് വാസ്തവം.

ബിഗ്ബാഷ് ലീഗ്, പാകിസ്താന്‍ സൂപ്പര്‍ ലീഗ്, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് തുടങ്ങിയ പ്രമുഖ ഫ്രാഞ്ചൈസി ലീഗുകളെല്ലാം യുവതാരങ്ങള്‍ക്ക് മുന്നില്‍ അവസരം തുറന്നിടുന്നു. ഫ്രാഞ്ചൈസി ലീഗുകള്‍ യുവതാരങ്ങളെ കണ്ടെത്താനുള്ള ദേശീയ ടീമിന്റെ തലവേദനയെ കുറച്ചിട്ടുണ്ടെന്ന് വേണം വിലയിരുത്താന്‍. നിലവിലെ പല ടീമിലും നിര്‍ണ്ണായക താരങ്ങളായി യുവതാരങ്ങള്‍ മാറി മറിക്കഴിഞ്ഞു.

ഇന്ത്യന്‍ ടീമിനെ പരിഗണിച്ചാല്‍ യുവവിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് നിര്‍ണ്ണായക താരമാണ്. ഒറ്റക്ക് മത്സരഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമായിരിക്കുകയാണ് അദ്ദേഹം. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന നിലയിലേക്ക് ചുരുങ്ങിയ കാലംകൊണ്ട് യുവതാരം മാറിയിട്ടുണ്ട്. നിലവിലെ 25 വയസില്‍ താഴെയുള്ള താരങ്ങളെ പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 പരിശോധിക്കാം.

Also Read: IND vs ENG: 'ബുംറയെക്കാള്‍ ഇംഗ്ലണ്ടില്‍ മികച്ചവന്‍ ശര്‍ദുല്‍ ഠാക്കൂര്‍'- കാരണമുണ്ടെന്ന് മോണ്ടി പനേസര്‍

പൃഥ്വി ഷാ- ദേവ്ദത്ത് പടിക്കല്‍

പൃഥ്വി ഷാ- ദേവ്ദത്ത് പടിക്കല്‍

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറാണ് പൃഥ്വി ഷാ. 21കാരനായ പൃഥ്വി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകനാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓപ്പണറാണ് താരം. ഭാവിയിലെ ഇന്ത്യന്‍ ടീമിന്റെ നിര്‍ണ്ണായക താരമായി പൃഥ്വി മാറുമെന്നുറപ്പ്. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് പൃഥ്വി ഷാ.

ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ഐപിഎല്ലിലും ദേശീയ ടീമിലും ഇടം നേടിയ താരമാണ് ദേവ്ദത്ത്. ഐപിഎല്ലില്‍ ആര്‍സിബി താരമായ ദേവ്ദത്ത് ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലൂടെയാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തിയത്. ഇന്ത്യയുടെ ഭാവി സ്ഥിര ഓപ്പണറായി 21കാരനായ ദേവ്ദത്ത് എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ക്ലാസിക് ശൈലിയുള്ള താരമാണ് ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ദേവ്ദത്ത്.

ഇഷാന്‍ കിഷന്‍- ഷിംറോന്‍ ഹെറ്റ്‌മെയര്‍

ഇഷാന്‍ കിഷന്‍- ഷിംറോന്‍ ഹെറ്റ്‌മെയര്‍

മൂന്നാം നമ്പറില്‍ ഇന്ത്യയുടെ തന്നെ ഇഷാന്‍ കിഷനാണ് അവസരം. ഇന്ത്യക്കായി അരങ്ങേറ്റ ടി20, ഏകദിന മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ്. നിലവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് അദ്ദേഹം. മികച്ച ആഭ്യന്തര റെക്കോഡും ഇഷാന് അവകാശപ്പെടാം. 23കാരനായ താരം ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഇടം പിടിക്കാന്‍ സാധ്യത ഏറെയാണ്.

വെസ്റ്റ് ഇന്‍ഡീസ് യുവതാരം ഷിംറോന്‍ ഹെറ്റ്‌മെയറാണ് നാലാം നമ്പറില്‍. തകര്‍ത്തടിച്ച് കളിക്കുന്ന ബാറ്റിങ് ശൈലിയാണ് 24കാരനായ ഹെറ്റ്‌മെയറിന്റേത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലാണ് നിലവില്‍ താരം. വെസ്റ്റ് ഇന്‍ഡീസിനായി 16 ടെസ്റ്റും 47 ഏകദിനവും 36 ടി20യും കളിച്ച അദ്ദേഹം മൂന്ന് ഫോര്‍മാറ്റിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുമുണ്ട്.

ഒല്ലി പോപ്പ്- റിഷഭ് പന്ത് (ക്യാപ്റ്റന്‍)

ഒല്ലി പോപ്പ്- റിഷഭ് പന്ത് (ക്യാപ്റ്റന്‍)

ഇംഗ്ലണ്ട് 23കാരനായ താരം ഒല്ലി പോപ്പ് ചെറിയ കാലം കൊണ്ട് കൈയടി നേടിയ പ്രതിഭയാണ്. ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീമിന്റെ അഭിവാജ്യ താരമായി അദ്ദേഹം മാറിക്കഴിഞ്ഞു. ക്ലാസിക് ശൈലിയുള്ള ബാറ്റ്‌സ്മാനാണ് അദ്ദേഹം. ഇംഗ്ലണ്ടിനായി 19 ടെസ്റ്റില്‍ നിന്ന് 31.50 ശരാശരിയില്‍ 882 റണ്‍സ് നേടിക്കഴിഞ്ഞു. ഭാവിയില്‍ മൂന്ന് ഫോര്‍മാറ്റിലെയും ഇംഗ്ലണ്ടിന്റെ സുപ്രധാന താരങ്ങളിലൊരാളായ ഒല്ലി പോപ്പ് മാറാന്‍ സാധ്യത ഏറെയാണ്.

ആറാം നമ്പറില്‍ റിഷഭ് പന്തിനാണ് അവസരം. ടീമിന്റെ നായകനും വിക്കറ്റ് കീപ്പറും റിഷഭാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി റിഷഭ് സ്ഥാനം പിടിച്ച് കഴിഞ്ഞു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ റിഷഭ് 2021 സീസണിന്റെ ആദ്യ പാദത്തില്‍ ഡല്‍ഹിയുടെ ക്യാപ്റ്റനുമായിരുന്നു.

വാഷിങ്ടണ്‍ സുന്ദര്‍- വനിന്‍ഡു ഹസരങ്ക

വാഷിങ്ടണ്‍ സുന്ദര്‍- വനിന്‍ഡു ഹസരങ്ക

ഇന്ത്യയുടെ യുവ സ്പിന്‍ ഓള്‍റൗണ്ടറാണ് വാഷിങ്ടണ്‍ സുന്ദര്‍. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ച താരം ഐപിഎല്ലില്‍ ആര്‍സിബിക്ക് വേണ്ടിയാണ് കളിക്കുന്നത്. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ വളര്‍ന്നുവന്ന അദ്ദേഹം ടി20 ലോകകപ്പിലും ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചേക്കും. രവീന്ദ്ര ജഡേജ കളമൊഴിയുമ്പോള്‍ പകരം ഇന്ത്യയുടെ പ്രധാന സ്പിന്‍ ഓള്‍റൗണ്ടറായി സുന്ദര്‍ എത്താന്‍ സാധ്യത ഏറെയാണ്.

ശ്രീലങ്കയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ വനിന്‍ഡും ഹസരങ്കയാണ് എട്ടാമന്‍. 24കാരനായ അദ്ദേഹം മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. ഗൂഗ്ലിയും ദൂസ് രയുമെല്ലാം നന്നായി വഴങ്ങുന്ന താരം അവസാന ഇന്ത്യന്‍ പരമ്പരയില്‍ ശ്രദ്ധേയ പ്രകടനമാണ് നടത്തിയത്. വരുന്ന സീസണില്‍ ഐപിഎല്ലിലും അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്.

സാം കറാന്‍- റാഷിദ് ഖാന്‍- ഷഹീന്‍ അഫ്രീദി

സാം കറാന്‍- റാഷിദ് ഖാന്‍- ഷഹീന്‍ അഫ്രീദി

ഇംഗ്ലണ്ടിന്റെ യുവ പേസ് ഓള്‍റൗണ്ടര്‍ സാം കറാനാണ് ഒമ്പതാം നമ്പറില്‍. ഇടം കൈയന്‍ താരമായ അദ്ദേഹം ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഭാഗമാണ്. ബാറ്റുകൊണ്ട് തകര്‍പ്പന്‍ പ്രകടനം നടത്താനുള്ള മികവ് സാം കറാനുണ്ട്. 21 ടെസ്റ്റിലും 11 ഏകദിനത്തിലും 16 ടി20യിലും അദ്ദേഹം ഇംഗ്ലണ്ടിനായി കളിച്ചു. ഇതിനോടകം തന്നെ മികച്ച പേസ് ഓള്‍റൗണ്ടര്‍ വിശേഷണം നേടിയെടുക്കാന്‍ 23കാരനായ സാം കറാന് സാധിച്ചിട്ടുണ്ട്.

അഫ്ഗാന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാനാണ് 10ാമന്‍. അഫ്ഗാന്‍ നായകന്‍ കൂടിയ താരം ഫ്രാഞ്ചൈസി ക്രിക്കറ്റിലൂടെയും ദേശീയ ക്രിക്കറ്റിലൂടെയും ഇതിനോടകം തന്നെ കരുത്ത് കാട്ടിയിട്ടുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ്. 22കാരനായ താരം റണ്‍സ് വിട്ടുകൊടുക്കാന്‍ വളരെ പിശുക്കുകാട്ടുന്ന ബൗളറാണ്. ഇതാണ് അദ്ദേഹത്തെ ഫ്രാഞ്ചൈസികളുടെ ഇഷ്ടതാരമാക്കുന്നതും.

പാകിസ്താന്‍ സൂപ്പര്‍ യുവ പേസര്‍ ഷഹീന്‍ അഫ്രീദിയാണ് 11ാമന്‍. 21കാരനായ താരം മൂന്ന് ഫോര്‍മാറ്റിലും പാകിസ്താന്റെ പ്രധാന പേസര്‍മാരിലൊരാളാണ്. 17 ടെസ്റ്റും 28 ഏകദിനവും 30 ടി20യും ഇതിനോടകം അദ്ദേഹം പാകിസ്താനായി കളിച്ചു. പാകിസ്താന്‍ സൂപ്പര്‍ ലീഗിലും അദ്ദേഹം തിളങ്ങുന്നുണ്ട്.

Story first published: Friday, August 27, 2021, 12:24 [IST]
Other articles published on Aug 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X