വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഗാംഗുലിയുടെ ഓള്‍റൗണ്ട് ഷോ, സെവാഗിന്റെ വെടിക്കെട്ട്', നോട്ടിങ്ഹാമിലെ ഇന്ത്യയുടെ ഹീറോകള്‍ ഇവര്‍

നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഇന്ന് ആരംഭിക്കുകയാണ്. നോട്ടിങ്ഹാമിലെ ട്രന്റ്ബ്രിഡ്ജ് സ്‌റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുന്നത്. ഇംഗ്ലണ്ട് പേസ് പിച്ചൊരുക്കി കാത്തിരിക്കുമ്പോള്‍ പരിചയസമ്പന്നരായ ബാറ്റ്‌സ്മാന്‍മാരുമായി ഇറങ്ങുന്ന ഇന്ത്യക്ക് ഈ വെല്ലുവിളിയെ അതിജീവിക്കാനാവുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇംഗ്ലണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് മോശമല്ലാത്ത റെക്കോഡുകളുള്ള വേദികളിലൊന്നാണ്. ആദ്യ മത്സരം നടക്കുന്ന നോട്ടിങ്ഹാമില്‍ ആരാധകര്‍ക്ക് മറക്കാനാവാത്ത ഇന്ത്യന്‍ താരങ്ങളുടെ നോട്ടിങ്ഹാമിലെ പ്രകടനങ്ങളറിയാം.

Also Read: ലോക ക്രിക്കറ്റിലെ നിലവിലെ മികച്ച 'അണ്ടര്‍ 25' ഇലവന്‍, ക്യാപ്റ്റനായി ഇന്ത്യയുടെ യുവ 'ഹീറോ'

സൗരവ് ഗാംഗുലിയുടെ ഓള്‍റൗണ്ട് പ്രകടനം

സൗരവ് ഗാംഗുലിയുടെ ഓള്‍റൗണ്ട് പ്രകടനം

1996ലെ ട്രന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി നടത്തിയ പ്രകടനം ആരാധകര്‍ക്ക് മറക്കാനാവാത്തതാണ്. ആദ്യ ഇന്നിങ്‌സില്‍ 136 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 48 റണ്‍സുമാണ് അദ്ദേഹം നേടിയത്. മൂന്ന് വിക്കറ്റും മത്സരത്തില്‍ ഗാംഗുലി നേടി. സച്ചിന്‍ ടെണ്ടുല്‍ക്കറോടൊപ്പം മൂന്നാം വിക്കറ്റില്‍ 255 റണ്‍സ് കൂട്ടുകെട്ടാണ് അന്ന് ഗാംഗുലി സൃഷ്ടിച്ചത്. മത്സരത്തില്‍ 177,74 റണ്‍സാണ് സച്ചിന്‍ നേടിയത്.

സെവാഗ് ഓപ്പണറായി സ്ഥാനം ഉറപ്പിച്ച മത്സരം

സെവാഗ് ഓപ്പണറായി സ്ഥാനം ഉറപ്പിച്ച മത്സരം

2002ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലൂടെയാണ് സെവാഗ് ടെസ്റ്റ് ഓപ്പണറായി സ്ഥാനം ഉറപ്പിച്ചതെന്ന് പറയാം. നോട്ടിങ്ഹാമില്‍ നടന്ന മത്സരത്തില്‍ വസിം ജാഫറിനൊപ്പം ഓപ്പണറായി ഇറങ്ങിയ സെവാഗ് 183 പന്തില്‍ 106 റണ്‍സാണ് നേടിയത്. 18 ഫോറും ഇതില്‍ ഉള്‍പ്പെടും. സെവാഗിന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി കൂടിയായിരുന്നു ഇത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കും മുന്നെ സെവാഗ് പുറത്തായി. അഞ്ച് പേസര്‍മാരുമായി ഇംഗ്ലണ്ട് ഇറങ്ങിയ മത്സരം സമനിലയിലാണ് അവസാനിച്ചത്.

സഹീര്‍ ഖാന്റെ ഒമ്പത് വിക്കറ്റ് പ്രകടനം

സഹീര്‍ ഖാന്റെ ഒമ്പത് വിക്കറ്റ് പ്രകടനം

2007ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനടത്തിലെ നോട്ടിങ്ഹാമില്‍ നടന്ന രണ്ടാം മത്സരം ആരാധകര്‍ മറക്കില്ല. ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ച മത്സരത്തില്‍ നിര്‍ണ്ണായകമായത് സഹീര്‍ ഖാന്റെ ബൗളിങ് പ്രകടനമാണ്. ആദ്യ ഇന്നിങ്‌സില്‍ 59 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സഹീര്‍ രണ്ടാം ഇന്നിങ്‌സില്‍ 75 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റും സ്വന്തമാക്കി.

2011ലെ രാഹുല്‍ ദ്രാവിഡിന്റെ ചെറുത്ത് നില്‍പ്പ്

2011ലെ രാഹുല്‍ ദ്രാവിഡിന്റെ ചെറുത്ത് നില്‍പ്പ്

2011ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 319 റണ്‍സിന് തോറ്റു. ഇന്ത്യ പരാജയപ്പെട്ടെങ്കിലും നോട്ടിങ്ഹാമില്‍ നടന്ന മത്സരത്തില്‍ രാഹുല്‍ ദ്രാവിഡ് നടത്തിയ ചെറുത്ത് നില്‍പ്പ് ശ്രദ്ധേയമായിരുന്നു. അഭിനവ് മുകുന്ദനൊപ്പം ഓപ്പണറായി ഇറങ്ങിയ രാഹുല്‍ ദ്രാവിഡ് ഒന്നാം ഇന്നിങ്‌സില്‍ 117 റണ്‍സാണ് നേടിയത്. 235 പന്തുകള്‍ നേരിട്ട് 15 ബൗണ്ടറി ഉള്‍പ്പെടെയായിരുന്നു ദ്രാവിഡിന്റെ പ്രകടനം. രണ്ടാം ഇന്നിങ്‌സില്‍ ആറ് റണ്‍സെടുക്കാനെ ദ്രാവിഡിനായുള്ളു.

ഭുവനേശ്വര്‍ കുമാറിന്റെ തകര്‍പ്പന്‍ പ്രകടനം

ഭുവനേശ്വര്‍ കുമാറിന്റെ തകര്‍പ്പന്‍ പ്രകടനം

2014ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മത്സരം നോട്ടിങ്ഹാമിലായിരുന്നു. സമനിലയില്‍ കലാശിച്ച മത്സരത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി ഭുവനേശ്വര്‍ കുമാര്‍ കൈയടി നേടി. 82 റണ്‍സ് വഴങ്ങിയാണ് ഭുവിയുടെ അഞ്ച് പ്രകടനം. ഇംഗ്ലണ്ടിലെ സ്വിങ് ബൗളിങ് സാഹചര്യം കൃത്യമായി മുതലാക്കുന്ന സൂപ്പര്‍ പ്രകടനം തന്നെയായിരുന്നു ഭുവി നടത്തിയത്. ഇത്തവണ ഇന്ത്യന്‍ ടീമിനൊപ്പം ഭുവിയില്ല.

2018ലെ കോലിയുടെ പ്രകടനം

2018ലെ കോലിയുടെ പ്രകടനം

2018ലെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമടക്കം അദ്ദേഹം നിറഞ്ഞാടി. നോട്ടിങ്ഹാമില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 152 പന്തുകള്‍ നേരിട്ട് 91 റണ്‍സാണ് കോലി നേടിയത്. ഇതില്‍ 11 ബൗണ്ടറിയും ഉള്‍പ്പെടും. രണ്ടാം ഇന്നിങ്‌സില്‍ 103 റണ്‍സാണ് കോലി നേടിയത്. 197 പന്തുകള്‍ നേരിട്ട് 10 ഫോറുകള്‍ ഉള്‍പ്പെടെയായിരുന്നു അദ്ദേഹത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

Story first published: Friday, August 27, 2021, 12:25 [IST]
Other articles published on Aug 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X