Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഇവര്‍ പിശുക്കന്‍മാര്‍', റണ്‍സ് വിട്ടുകൊടുക്കില്ല, ടോപ് ഫൈവ് ഇതാ, ഒരു ഇന്ത്യന്‍ താരം പോലുമില്ല

ടി20 ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബറിലും നവംബറിലുമായി നടക്കാന്‍ പോവുകയാണ്. യുഎഇയാണ് വേദി. ടി20 ഫോര്‍മാറ്റ് പൊതുവേ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായതിനാല്‍ത്തന്നെ ബൗളര്‍മാര്‍ക്ക് തിളങ്ങാന്‍ നന്നായി തന്നെ കഷ്ടപ്പെടേണ്ടിവരും. വെടിക്കെട്ട് ബാറ്റിങ് ആഗ്രഹിക്കുന്നവരാണ് പൊതുവേ ടി20 ഇഷ്ടപ്പെടുന്നവര്‍. ഈ ഫോര്‍മാറ്റില്‍ കളിക്കുന്ന ബാറ്റിങ് നിരയെല്ലാം ഇത്തരത്തില്‍ വെടിക്കെട്ട് പ്രകടനം നടത്തുന്നവരുമാവും. ഇവരെ തടുത്തുനിര്‍ത്തി റണ്ണൊഴുക്ക് തടയുകയെന്നത് എളുപ്പമുള്ള കാര്യമല്ല. നിലവിലെ താരങ്ങളില്‍ ടി20യില്‍ ഏറ്റവും മികച്ച ബൗളിങ് ഇക്കോണമിയുള്ള അഞ്ച് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

സുനില്‍ നരെയ്ന്‍

സുനില്‍ നരെയ്ന്‍

വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്‌നാണ് ഈ പട്ടികയില്‍ തലപ്പത്ത്. 354 ടി20കളില്‍ നിന്നായി 393 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള അദ്ദേഹത്തിന്റെ ഇക്കോണമി 6.06 ആണ്. ടി20 ലോകകപ്പ് കളിക്കാനില്ലെന്ന് വ്യക്തമാക്കിയ നരെയ്ന്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിലും സജീവമല്ല. എന്നാല്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ അദ്ദേഹം ടീമുകളുടെ ഇഷ്ട താരമാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ് നരെയ്ന്‍. സൂപ്പര്‍ ഓവര്‍ മെയ്ഡനാക്കിയിട്ടുള്ള ബൗളറെന്ന ബഹുമതിയും അദ്ദേഹത്തിന്റെ പേരിലുണ്ട്.

Also Read: IND vs ENG:'അവനില്ലാത്തത് ഇന്ത്യക്ക് തിരിച്ചടി', സൂപ്പര്‍ ഓള്‍റൗണ്ടറുടെ അഭാവത്തെക്കുറിച്ച് ഹര്‍ഭജന്‍

റാഷിദ് ഖാന്‍

റാഷിദ് ഖാന്‍

അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് രണ്ടാം സ്ഥാനത്ത്. 265 ടി20കളില്‍ നിന്നായി 370 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹത്തിന്റെ ഇക്കോണമി 6.27 ആണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് റാഷിദ്. ഒട്ടുമിക്ക ഫ്രാഞ്ചൈസി ക്രിക്കറ്റിലും റാഷിദ് കളിച്ചിട്ടുണ്ട്. ഭാവിയില്‍ സ്പിന്‍ ഇതിഹാസങ്ങളുടെ പല റെക്കോഡുകളും തകര്‍ക്കാന്‍ കെല്‍പ്പുള്ള ബൗളറാണ് അദ്ദേഹം. ഗൂഗ്ലിയാണ് പ്രധാന ആയുധം.

Also Read: സോഷ്യല്‍ മീഡിയകളോട് ഇവര്‍ നോ പറഞ്ഞു! ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ അറിയാം

മുഹമ്മദ് ഹഫീസ്

മുഹമ്മദ് ഹഫീസ്

പാകിസ്താന്‍ സീനിയര്‍ താരം മുഹമ്മദ് ഹഫീസാണ് പട്ടികയിലെ മൂന്നാമന്‍. ഐസിസി ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുള്ള അദ്ദേഹം ടി20 റാങ്കിങ്ങില്‍ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. 324 ടി20യില്‍ നിന്ന് 180 വിക്കറ്റുകള്‍ നേടിയിട്ടുള്ള ഹഫീസിന്റെ ഇക്കോണമി 6.42 ആണ്. ടി20 ലോകകപ്പിലേക്ക് പാകിസ്താന്‍ പരിഗണിക്കുന്ന താരങ്ങളിലൊരാളാണ് ഹഫീസ്. ഓപ്പണറായും മധ്യനിരയിലും കളിച്ച് ബാറ്റിങ് മികവ് കാട്ടാനും ഹഫീസിനായിട്ടുണ്ട്.

Also Read: 'ഗാംഗുലിയുടെ ഓള്‍റൗണ്ട് ഷോ, സെവാഗിന്റെ വെടിക്കെട്ട്', നോട്ടിങ്ഹാമിലെ ഇന്ത്യയുടെ ഹീറോകള്‍ ഇവര്‍

ഇമാദ് വാസിം

ഇമാദ് വാസിം

പാകിസ്താന്റെ യുവ സ്പിന്നര്‍ ഇമാദ് വാസിമാണ് നാലാം സ്ഥാനത്ത്. ടി20യില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ആദ്യ പാകിസ്താന്‍ താരമാണ് അദ്ദേഹം. ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ള ഇമാദിന്റെ ഇക്കോണമി 6.70 ആണ്. മധ്യനിരയില്‍ ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ കഴിവുള്ള ഇമാദ് പാകിസ്താന്‍ സൂപ്പര്‍ ലീഗിലും മികവ് കാട്ടുന്നുണ്ട്.

Also Read: ലോക ക്രിക്കറ്റിലെ നിലവിലെ മികച്ച 'അണ്ടര്‍ 25' ഇലവന്‍, ക്യാപ്റ്റനായി ഇന്ത്യയുടെ യുവ 'ഹീറോ'

മുജീബ് ഉര്‍ റഹ്മാന്‍

മുജീബ് ഉര്‍ റഹ്മാന്‍

അഫ്ഗാന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാനാണ് അഞ്ചാം സ്ഥാനത്ത്. ഫ്രാഞ്ചൈസി ക്രിക്കറ്റിലും സജീവമായ താരം 141 ടി20യില്‍ നിന്ന് 155 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 6.71 ആണ് ഇക്കോണമി. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെ ഭാഗമായിട്ടുണ്ട്. ബിബിഎല്‍,പിഎസ്എല്‍ തുടങ്ങിയ ഒട്ടുമിക്ക ഫ്രാഞ്ചൈസി ക്രിക്കറ്റിലും 20കാരനായ താരം തിളങ്ങിയിട്ടുണ്ട്.

Story first published: Wednesday, August 4, 2021, 15:04 [IST]
Other articles published on Aug 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+