വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: പുറത്തായപ്പോള്‍ നിരാശ 'അതിരുകടന്നു', കെ എല്‍ രാഹുലിന് പിഴ ശിക്ഷ

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ് ഓവലില്‍ പുരോഗമിക്കുകയാണ്. നാലാം ദിനത്തിലും പോരാട്ടം ഇന്ത്യ ശക്തമാക്കി മുന്നേറുകയാണ്. മൂന്നാം ദിനത്തില്‍ ഇന്ത്യക്കായി ഓപ്പണര്‍മാരായ കെ എല്‍ രാഹുലും (46) രോഹിത് ശര്‍മയും (127) ഗംഭീര പ്രകടനമാണ് നടത്തിയത്. ഒന്നാം വിക്കറ്റില്‍ 83 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ഇരുവര്‍ക്കുമായി. അര്‍ധ സെഞ്ച്വറിയോട് അടുക്കവെ കെ എല്‍ രാഹുലിനെ ജെയിംസ് ആന്‍ഡേഴ്‌സന്‍ ജോണി ബെയര്‍സ്‌റ്റോയുടെ കൈകളിലെത്തിച്ചു.

KL Rahul fined for showing dissent towards the umpires

IPL 2021: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ബിസിസിഐ, താരങ്ങള്‍ 'വീര്‍പ്പുമുട്ടും', നിരീക്ഷിക്കാന്‍ സംഘംIPL 2021: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ബിസിസിഐ, താരങ്ങള്‍ 'വീര്‍പ്പുമുട്ടും', നിരീക്ഷിക്കാന്‍ സംഘം

1

നിലയുറപ്പിച്ചിട്ടും മികച്ച സ്‌കോറിലേക്കെത്താനാവാത്തതിന്റെ നിരാശ പ്രകടമാക്കിയാണ് കെ എല്‍ രാഹുല്‍ മൈതാനം വിട്ടത്. ഇപ്പോഴിതാ പുറത്തായപ്പോഴുള്ള നിരാശ പ്രകടമാക്കിയത് ശരിയായ രീതിയിലല്ലെന്ന് വിലയിരുത്തിയിരിക്കുകയാണ് ഐസിസി. അംപയറുടെ തീരുമാനത്തോട് വിയോജിപ്പ് മോശമായി പ്രകടിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഫീല്‍ഡ് അംപയറായ അലെക്‌സ് വാര്‍ഫിന്റെയും റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്തിന്റെയും തേര്‍ഡ് അംപയര്‍ മൈക്കല്‍ ഗോഫിന്റെയും റിപ്പോര്‍ട്ട് പ്രകാരം മാച്ച് റഫറിയായ ക്രിസ് ബ്രോഡ് രാഹുലിനെതിരേ നടപടി സ്വീകരിച്ചിരിക്കുകയാണ്.

Also Read: IND vs ENG: 'സിംഹം ചോരയുടെ രുചി തിരിച്ചറിഞ്ഞു കഴിഞ്ഞു', രോഹിത്തിനെ പ്രശംസിച്ച് ആകാശ് ചോപ്ര

2

ആര്‍ട്ടിക്കില്‍ 2.8 പ്രകാരമുള്ള ശിക്ഷയാണ് രാഹുലിന് ലഭിക്കുക. മാച്ച് ഫീയുടെ 15 ശതമാനം അദ്ദേഹം പിഴയായി നല്‍കേണ്ടി വരും. തെറ്റുപറ്റിയതായി കെ എല്‍ രാഹുല്‍ മാച്ച് റഫറിക്ക് മുന്നില്‍ സമ്മതിച്ചു. അതിനാല്‍ത്തന്നെ പ്രത്യേകം വിശദീകരണം ആവിശ്യപ്പെടാതെ തന്നെ പിഴ ശിക്ഷ നല്‍കുകയായിരുന്നു. 24 മാസ കാലാവധിക്കുള്ളില്‍ ആദ്യമായാണ് രാഹുലിനെതിരേ ഇത്തരമൊരു അച്ചടക്ക നടപടി വരുന്നത്.

Also Read: IND vs ENG: മൂന്നാം ദിനം അടക്കിഭരിച്ച് രോഹിത്, പുജാരക്കും നേട്ടം, പ്രധാന റെക്കോഡുകളറിയാം

3

2018ല്‍ ഓവലില്‍ രാഹുല്‍ സെഞ്ച്വറി നേടിയിരുന്നു.ഇത്തവണയും വലിയ പ്രതീക്ഷയോടെയാണ് രാഹുല്‍ ഇറങ്ങിയത്. നിലയുറപ്പിച്ചതിനാല്‍ത്തന്നെ വലിയ സ്‌കോര്‍ താരം സ്വപ്‌നം കാണുകയും ചെയ്തിരുന്നു. എന്നാല്‍ ആന്‍ഡേഴ്‌സന്റെ ഓഫ് സൈഡിനോട് ചേര്‍ന്നെത്തിയ ഔട്ട് സ്വിങ്ങറില്‍ രാഹുലിന്റെ പ്രതീക്ഷകളെല്ലാം തെറ്റുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 11 റണ്‍സ് മാത്രമെടുത്ത രാഹുല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.

Also Read: '2026-ല്‍ ടെസ്റ്റ് കളിക്കുക അഞ്ച് ടീം മാത്രം', കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കെവിന്‍ പീറ്റേഴ്‌സന്‍

4

ഏറെ നാളുകളായി ഇന്ത്യന്‍ ടെസ്റ്റ് പ്ലേയിങ് 11ന് പുറത്തായിരുന്ന രാഹുലിന് ഇത്തവണ നറുക്കുവീഴുകയായിരുന്നു. ശുഭ്മാന്‍ ഗില്ലിനും മായങ്ക് അഗര്‍വാളിനും പരിക്കേറ്റതോടെയാണ് രാഹുലിന് ഓപ്പണര്‍ സ്ഥാനം ലഭിച്ചത്. പ്രതീക്ഷ തെറ്റിക്കാതെ സെഞ്ച്വറിയോടെ തിളങ്ങിയ രാഹുല്‍ ഇന്ത്യന്‍ നിരയിലെ രണ്ടാമത്തെ ടോപ് സ്‌കോററാണ്. അഞ്ചാം ടെസ്റ്റിലും ഇന്ത്യയുടെ ഓപ്പണറായി രാഹുല്‍ രോഹിത് കൂട്ടുകെട്ട് തന്നെ ഇറങ്ങുമെന്ന കാര്യം ഉറപ്പാണ്.

Also Read: IND vs ENG: 'എന്റെ അവസാന അവസരമായിരുന്നു അത്', ടെസ്റ്റ് ഓപ്പണറായതിനെക്കുറിച്ച് രോഹിത് ശര്‍മ

5

നാലാം ദിനം ഇന്ത്യ മികച്ച ലീഡ് സ്വപ്‌നം കണ്ട് ഇന്ത്യ മുന്നേറുകയാണ്. നാലാം ദിനം തുടക്കത്തിലേ തന്നെ രവീന്ദ്ര ജഡേജയേയും (17) അജിന്‍ക്യ രഹാനെയേയും (0) ഇന്ത്യക്ക് നഷ്ടമായിട്ടുണ്ട്. 300 റണ്‍സിന് മുകളിലെങ്കിലും ലീഡ് നേടാനായില്ലെങ്കില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷകളുണ്ടാവില്ല. ഇംഗ്ലണ്ട് നിരയില്‍ ജോ റൂട്ട്,ഓലി പോപ്പ് എന്നിവരെല്ലാം മികച്ച ഫോമിലാണ്. മികച്ച തുടക്കം ലഭിച്ചാല്‍ 300ന് താഴെയുള്ള സ്‌കോര്‍ അനായാസമായി ആതിഥേയര്‍ മറികടന്നേക്കും. അതിനാല്‍ത്തന്നെ മികച്ച ലീഡ് തന്നെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

Also Read: INDvENG: രോഹിത്തിനെ ട്രോളിയവര്‍ രണ്ടു മിനിറ്റ് മൗനം പാലിക്കൂ!- ആഘോഷിച്ച് ഫാന്‍സ്

6

Also Read: INDvENG: സിക്‌സറടിച്ച് സെഞ്ച്വറി, ഹിറ്റ്മാന്‍ ഡാ!- ഇംഗ്ലണ്ടില്‍ ചരിത്രം പിറന്നു, ആദ്യ വിദേശ താരം

നാലാം ദിനത്തിലെ അവസാന സെക്ഷനില്‍ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനിറക്കാം എന്ന കണക്കുകൂട്ടലിലാവും ഇന്ത്യയുണ്ടാവുക. ഇന്ത്യയുടെ പേസര്‍മാരുടെ പ്രകടനം പരമ്പരയിലൂടെനീളം മികച്ചതായിരുന്നു. നാലാം ദിനത്തില്‍ അവസാന സെക്ഷനില്‍ ഇംഗ്ലണ്ടിനെ ബാറ്റ് ചെയ്യിച്ച് രണ്ടോ മൂന്നോ വിക്കറ്റ് നേടിയാല്‍ മത്സരത്തില്‍ ആധിപത്യം നേടാന്‍ ഇന്ത്യക്കാവും. വിരാട് കോലി ക്രീസില്‍ തുടരുന്നത് ഇന്ത്യയുടെ പ്രതീക്ഷകളെ സജീവമാക്കുന്നു. രോഹിത് ശര്‍മയുടെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചുവരാന്‍ ഊര്‍ജമായത്.

Story first published: Sunday, September 5, 2021, 17:46 [IST]
Other articles published on Sep 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X