വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'സിംഹം ചോരയുടെ രുചി തിരിച്ചറിഞ്ഞു കഴിഞ്ഞു', രോഹിത്തിനെ പ്രശംസിച്ച് ആകാശ് ചോപ്ര

ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് ഓവലില്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 191 റണ്‍സില്‍ ഒതുങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ശക്തമായ തിരിച്ചുവരവ് തന്നെയാണ് ബാറ്റിങ്ങില്‍ കാഴ്ചവെച്ചിരിക്കുന്നത്. 99 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 171 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ഇന്ത്യക്കുണ്ട്.

INDvENG: ഇംഗ്ലണ്ടില്‍ ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ രോഹിത് ഹിറ്റായതെങ്ങനെ? കാരണങ്ങള്‍ സഹീര്‍ പറയുംINDvENG: ഇംഗ്ലണ്ടില്‍ ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ രോഹിത് ഹിറ്റായതെങ്ങനെ? കാരണങ്ങള്‍ സഹീര്‍ പറയും

1

മൂന്നാം ദിനം ഇന്ത്യക്ക് കരുത്തായത് ഓപ്പണര്‍ രോഹിത് ശര്‍മയുടെ പ്രകടനമാണ്. 256 പന്തുകള്‍ നേരിട്ട് 14 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 127 റണ്‍സാണ് രോഹിത് നേടിയത്. വിദേശത്തെ രോഹിതിന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണിത്. ഇംഗ്ലണ്ടില്‍ രോഹിത് മൂന്ന് ഫോര്‍മാറ്റിലുമായി നേടുന്ന മൂന്നാമത്തെ സെഞ്ച്വറിയാണിത്. ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തിയ രോഹിതിന്റെ പ്രകടനത്തിന് അഭിനന്ദന പ്രവാഹവമാണ്.

Also Read: T20 World Cup 2021: ഓസ്‌ട്രേലിയ എല്ലാം തികഞ്ഞവരല്ല, ദൗര്‍ബല്യമുണ്ട്, ചൂണ്ടിക്കാട്ടി റിക്കി പോണ്ടിങ്

2

ഇപ്പോഴിതാ രോഹിതിന്റെ പ്രകടനത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഇതൊരു തുടക്കം മാത്രമാണെന്നും സിംഹം ചോരയുടെ രുചി തിരച്ചറിഞ്ഞുകഴിഞ്ഞുവെന്നുമാണ് ആകാശ് അഭിപ്രായപ്പെട്ടത്. 'രോഹിത് ശര്‍മ സൂപ്പര്‍ഹിറ്റായിരിക്കുന്നു. നാട്ടിലെ ഏഴ് സെഞ്ച്വറി പ്രകടനങ്ങള്‍ക്ക് ശേഷം വിദേശത്തെ ആദ്യ ടെസ്റ്റ് സെഞ്ച്വറി രോഹിത് നേടിയിരിക്കുകയാണ്.

Also Read: INDvENG: വന്‍ നേട്ടവുമായി രോഹിത്, സച്ചിന്റെ റെക്കോര്‍ഡ് ജസ്റ്റ് മിസ്! ഈ വര്‍ഷം ആയിരവും കടന്നു

3

എന്നാല്‍ ഇത് വലിയൊരു തുടര്‍ച്ചയുടെ തുടക്കം മാത്രമാണ്. രക്തത്തിന്റെ രുചി സിംഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനിയവന്‍ നില്‍ക്കില്ല. കുതിപ്പ് തുടരുകയും സെഞ്ച്വറികള്‍ നേടുകയും ചെയ്യും. ഒരു വലിയ യാത്രയുടെ തുടക്കം മാത്രമാണിത്. അവനെ ഇവിടെ പിടിച്ചുകെട്ടുക പ്രയാസമാണ്. കാരണം പ്രതിസന്ധിയുള്ള പിച്ചുകളില്‍ അവന് മികവ് കണ്ടെത്തിയിരിക്കുന്നു. വലിയൊരു പരീക്ഷണം തന്നെയാണ് അതിജീവിച്ചിരിക്കുന്നത്'-ആകാശ് പറഞ്ഞു.

Also Read: IND vs ENG: ഓവലില്‍ ഇന്ത്യ ജയിക്കുമോ? നിര്‍ണ്ണായകമാവുക എന്താവുമെന്ന് ചൂണ്ടിക്കാട്ടി കമ്രാന്‍ അക്മല്‍

4

ടെസ്റ്റില്‍ ഇന്ത്യ ഏറെ നാള്‍ ഉപയോഗിക്കാതെ പോയ മികവാണ് രോഹിത്. 2103ല്‍ ഓപ്പണറായി പ്രൊമോഷന്‍ കിട്ടിയതുമുതല്‍ ശ്രദ്ധേയ പ്രകടനം പരിമിത ഓവറില്‍ നടത്തുന്നുണ്ടെങ്കിലും ടെസ്റ്റില്‍ വലിയ അവസരങ്ങള്‍ രോഹിതിന് ലഭിച്ചിരുന്നില്ല. മധ്യനിരയില്‍ അവസരം ലഭിച്ചപ്പോള്‍ മികവ് കാട്ടാന്‍ അദ്ദേഹത്തിന് സാധിച്ചതുമില്ല. ഒടുവില്‍ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലൂടെയാണ് ഓപ്പണറെന്ന നിലയില്‍ രോഹിത് വരവറിയിക്കുന്നത്. പിന്നീടങ്ങോട്ട് ശ്രദ്ധേയ പ്രകടനംകൊണ്ട് അദ്ദേഹം കൈയടി നേടുകയാണ്. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് വിദേശ ടെസ്റ്റ് സെഞ്ച്വറിയും അദ്ദേഹം കുറിച്ചിരിക്കുകയാണ്.

Also Read: T20 World Cup 2021: ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആര്? എട്ട് ടീമുകള്‍ പരിഗണിച്ച് റാങ്കിങ് അറിയാം

5

'പരിമിത ഓവര്‍ താരമായി മാത്രം ഒതുങ്ങിയിടത്തുനിന്നാണ് രോഹിതിന്റെ തിരിച്ചുവരവ്. പരമ്പരയിലൂടെനീളം രോഹിത് എത്രത്തോളം മികവുള്ളവനാണെന്ന് കാട്ടിക്കൊണ്ടിരിക്കുകയാണ്. വലിയ ഷോട്ടുകള്‍ക്ക് മുതിരാതെ വളരെ ശ്രദ്ധയോടെയാണ് കളിക്കുന്നത്. വെള്ളജഴ്‌സിയിലും മാച്ച് വിന്നറാകണമെന്നും അങ്ങനെ അറിയപ്പെടണമെന്നും അവന്‍ ആഗ്രഹിക്കുന്നുണ്ട്'-ആകാശ് പറഞ്ഞു.

Also Read: IND vs ENG: 'അവന്റെ ബാറ്റിങ്ങില്‍ ഇന്ത്യക്ക് അനാവശ്യ പ്രതീക്ഷ', ജഡേജക്കെതിരേ വീണ്ടും സഞ്ജയ്

6

Also Read: INDvENG: ഇംഗ്ലണ്ടിനു എത്ര റണ്‍സ് വിജയലക്ഷ്യം നല്‍കണം? ലക്ഷ്മണ്‍ പറയുന്നു

ഒന്നാം വിക്കറ്റില്‍ 83 റണ്‍സാണ് കെ എല്‍ രാഹുലിനൊപ്പം (46) രോഹിത് കൂട്ടിച്ചേര്‍ത്തത്. ചേതേശ്വര്‍ പുജാര (61), അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. മോശം ഫോമിലായിരുന്ന പുജാര തിരിച്ചുവരവ് സൂചന നല്‍കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. വിരാട് കോലിയും (22),രവീന്ദ്ര ജഡേജയും (9) പ്രതീക്ഷ നല്‍കി മൂന്നാം ദിനം ക്രീസിലുണ്ട്. നാലാം ദിനം വമ്പന്‍ ലീഡ് നേടി ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കാമെന്ന കണക്കുകൂട്ടലിലാവും കോലിയും സംഘവും ഉണ്ടാവുക. ഓവലില്‍ ഒരു തവണ മാത്രമാണ് ഇന്ത്യ ജയിച്ചിട്ടുള്ളത്. അതിനാല്‍ത്തന്നെ ഇത്തവണ ജയിക്കാനായാല്‍ കോലിക്ക് നായകനെന്ന നിലയില്‍ മറ്റൊരു അഭിമാന നിമിഷമായി അത് മാറിയേക്കും.

Story first published: Sunday, September 5, 2021, 13:19 [IST]
Other articles published on Sep 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X