For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഓസ്‌ട്രേലിയ എല്ലാം തികഞ്ഞവരല്ല, ദൗര്‍ബല്യമുണ്ട്, ചൂണ്ടിക്കാട്ടി റിക്കി പോണ്ടിങ്

സിഡ്‌നി: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ടി20 ലോകകപ്പ് വരികെയാണ്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നീണ്ടുപോയ ടി20 ലോകകപ്പിന് ഇത്തവണ യുഎഇയാണ് വേദി. ഈ മാസം 10നകം 15 അംഗ ടീമിനെ പ്രഖ്യാപിക്കണമെന്നാണ് ഐസിസി നിര്‍ദേശം. ഇതിനോടകം ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റുള്ള ടീമുകളും ഉടന്‍തന്നെ ടീം പ്രഖ്യാപനം നടത്തും.

1

യുഎഇ നൂട്രല്‍ വേദിയായതിനാല്‍ത്തന്നെ തട്ടകത്തിന്റെ ആധിപത്യം അവകാശപ്പെടാനാവില്ല. പാകിസ്താന്‍ കുറച്ച് വര്‍ഷങ്ങളായി ഹോം മത്സരത്തിനുള്ള വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത് യുഎഇയാണ്. ഐപിഎല്‍,പിഎസ്എല്‍ പോലുള്ള ഫ്രാഞ്ചൈസി മത്സരങ്ങള്‍ക്കും യുഎഇ വേദിയായിട്ടുള്ളതിനാല്‍ ഒട്ടുമിക്ക താരങ്ങള്‍ക്കും പിച്ചിനെ നന്നായി അറിയാം.

Also Read: IND vs ENG: മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് രോഹിത്, രണ്ടാം ദിനത്തിലെ പ്രധാന നേട്ടങ്ങളറിയാം

2

നേരത്തെ തന്നെ ടീം പ്രഖ്യാപനം നടത്തിയ ഓസ്‌ട്രേലിയ എല്ലാവര്‍ക്കും വലിയൊരു മുന്നറിയിപ്പ് തന്നെയാണ് നല്‍കിയിരിക്കുന്നത്. ആരോണ്‍ ഫിഞ്ചിന്റെ ക്യാപ്റ്റന്‍സിയിലുള്ള ഓസ്‌ട്രേലിയന്‍ നിരയില്‍ പ്രമുഖ താരങ്ങളെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. ലോകകപ്പിലെ ഫേവറേറ്റുകളില്‍ ഒന്ന് ഓസ്‌ട്രേലിയ ആണെന്ന് നിസംശയം പറയാം. മികച്ച ബാറ്റിങ്,ബൗളിങ് കരുത്തുള്ള കംഗാരുക്കള്‍ക്ക് മാച്ച് വിന്നര്‍മാരായ ഓള്‍റൗണ്ടര്‍മാരുമുണ്ട്.

Also Read: ധോണിക്കു പോക്കറ്റടിക്കാരനേക്കാള്‍ വേഗം! ആരും അനുകരിക്കരുത്, കഴിയില്ലെന്നു രവി ശാസ്ത്രി

3

ഓസ്‌ട്രേലിയന്‍ ടീം അതിശക്തരാണെങ്കിലും ഈ ടീമില്‍ ദൗര്‍ബല്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്. മധ്യനിരയിലെ പ്രശ്‌നങ്ങളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. 'നമ്മളുടെ ടി20 ടീമിലെ ബാറ്റ്‌സ്മാന്‍മാരില്‍ ചിലര്‍ ബിഗ്ബാഷ് ലീഗില്‍ ഗംഭീര പ്രകടനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ടീമിലെത്തിയവരാണ്.

Also Read: പ്ലീസ്, റിഷഭിനെ ഗില്‍ക്രിസ്റ്റുമായി താരതമ്യം ചെയ്യരുത്! പകുതി പോലുമെത്തില്ലെന്നു സല്‍മാന്‍ ബട്ട്

4

എന്നാല്‍ ബിഗ് ബാഷ് ലീഗില്‍ അഞ്ചാം നമ്പറിലും ആറാം നമ്പറിലും ബാറ്റ് ചെയ്ത് മികച്ച റണ്‍സ് നേടിയ ഏത് താരമാണ് നിലവിലെ ഓസീസ് ടീമിലുള്ളത്? ആരും തന്നെയില്ല. ഞാന്‍ കണ്ട മികച്ച ഫിനിഷറെ പറയുകയാണെങ്കില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് അത്തരത്തിലൊരു താരമാണ്. എംഎസ് ധോണി,ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം മികച്ച ഫിനിഷര്‍മാരാണ്'-റിക്കി പോണ്ടിങ് പറഞ്ഞു.

Also Read: IND vs ENG: രഹാനെ, പുജാര, റിഷഭ്, ഇവര്‍ക്ക് ബാറ്റിങ്ങില്‍ പ്ലാന്‍ 'ബി' ഇല്ല- വിമര്‍ശിച്ച് സല്‍മാന്‍ ബട്ട്

5

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായും നായകനായും പ്രവര്‍ത്തിച്ചിട്ടുള്ള താരമാണ് പോണ്ടിങ്. അതിനാല്‍ത്തന്നെ കീറോണ്‍ പൊള്ളാര്‍ഡിനെയും ഹര്‍ദിക് പാണ്ഡ്യയേയുമെല്ലാം നന്നായി അറിയാം. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനാണ് പോണ്ടിങ്. അതിനാല്‍ത്തന്നെ ഒട്ടുമിക്ക താരങ്ങളുടെയും പ്രകടനം കാണാനും വിലയിരുത്താനും സാധിക്കും.

Also Read: INDvENG: ഒന്നൊന്നര തിരിച്ചുവരുമായി ഉമേഷ്, സഹീറിന്റെ നേട്ടത്തിനൊപ്പം!

6

ടി20 ലോകകപ്പില്‍ മാര്‍ക്കസ് സ്റ്റോയിനിസ്,ഗ്ലെന്‍ മാക്‌സ് വെല്‍,മിച്ചല്‍ മാര്‍ഷ് എന്നിവരെ ഫിനിഷര്‍ റോളില്‍ ഓസ്‌ട്രേലിയ ഇറക്കാനാണ് സാധ്യത. ഇവര്‍ ഐപിഎല്ലിലും ബിബിഎല്ലിലും വിവിധ ബാറ്റിങ് പൊസിഷനില്‍ ഇറങ്ങാറുണ്ട്. എന്നാല്‍ ആറാം നമ്പറില്‍ ഫിനിഷര്‍ റോളില്‍ ഫ്രാഞ്ചൈസി ലീഗില്‍ കളിച്ചിട്ടുള്ളത് ചുരുക്കമാണ്. മാക്‌സ് വെല്ലിനെ നാലാം നമ്പറിലാണ് ആര്‍സിബി ഉപയോഗിക്കുന്നത്. സ്‌റ്റോയിനിസിനെ ടോപ് ഓഡറിലും മധ്യനിരയിലുമെല്ലാം ഡല്‍ഹി പരീക്ഷിക്കാറുണ്ട്.

Also Read: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാര്? ടോപ് 10ന്റെ റാങ്കിങ് അറിയാം

7

ബിബിഎല്ലിലെ പ്രകടനത്തോടെ അപ്രതീക്ഷിതമായി ഓസീസ് ടീമിലെത്തിയ താരമാണ് ജോഷ് ഇന്‍ഗിസ്.പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിന്റെ താരമായ അദ്ദേഹം ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ്. ഡാനിയല്‍ ക്രിസ്റ്റ്യന്‍,നതാന്‍ ഇല്ലിസ്,ഡാനിയല്‍ സാംസ് എന്നിവരെ റിസര്‍വ് താരങ്ങളായും ഓസ്‌ട്രേലിയ പരിഗണിച്ചിട്ടുണ്ട്.

Also Read: T20 World Cup: 'ഇന്ത്യയെ തോല്‍പ്പിച്ച് പോരാട്ടം തുടങ്ങാനാണ് ആഗ്രഹിക്കുന്നത്'- പാക് നായകന്‍ ബാബര്‍

8

Also Read: IND vs ENG: എന്തിന് ജഡേജക്ക് ബാറ്റിങ് പ്രൊമോഷന്‍ നല്‍കി? വെറുതെയല്ല, കാരണമുണ്ടെന്ന് സെവാഗ്

മിച്ചല്‍ സ്റ്റാര്‍ക്ക്,ജോഷ് ഹെയ്‌സല്‍വുഡ്,കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍,ആഷ്ടന്‍ അഗര്‍,പാറ്റ് കമ്മിന്‍സ്,ആദം സാംബ തുടങ്ങിയവരെല്ലാം ഉള്‍പ്പെടുന്ന മികച്ച ബൗളിങ് നിര ഓസീസിനുണ്ട്. ഡേവിഡ് വാര്‍ണര്‍,സ്റ്റീവ് സ്മിത്ത്,ആരോണ്‍ ഫിഞ്ച് എന്നിവര്‍ തന്നെയാണ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാര്‍. നിലവില്‍ ഐസിസി റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. ഗ്രൂപ്പ് 1ല്‍ വെസ്റ്റ് ഇന്‍ഡീസ്,ഇംഗ്ലണ്ട്,ദക്ഷിണാഫ്രിക്ക എന്നിവരെയാണ് പ്രധാനമായും ഓസീസിന് കീഴടക്കേണ്ടി വരിക. അതിനാല്‍ത്തന്നെ ഏറ്റവും മികച്ച പോരാട്ടം തന്നെ കംഗാരുക്കള്‍ക്ക് പുറത്തെടുക്കേണ്ടി വരും.

Story first published: Saturday, September 4, 2021, 16:58 [IST]
Other articles published on Sep 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+