For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: എന്തിന് ജഡേജക്ക് ബാറ്റിങ് പ്രൊമോഷന്‍ നല്‍കി? വെറുതെയല്ല, കാരണമുണ്ടെന്ന് സെവാഗ്

ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ഓവലില്‍ രണ്ടാം ദിനത്തിലേക്ക് കടക്കുകയാണ്. ആദ്യ ദിനം ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യക്ക് 191 റണ്‍സിനുള്ളില്‍ കൂടാരം കയറേണ്ടി വന്നു. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനും തുടക്കം മികച്ചതായിരുന്നില്ല. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യയേക്കാള്‍ 138 റണ്‍സിന് പിന്നിലാണ് ഇംഗ്ലണ്ടുള്ളത്.

1

ലീഡ്‌സില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടതിനാല്‍ത്തന്നെ ഓവലില്‍ ബാറ്റിങ് ഓഡറില്‍ ഇന്ത്യ ഒരു പരീക്ഷണം നടത്തിയിരുന്നു. അഞ്ചാം നമ്പറില്‍ തുടര്‍ച്ചയായി നിരാശപ്പെടുന്ന അജിന്‍ക്യ രഹാനെയെ ഒരു സ്ഥാനം പിന്നോട്ടിറക്കിയപ്പോള്‍ സ്പിന്‍ ഓള്‍റൗണ്ടറും ഇടം കൈയനുമായ രവീന്ദ്ര ജഡേജക്ക് അഞ്ചാം നമ്പറിലേക്ക് പ്രമോഷനും നല്‍കി. ഈ പദ്ധതി വലിയ ഫലം കണ്ടില്ല. 10 റണ്‍സ് മാത്രമാണ് ജഡേജക്ക് നേടാനായത്.

Also Read: INDvENG: വീണ്ടും തഴഞ്ഞു, അശ്വിന് നിരാശ കാണില്ല!- കാരണം ചൂണ്ടിക്കാട്ടി ലക്ഷ്മണ്‍

2

ജഡേജക്ക് ബാറ്റിങ്ങില്‍ പ്രമോഷന്‍ നല്‍കാനുള്ള തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ജഡേജയുടെ ബാറ്റിങ് പ്രൊമോഷനെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ത്യ ഇത്തരമൊരു മാറ്റം വരുത്താനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുകയാണ് സെവാഗ്.

Also Read: T20 World Cup 2021: ഇന്ത്യ കിരീടം നേടും, അതിനുള്ള എല്ലാം ഈ ടീമിലുണ്ട്- പാര്‍ഥിവ് പട്ടേല്‍

3

'ഇംഗ്ലണ്ടിന്റെ ബൗളര്‍മാരുടെ ലൈനും ലെങ്തും തെറ്റിക്കാനായിരിക്കും ഇടം കൈയനെ ഇറക്കിയത്. ഓവലിലെ സ്വിങ് ചെയ്യുന്ന സാഹചര്യം വലം കൈ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കിയത്. അതിനാലാവാം ജഡേജയെ അഞ്ചാം നമ്പറില്‍ അജിന്‍ക്യ രഹാനെക്ക് പകരം ഇറക്കിയത്. പരിമിധ ഓവറിലാണ് ഇത്തരം പരീക്ഷണങ്ങള്‍ പൊതുവേ കാണാറുള്ളത്.

Also Read: INDvENG: കോലിക്കു വീണ്ടുമൊരു റെക്കോര്‍ഡ്, സച്ചിനെ കടത്തിവെട്ടി!

4

വലം കൈ-ഇടം കൈ ബാറ്റിങ് നിര ബൗളര്‍മാരെ പ്രയാസപ്പെടുത്തും. ഇൗ പരീക്ഷണം ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചതായിരിക്കും ഇത്.അവസാന മത്സരത്തില്‍ രഹാനെ മികച്ച സ്‌കോര്‍ നേടിയിരുന്നില്ല. കോലിയും പുജാരയും മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്. ഇവരുടെ ബാറ്റിങ് പൊസിഷന്‍ എന്തുകൊണ്ടാണ് മാറ്റാത്തത്?അതിനാല്‍ത്തന്നെ ഒരു തവണ മാത്രമായുള്ള പരീക്ഷണമാണിതെന്നാണ് കരുതുന്നത്'-സെവാഗ് പറഞ്ഞു.

Also Read: INDvENG: ഇതു വന്‍ അപമാനം, അശ്വിന്‍ വിരമിക്കണം! കോലിയെ പുറത്താക്കണം- രൂക്ഷവിമര്‍ശനം

5

'2004ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. അപ്പോള്‍ സൗരവ് ഗാംഗുലി തന്റെ നാലാം നമ്പറില്‍ നിന്ന് അഞ്ചാം നമ്പറിലേക്കിറങ്ങി സച്ചിന് നാലാം നമ്പര്‍ വിട്ടുകൊടുത്തു. ഒരു ബാറ്റിങ് പൊസിഷനില്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോള്‍ ഇത്തരം മാറ്റങ്ങള്‍ വരുത്താറുണ്ട്. ഞാന്‍ ഓപ്പണറെന്ന നിലയില്‍ തിളങ്ങാത്ത സാഹചര്യങ്ങളില്‍ എന്നെ മധ്യനിരയിലേക്ക് മാറ്റിയിട്ടുണ്ട്. താളം തിരിച്ചു ലഭിച്ചാല്‍ ടോപ് ഓഡറിലേക്ക് തിരിച്ചെത്തിക്കും. ഇത് തന്നെയായിരിക്കും ജഡേജക്ക് പ്രൊമോഷന്‍ നല്‍കാനുള്ള കാരണവും'-സെവാഗ് വിലയിരുത്തി.

Also Read: IND vs ENG: കോലിയും രോഹിതും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നോ? തുറന്ന് പറഞ്ഞ് രവി ശാസ്ത്രി

6

അജിന്‍ക്യ രഹാനെയും ചേതേശ്വര്‍ പുജാരയും തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നു. ലീഡ്‌സില്‍ രണ്ടാം ഇന്നിങ്‌സില്‍ 91 റണ്‍സ് നേടിയ പുജാര പ്രതീക്ഷ നല്‍കിയെങ്കിലും ഓവലില്‍ നാല് റണ്‍സെടുത്ത് പുറത്തായി. രഹാനെക്ക് ബാറ്റിങ് ഓഡറില്‍ മാറ്റം വരുത്തിയിട്ടും വലിയ പ്രകടനം നടത്താനായിട്ടില്ല. ഇരുവരും മോശം പ്രകടനം തുടരുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Also Read: T20 World Cup 2021: ഏറ്റവും മികച്ച ഫിനിഷര്‍ ഏത് ടീമിന്? എട്ട് ടീമുകളുടെ റാങ്കിങ് അറിയാം

7

Also Read: IND vs ENG: ഓവലില്‍ ആദ്യ ദിനം തിളങ്ങുക ആരൊക്കെ? മൂന്ന് പേരെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. ഓവലില്‍ പന്ത് നന്നായി സ്വിങ് ചെയ്യുന്നതിനാല്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ വളരെ അധികം പ്രയാസപ്പെടുന്നുണ്ട്. രണ്ടാം ദിനം ഇംഗ്ലണ്ടിനെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്ന് ഇന്ത്യന്‍ പേസര്‍മാര്‍ക്ക് തടുത്തുനിര്‍ത്തേണ്ടതായുണ്ട്. ഇംഗ്ലണ്ടിന് ശക്തമായ ബാറ്റിങ് നിരയുള്ളതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് ഉറപ്പ്.

Story first published: Friday, September 3, 2021, 15:21 [IST]
Other articles published on Sep 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+