Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: ഇതു വന്‍ അപമാനം, അശ്വിന്‍ വിരമിക്കണം! കോലിയെ പുറത്താക്കണം- രൂക്ഷവിമര്‍ശനം

ഇംഗ്ലണ്ടിനെതിരേ ഓവലില്‍ ആരംഭിച്ച നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആര്‍ അശ്വിനെ ഉള്‍പ്പെടുത്താത്തതിനെ കുറിച്ച് വിമര്‍ശനം ശക്തം. സോഷ്യല്‍ മീഡിയകളിലൂടെ നിരവധി പേരാണ് ഇന്ത്യന്‍ ടീം സെലക്ഷനെയും ക്യാപ്റ്റന്‍ വിരാട് കോലിയെയും വിമര്‍ശിച്ചത്. കോലിയെ പുറത്താക്കുയെന്ന (sackkohli) ഹാഷ് ടാഗ് ട്രെന്‍ഡിങാവുകയും ചെയ്തു. പരമ്പരയില്‍ തുടര്‍ച്ചയായി നാലാമത്തെ ടെസ്റ്റിലാണ് ഇന്ത്യയുടെ ഏറ്റവും പരിചയസമ്പന്നനായ സ്പിന്നര്‍ കൂടിയായ അശ്വിനെ ഇന്ത്യ പുറത്തിരുത്തിയത്. ഓവിലെ പിച്ച് കളി പുരോഗമിക്കവെ സ്പിന്‍ ബൗളിങിനു യോജിക്കുന്നതായതിനാല്‍ അശ്വിനെ തീര്‍ച്ചയായും ഇന്ത്യ കളിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ കോലി പ്ലെയിങ് ഇലവന്‍ പുറത്തുവിട്ടതോടെ ക്രിക്കറ്റ് പ്രേമികള്‍ സ്തബ്ധരായി.

IND vs ENG : Non-Selection Of Ravichandran Ashwin Is Total Madness | Oneindia Malayalam

രണ്ടു മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവര്‍ക്കു പകരം ശര്‍ദ്ദുല്‍ ടാക്കൂര്‍, ഉമേഷ് യാദവ് എന്നിവരെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു. ഏക സ്പിന്നറായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ നിലനിര്‍ത്തുകയും ചെയ്തു. അശ്വിനെ തഴഞ്ഞതിനെതിരേ സോഷ്യല്‍ മീഡിയയില്‍ വന്ന ചില പ്രതികരണങ്ങള്‍ നോക്കാം.

 കോലി വിഡ്ഢി, പുറത്താക്കണം

കോലി വിഡ്ഢി, പുറത്താക്കണം

ഓവല്‍ ടെസ്റ്റില്‍ അഹങ്കാരിയും കോമാളി മുഖവുമുള്ള വിരാട് കോലി വന്‍ തോല്‍വിയേറ്റു വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. വിഡ്ഢിയായ ക്യാപ്റ്റനാണ് തങ്ങള്‍ക്കുള്ളതെന്നു അങ്ങനെയെങ്കിലും ഉറങ്ങുന്ന ബിസിസിഐ തിരിച്ചറിയുമെന്നും പുറത്താക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഒരു യൂസര്‍ ആഞ്ഞടിച്ചു.

 വിമര്‍ശിച്ച് മൈക്കല്‍ വോനും

വിമര്‍ശിച്ച് മൈക്കല്‍ വോനും

ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും കമന്റേ്റ്ററുമായ മൈക്കല്‍ വോനും അശ്വിനെ ഇന്ത്യ കളിപ്പിക്കാതിരുന്നതിനെ വിമര്‍ശിക്കുകയും തീരുമാനത്തില്‍ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു.
യുകെയില്‍ ഇതുവരെ നടന്ന നാലു ടെസ്റ്റുകളില്‍ അശ്വിനെ ഒഴിവാക്കിയതു പോലെയൊരു 'നോണ്‍ സെലക്ഷന്‍' ചരിത്രത്തിലുണ്ടായിട്ടില്ല. 413 ടെസ്റ്റ് വിക്കറ്റുകള്‍, അഞ്ച് ടെസ്റ്റ് സെഞ്ച്വറികള്‍, ഭ്രാന്താണിതെന്നായിരുന്നു വോന്‍ ട്വീറ്റ് ചെയ്തത്.

 അശ്വിന്‍ വിരമിക്കണം

അശ്വിന്‍ വിരമിക്കണം

അശ്വിന്‍ എത്രയും പെട്ടന്നു വിരമിക്കുന്നതാണ് നല്ലത്. കാരണം ഒരു കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാണിതെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുന്ന അശ്വിനെപ്പോലെയൊരു ബൗളറെ നിങ്ങള്‍ എങ്ങനെ തുടര്‍ച്ചയായി പ്ലെയിങ് ഇലവനില്‍ നിന്നും നിങ്ങള്‍ക്കു എങ്ങനെ മാറ്റിനിര്‍ത്താന്‍ കഴിയും? ബിസിസിഐയെന്നത് കേവലം പ്രഹസനം മാത്രമാണ്, സ്റ്റാര്‍ പ്ലെയേഴ്‌സിന്റെ കരിയര്‍ നശിപ്പിക്കുന്ന തരത്തില്‍ കോലിക്കു അധികാരം നല്‍കാന്‍ പാടില്ലെന്നും മറ്റൊരു യൂസര്‍ വിമര്‍ശിച്ചു.

 കോലിയെയും ഒഴിവാക്കണം

കോലിയെയും ഒഴിവാക്കണം

ഇംണ്ടില്‍ സ്പിന്‍ ബൗളിങിനെ കൂടുതല്‍ തുണയ്ക്കുന്ന പിച്ചുകളിലൊന്നാണിത്. കൗണ്ടി ക്രിക്കറ്റില്‍ അശ്വിന്‍ ഇവിടെ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിരുന്നു. ഇവിടെ കോലി ഇനി സെഞ്ച്വറിയോ, അല്ലെങ്കില്‍ ടീം വിജയിക്കുകയോ ചെയ്തില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണമെന്നായിരുന്നു അശ്വിനെ പിന്തുണച്ചുകൊണ്ടുള്ള ഒരൂ ട്വീറ്റ്.

 അശ്വിന്‍ ഒന്നിനും കൊള്ളാത്തവനോ?

അശ്വിന്‍ ഒന്നിനും കൊള്ളാത്തവനോ?

ലോക രണ്ടാം നമ്പര്‍ ബൗളറായ അശ്വിനെ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ ഒന്നിനും കൊള്ളില്ലെന്നു വിരാട് കോലി തുറന്നു പറഞ്ഞിരിക്കുകയാണ്. അശ്വിന്‍ ഇനി ഇന്ത്യന്‍ ക്യാപ്റ്റനാവുകയാണെങ്കില്‍ അദ്ദേഹം കോലിയെ പുറത്താക്കണം, സ്വിങിനെതിരേ കഴിക്കാനറിയില്ല, അതുകൊണ്ട് ഒഴിവാക്കിയെന്നു പറയുകയും ചെയ്യാമെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

 ലോകോത്തര സ്പിന്നര്‍

ലോകോത്തര സ്പിന്നര്‍

413 ടെസ്റ്റ് വിക്കറ്റുകളുള്ള ലോകോത്തര സ്പിന്നര്‍ കൂടിയായ തന്നെ ഓവല്‍ ടെസ്റ്റിലും ഒഴിവാക്കിയതില്‍ അശ്വിനു കനത്ത നിരാശയുണ്ടാവും. മല്‍സരം പുരോഗമിക്കുന്തോറും ബോള്‍ ടേണ്‍ ചെയ്യുന്ന പിച്ചാണ് ഇവിടുത്തേത്. സ്പിന്നറെന്ന നിലയില്‍ രവീന്ദ്ര ജഡേജയ്ക്കു ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ ജഡേജ പ്ലസ് അശ്വിന്‍ കോമ്പിനേഷനെ രണ്ടാമിന്നിങ്‌സില്‍ മിസ്സ് ചെയ്യുമെന്നായിരുന്നു മറ്റൊരു പ്രതികരണം.

സെലക്ഷന്‍ വിഡ്ഢിത്തം

സെലക്ഷന്‍ വിഡ്ഢിത്തം

ഇന്ത്യ ബൗള്‍ ചെയ്യുമ്പോള്‍ രണ്ടാംദിനം മുതല്‍ സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന പിച്ചില്‍ അശ്വിനെ ഒഴിവാക്കിയത് ഏറ്റവും വലിയ സെലക്ഷന്‍ വിഡ്ഢിത്തമാണ്. ഷമിക്കു പകരം ഉമേഷോ? അത് ബുദ്ധിയില്ലായ്മയാണ്. കോലി, ശാസ്ത്രി, സെലക്ടര്‍മാര്‍ എന്നിവരെ വിവരിക്കുന്നതില്‍ ഞാന്‍ ഭയപ്പെടുകയാണെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

Story first published: Thursday, September 2, 2021, 16:44 [IST]
Other articles published on Sep 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+