
ഇരുവരും തങ്ങളുടേതായ ബാറ്റിങ് ശൈലികൊണ്ട് വലിയ ആരാധകരെയും സൃഷ്ടിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ രോഹിത് മുംബൈ ഇന്ത്യന്‍സിനെ അഞ്ച് കിരീടം ചൂടിച്ചപ്പോള്‍ വിരാട് കോലിക്ക് ആര്‍സിബിയെ ഒരു തവണ പോലും കിരീടത്തിലേക്കെത്തിക്കാനായിട്ടില്ല. അതിനാല്‍ത്തന്നെ കോലിക്ക് പകരം രോഹിതിനെ ടി20 നായകനാക്കണമെന്ന ആവിശ്യവും ഉയര്‍ന്നുവന്നിരുന്നു.
Also Read: ആദ്യം എന്നെ ട്രോളും, പിന്നെ ഞാന്‍ ട്രോള്‍ ചെയ്യും!- കോലിയെ രോഹിത് 'വീഴ്ത്തിയത്' ആഘോഷിച്ച് ഫാന്‍സ്

ഇന്ത്യയുടെ നായകനായ കോലിയും വൈസ് ക്യാപ്റ്റനായ രോഹിതും തമ്മില്‍ വലിയ സുഹൃത് ബന്ധമില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളിലൊന്നാണ്. ഇപ്പോള്‍ രണ്ട് പേരും കൂടുതല്‍ സുഹൃത് ബന്ധത്തിലേക്കെത്തിയെങ്കിലും ഏറെ നാള്‍ ഇരുവര്‍ക്കുമിടയില്‍ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. പല അഭ്യൂഹങ്ങളും ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ചുണ്ടായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി തന്നെ ഇരുവരും തമ്മിലുള്ള പ്രശ്‌നത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്.

'ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നതായി ഞാന്‍ കണ്ടിട്ടില്ല. ആളുകള്‍ ഇങ്ങനെ പറയുന്നതല്ലാതെ ഞാനൊന്നും കണ്ടിട്ടില്ല. അത്തരമൊരു പ്രശ്‌നം ടീമിനെ ബാധിച്ചിരുന്നതായും അറിയില്ല. ടീമിനെ ബാധിച്ചിരുന്നെങ്കില്‍ രോഹിതിനെയും കോലിയേയും വിളിച്ച് എനിക്ക് കാര്യങ്ങള്‍ സംസാരിക്കാമായിരുന്നു. ഒരു ദിവസം പോലും അത്തരത്തിലൊരു കാര്യം കണ്ടിട്ടില്ല'-രവി ശാസ്ത്രി ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Also Read: INDvENG: സര്‍പ്രൈസ് നിര്‍ദേശവുമായി സഹീര്‍- സിറാജ് വേണ്ട! പകരം അവനെ കളിപ്പിക്കൂ, അശ്വിനും വേണം

നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോട് ഇരുവരും തമ്മിലുള്ള പ്രശ്‌നത്തെക്കുറിച്ച് ചോദിച്ചപ്പോഴും അത്തരമൊരു പ്രശ്‌നമേയില്ലെന്നാണ് പ്രതികരിച്ചത്. 'ഞാന്‍ ഇക്കാര്യം ഒരുപാട് സ്ഥലത്തുനിന്ന് കേട്ടു. വിജയത്തിനായി ഡ്രസിങ് റൂമിലെ അന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരത്തിലൊരു പ്രശ്‌നം അവിടെ ഉണ്ടായിരുന്നെങ്കില്‍ നന്നായി കളിക്കാന്‍ സാധിക്കില്ലായിരുന്നു. ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് അസംബന്ധമാണ്.ഡ്രസിങ് റൂമില്‍ വന്നാല്‍ മാത്രമെ ഞങ്ങള്‍ എങ്ങനെയാണെന്ന് മനസിലാവു. എന്നാല്‍ അതിന്റെ വീഡിയോ ഞങ്ങള്‍ക്ക് കാട്ടിത്തരാനാവില്ല. ടീമിലെ താരത്തെയും ക്യാപ്റ്റനെയും കഴുതകളാക്കുന്ന റിപ്പോര്‍ട്ടാണിത്'-കോലി പറഞ്ഞു.
Also Read: IND vs ENG: 'കോലി തന്റെ ടെക്‌നിക്കുകളില്‍ മാറ്റം വരുത്തണമെന്ന് കരുതുന്നില്ല', -ആശിഷ് നെഹ്‌റ

എന്നാല്‍ ഇരുവരും തമ്മില്‍ അത്ര നല്ല ബന്ധമായിരുന്നില്ല നേരത്തെ ഉണ്ടായിരുന്നതെന്ന് ഇരുവരും ഒരുമിച്ചിറങ്ങിയ മത്സരങ്ങളില്‍ നിന്ന് വ്യക്തമാണ്. വൈസ് ക്യാപ്റ്റനെന്ന നിലയില്‍ രോഹിതുമായി കൂടി ആലോചനകള്‍ കോലി ചെയ്യാറില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞിടെ ഇന്ത്യന്‍ പരിശീലകന്‍ ഉള്‍പ്പെടെ ടീമിലെ പ്രധാനപ്പെട്ടവരുടെ നേതൃത്വത്തില്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ത്തെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Also Read: INDvENG: 50 വര്‍ഷമായി ഇന്ത്യ ഓവലില്‍ ജയിച്ചിട്ടില്ല, ഇത്തവണ ജയിക്കും!- ചോപ്രയുടെ പ്രവചനം

അതിന് ശേഷം ഇരുവരും തമ്മില്‍ കൂടുതല്‍ സൗഹാര്‍ദ്രപരമായാണ് കളത്തില്‍ പെരുമാറുന്നത്. പ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ രോഹിതിനോട് കോലി ചര്‍ച്ചചെയ്യുന്നതും സമീപകാലത്തായി കാണാന്‍ സാധിക്കുന്നുണ്ട്. എന്തായാലും ഇന്ത്യന്‍ ടീമിന്റെ നല്ലതിനായി രോഹിത്-കോലി ബന്ധം നന്നായി തുടരേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് ഇരുവരുടെയും പ്രകടനത്തെയും ടീമിന്റെ പ്രകടനത്തെയും പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്.
Also Read: 'പൊക്കമില്ലായ്മയാണ് ഇവരുടെ പൊക്കം', ഉയരം കുറവുള്ള 10 ക്രിക്കറ്റ് താരങ്ങള്‍ ഇവരാണ്

Also Read: IND vs ENG: കോലിയെ വീഴ്ത്താതെ പരമ്പര നേടാനാവില്ല', തുറന്ന് സമ്മതിച്ച് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്
നിലവില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇന്ന് ഓവലിലാണ് മത്സരം നടക്കുന്നത്. മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഇരു ടീമും 1-1 എന്ന നിലയിലായതിനാല്‍ നാലാം മത്സര ഫലം വളരെ പ്രധാനപ്പെട്ടതാണ്. രോഹിത് ശര്‍മ ബാറ്റിങ്ങില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും കോലിയില്‍ നിന്ന് പ്രതീക്ഷക്കൊത്ത പ്രകടനം ഉണ്ടാവുന്നില്ല.


Click it and Unblock the Notifications











