IND vs ENG:'പുജാരക്ക് സാധിച്ചു, എന്നാല്‍ രഹാനെക്ക് സാധിച്ചിട്ടില്ല', മാറ്റം നിര്‍ദേശിച്ച് സഹീര്‍ ഖാന്‍
ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് നാളെ ഓവലില്‍ ആരംഭിക്കുകയാണ്. പരമ്പരയില്‍ ഇരു ടീമും 1-1 തുല്യത പുലര്‍ത്തുന്നതിനാല്‍ നാലാം ടെസ്റ്റിലെ ഫലം നിര്‍ണ്ണായകമാണ്. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ ലോര്‍ഡ്‌സില്‍ ഇന്ത്യ ചരിത്ര ജയം നേടിയെടുത്തു. മൂന്നാം ടെസ്റ്റില്‍ ഇന്നിങ്‌സ് ജയത്തോടെ ആതിഥേയരായ ഇംഗ്ലണ്ട് ശക്തമായി തിരിച്ചെത്തുകയും ചെയ്തു.
ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ് മുന്നിലുള്ളത്. 50 വര്‍ഷം മുമ്പ് ജയിച്ചിട്ടുള്ള ഓവലില്‍ ജയിക്കാന്‍ ശക്തമായ പോരാട്ടം തന്നെ കോലിയും സംഘവും നടത്തേണ്ടി വരും. എന്നാല്‍ നിലവിലെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതല്ല. പ്രത്യേകിച്ച് ബാറ്റിങ് നിരയുടെ പ്രകടനം. വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നീ സീനിയര്‍ താരങ്ങളെല്ലാം ഫോം ഔട്ടാണ്.
മധ്യനിരയില്‍ റിഷഭ് പന്തിനും മികവ് കാട്ടാനാവുന്നില്ല. ഇന്ത്യ അവസാനം കളിച്ച മൂന്ന് മത്സരവും തോറ്റ ഓവലില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ടീമില്‍ മാറ്റം ഉണ്ടാകുമെന്നുറപ്പ്. ബാറ്റിങ് നിരയില്‍ ഇന്ത്യ മാറ്റം വരുത്താനാണ് സാധ്യത കൂടുതല്‍. ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ ആവിശ്യമായ മാറ്റത്തെക്കുറിച്ച് തന്റെ വിലയിരുത്തല്‍ വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ സഹീര്‍ ഖാന്‍.

'പുജാര വളരെ സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍ ലീഡ്‌സിലെ 91 റണ്‍സ് പ്രകടനത്തോടെ അവന് അതിനെ അതിജീവിക്കാനായി. വ്യത്യസ്തമായി ശ്രമിച്ച് സ്‌കോര്‍ നേടാന്‍ അവന് സാധിച്ചു. എന്നാല്‍ രഹാനെക്ക് അത്തരത്തിലൊരു ഇന്നിങ് കളിക്കാനായിട്ടില്ല. അതിനാല്‍ത്തന്നെ ഇന്ത്യയുടെ ബാറ്റിങ് ഓഡറില്‍ മാറ്റങ്ങള്‍ക്കുള്ള സാധ്യത കാണുന്നുണ്ട്. രണ്ട് താരങ്ങളും ടീമിലെ നിര്‍ണ്ണായക താരങ്ങളാണ്. ഒരാള്‍ മുന്നോട്ട് വന്നെങ്കിലും മറ്റേ താരത്തിന് മുന്നോട്ട് വരാനായിട്ടില്ല. ദീര്‍ഘനാളുകളായി ടീമുകളില്‍ തുടരുന്ന താരങ്ങള്‍ക്ക് മുന്‍ കണക്കുകള്‍ പറഞ്ഞ് ടീമില്‍ തുടരാനാവില്ല. സ്ഥിരതയുണ്ടാവണം. നിങ്ങളുടെ മത്സരത്തെക്കുറിച്ച് നിങ്ങള്‍ അധികം ചിന്തിക്കേണ്ടതില്ലെങ്കിലും യുവതാരങ്ങള്‍ക്ക് മാതൃക കാട്ടേണ്ടതായുണ്ട്' - സഹീര്‍ ഖാന്‍ പറഞ്ഞു.

ലീഡ്‌സില്‍ രണ്ടാം ഇന്നിങ്‌സില്‍ 91 റണ്‍സാണ് പുജാര നേടിയത്. പ്രതിരോധിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്ന താരമാണ് പുജാര. എന്നാല്‍ അദ്ദേഹം പ്രതിരോധിച്ച് കളിക്കാന്‍ ഇത്തവണ ശ്രമിച്ചപ്പോഴെല്ലാം പെട്ടെന്ന് പുറത്തായി. അതിനാല്‍ത്തന്നെ ലീഡ്‌സില്‍ അല്‍പ്പം കൂടി ആക്രമിച്ച് കളിക്കുകയാണ് പുജാര ചെയ്തത്. ഇതോടെ ബൗളര്‍മാര്‍ക്കും സമ്മര്‍ദ്ദമായി. എന്നാല്‍ രഹാനെ മധ്യനിരയില്‍ നിരാശപ്പെടുത്തുന്നു. ലോര്‍ഡ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും രഹാനെയില്‍ നിന്ന് പ്രതീക്ഷക്കൊത്ത പ്രകടനം ഉണ്ടാവുന്നില്ല.

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രഹാനെയെ ഇന്ത്യ പുറത്തിരുത്താന്‍ സാധ്യത കുറവാണ്. നിലവിലെ സാധ്യതകള്‍ അനുസരിച്ച് പരിക്കേറ്റ രവീന്ദ്ര ജഡേജക്ക് പകരം ഹനുമ വിഹാരി ടീമിലെത്തിയേക്കും. ഇംഗ്ലണ്ടില്‍ കൗണ്ടിക്രിക്കറ്റടക്കം കളിച്ച് പരിചയസമ്പത്തുള്ള താരമാണ് ഹനുമ വിഹാരി. ഓസ്‌ട്രേലിയയിലും തിളങ്ങാന്‍ അദ്ദേഹത്തിനായിരുന്നു. ആര്‍ അശ്വിനെ ആദ്യ മൂന്ന് മത്സരത്തിലും കളിപ്പിച്ചിരുന്നില്ല. എന്നാല്‍ ഓവലില്‍ സ്പിന്നിന് തിളങ്ങാനാവുന്നതിനാല്‍ അശ്വിനെ ടീമിലേക്ക് തീര്‍ച്ചയായും പരിഗണിക്കേണ്ടതായുണ്ട്.

മൂന്നാം ടെസ്റ്റില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ഇഷാന്ത് ശര്‍മക്ക് ഇന്ത്യ വിശ്രമം നല്‍കി പകരം ആര്‍ അശ്വിനെ പരിഗണിച്ചേക്കും. മായങ്ക് അഗര്‍വാള്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ അവസരം തേടുന്നുണ്ടെങ്കിലും ഇരുവര്‍ക്കും അവസരം ലഭിച്ചേക്കില്ല. 2018ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ കെ എല്‍ രാഹുലും റിഷഭ് പന്തും സെഞ്ച്വറി നേടിയ മൈതാനമാണ് ഓവലിലേത്. രാഹുല്‍-രോഹിത് ഓപ്പണിങ് കൂട്ടുകെട്ടും നിര്‍ണ്ണായകമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications