For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആദ്യം എന്നെ ട്രോളും, പിന്നെ ഞാന്‍ ട്രോള്‍ ചെയ്യും!- കോലിയെ രോഹിത് 'വീഴ്ത്തിയത്' ആഘോഷിച്ച് ഫാന്‍സ്

റാങ്കിങില്‍ കോലിയെ മറികടന്ന് രോഹിത് അഞ്ചാമതെത്തി

ഐസിസിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പുതിയ റാങ്കിങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ മറികടന്ന് ടീമംഗവും ഓപ്പണറുമായ രോഹിത് ശര്‍മ മുന്നിലേക്കു കയറിയത് ആഘോഷമാക്കിയിരിക്കുകയാണ് ഫാന്‍. സോഷ്യല്‍ മീഡിയ വഴി നിരവധി പേരാണ് രോഹിത്തിന്റെ മുന്നേറ്റത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. നേരത്തേ ആറാംസ്ഥാനത്തായിരുന്ന ഹിറ്റ്മാന്‍ പുതിയ റാങ്കിങില്‍ അഞ്ചാമനായിരിക്കുകയാണ്.

ഇതോടെ കോലി അഞ്ചാം റാങ്കില്‍ നിന്നും ആറാംസ്ഥാനത്തേക്കു വീഴുകയും ചെയ്തു. രോഹിത്തിന്റെ കരിയര്‍ ബെസ്റ്റ് റാങ്കാണിത്. നിലവില്‍ ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ ഓപ്പണറും അദ്ദേഹം തന്നെയാണ്. റാങ്കിങില്‍ മുന്നിലുള്ള ഇന്ത്യന്‍ താരവും ഹിറ്റ്മാന്‍ തന്നെ. എന്നാല്‍ അഞ്ചു വര്‍ഷത്തിനു ശേഷം ആദ്യമായിട്ടാണ് കോലി ടോപ്പ് ഫൈവില്‍ നിന്നും പുറത്തായിരിക്കുന്നത്.

 ആദ്യം ട്രോളിന് ഇര, പിന്നെ ട്രോള്‍ ചെയ്യും

ആദ്യം ട്രോളിന് ഇര, പിന്നെ ട്രോള്‍ ചെയ്യും

വിദേശത്തെ ടെസ്റ്റ് പരമ്പരയുടെ മധ്യത്തില്‍ വച്ച് ഐസിസി ടെസ്റ്റ് റാങ്കിങില്‍ കോലിയെ രോഹിത് ഓവര്‍ടേക്ക് ചെയ്തിരിക്കുകയാണ്.
രോഹിത്തിന്റെ കരിയര്‍ ടെംപ്ലേറ്റ്- ആദ്യം ട്രോളിന് ഇരയാവും, പിന്നെ ട്രോള്‍ ചെയ്യും എന്നായിരുന്നു ട്വിറ്ററിലെ ഒരു പ്രതികരണം.

 ശരിക്കും പ്രചോദനം

ശരിക്കും പ്രചോദനം

ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ശര്‍മയുടെ വളര്‍ച്ച ശരിക്കും പ്രചോദനം തന്നെയാണ്. സൂര്യന്‍ വീണ്ടും ഉദിക്കുമെന്ന് അദ്ദേഹം ഒരിക്കല്‍ ട്വീറ്റ് ചെയ്തപ്പോള്‍ ഭൂരിഭാഗം പേരും ട്രോളിയത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ടെസ്റ്റ് കരിയര്‍ അവസാനിച്ചുവെന്നായിരുന്നു പലരുടെയും പരിഹാസം. എന്നാല്‍ ഇപ്പോള്‍ ടെസ്റ്റ് റാങ്കിങില്‍ രോഹിത് അഞ്ചാംസ്ഥാനത്ത് എത്തിയിരിക്കുകയാണ് എന്നായിരുന്നു മറ്റൊരു ട്വീറ്റ്.

 തിരിച്ചുവരവുകളുടെ രാജാവ്

തിരിച്ചുവരവുകളുടെ രാജാവ്

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍-
വിരാട് കോലി 922 റേറ്റിങ് പോയിന്റ്
രോഹിത് ശര്‍മ- 524 റേറ്റിങ് പോയിന്റ് (54ാം റാങ്ക്)
ഇപ്പോള്‍
രോഹിത്- 773 റേറ്റിങ് പോയിന്റ് (അഞ്ചാംറാങ്ക്)
കോലി- 766 (ആറാം റാങ്ക്)
തിരിച്ചുവരവുകളുടെ രാജാവാണ് രോഹിത് ശര്‍മയെന്നായിരുന്നു ഒരു യൂസറുടെ അഭിനന്ദനം.

 സന്തോഷം സങ്കല്‍പ്പിക്കാനാവില്ല

സന്തോഷം സങ്കല്‍പ്പിക്കാനാവില്ല

ഒരു രോഹിത് ശര്‍മ ആരാധകന്റെ സന്തോഷം നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല. ഒരു പാട് ട്രോള്‍ ചെയ്യപ്പെടുകയും, ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായിട്ടും പ്രതിഭ വേണ്ട രീതിയില്‍ ഉപയോഗിക്കപ്പെട്ടില്ലെന്നുമുള്ള വിമര്‍ശനങ്ങളും കേട്ടു. ഇപ്പോള്‍ എത്ര മാത്രം അഭിനാനമുണ്ടെന്ന് എനിക്കു പറയാന്‍ പോലും കഴിയുന്നില്ലെന്നായിരുന്നു ഒരു രോഹിത് ആരാധകന്റെ പ്രതികരണം.

 ഹേറ്റേഴ്‌സിനുള്ള അടി

ഹേറ്റേഴ്‌സിനുള്ള അടി

ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന റാങ്കുള്ള ടെസ്റ്റ് ബാറ്റ്‌സ്മാനായി രോഹിത് ശര്‍മ മാറിയിരിക്കുകയാണ്, വിരാട് കോലിയെ ഓവര്‍ടേക്ക് ചെയ്തു. ടെസ്റ്റില്‍ അദ്ദേഹത്തെ പരിഹസിച്ച ഹേറ്റേഴ്‌സിന്റെ കനത്ത അടിയാണിത്. പുതിയ രാജാവ് രോഹിത് ശര്‍മ എന്നായിരുന്നു മറ്റൊരു ആരാധകന്‍ ട്വീറ്റ് ചെയ്തത്.

 കുംബ്ലെ ഒരിക്കല്‍ പറഞ്ഞു

കുംബ്ലെ ഒരിക്കല്‍ പറഞ്ഞു

കുംബ്ലെ ഒരിക്കല്‍ മനോഹരമായ ഒരു വരി പറഞ്ഞു

ആളുകളെ ശരിയാണെന്ന് തെളിയിക്കുന്നതിനാണ് സച്ചിന്റെ കരിയര്‍ മുഴുവന്‍ പോയത്, പക്ഷെ ആളുകളെ തെറ്റാണെന്ന് തെളിയിക്കാനാണ് ഞാന്‍ കരിയറലുടനീളം ശ്രമിച്ചിട്ടുള്ളത്.
ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ വിജയം കൈവരിച്ച രോഹിത് ഒരുപാട് വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

 ഓപ്പണിങിലേക്കു വന്നത് 2019ല്‍

ഓപ്പണിങിലേക്കു വന്നത് 2019ല്‍

2018 വരെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളെന്നായിരുന്നു രോഹിത് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ടെസ്റ്റില്‍ പലപ്പോഴും ടീമിന് അകത്തും പുറത്തുമായി തുടരാനായിരുന്നു അദ്ദേഹത്തിന്റെ യോഗം. മധ്യനിര ബാറ്റ്‌സ്മാനായിട്ടായിരുന്നു രോഹിത്തിനെ കളിപ്പിച്ചിരുന്നത്.
എന്നാല്‍ 2019ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിനെ ഓപ്പണറായി പരീക്ഷിക്കാനുള്ള ഇന്ത്യയുടെ നീക്കം വന്‍ വിജയമായി മാറി. 92ന് മുകളില്‍ ശരാശരിയില്‍ ഒരു ഡബിള്‍ സെഞ്ച്വറിയും മൂന്നു സെഞ്ച്വറിയുമടക്കം രോഹിത് വാരിക്കൂട്ടിയത് 556 റണ്‍സായിരുന്നു. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ 54ാം സ്ഥാനത്തു നിന്നാണ് ഇപ്പോള്‍ ഹിറ്റ്മാന്‍ അഞ്ചിലേക്കു കുതിച്ചെത്തിയിരിക്കുന്നത്. എങ്കിലും വിദേശത്ത് കന്നി ടെസ്റ്റ് സെഞ്ച്വറിക്കായുള്ള കോലിയുടെ കാത്തിരിപ്പ് നീളുകയാണ്. ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ നേടിയ 84 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Wednesday, September 1, 2021, 18:54 [IST]
Other articles published on Sep 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+