IND vs ENG: കോലിയെ വീഴ്ത്താതെ പരമ്പര നേടാനാവില്ല', തുറന്ന് സമ്മതിച്ച് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്
ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് നാളെ ഓവലില്‍ ആരംഭിക്കുകയാണ്. ഇരു ടീമും പരമ്പരയില്‍ 1-1 എന്ന നിലയിലായതിനാല്‍ നാലാം ടെസ്റ്റിന്റെ ഫലം വളരെ നിര്‍ണ്ണായകമാണ്. ഇന്ത്യയെ സംബന്ധിച്ച് ലീഡ്‌സിലെ തോല്‍വിയുടെ ക്ഷീണത്തിലാണ് ഓവലില്‍ ഇറങ്ങേണ്ടിവരുന്നത്. ഇംഗ്ലണ്ടാവട്ടെ ഇന്നിങ്‌സ് ജയം നേടിയ ആത്മവിശ്വാസത്തിലും.

ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഓവലിലെ കണക്കുകള്‍ വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. ഇന്ത്യ ഒരു തവണ മാത്രം ജയിച്ചിട്ടുള്ള ഓവലില്‍ ഇന്ത്യക്കെതിരേ വിജയം നേടാമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇംഗ്ലണ്ടുള്ളത്. എന്നാല്‍ ഇന്ത്യയെ വീഴ്ത്തുക അത്ര എളുപ്പമാവില്ലെന്നത് ഇംഗ്ലണ്ടിന് നന്നായി അറിയാം. ഇപ്പോഴിതാ ഇംഗ്ലണ്ടിന് പരമ്പര നേടണമെങ്കില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ തുടര്‍ന്നുള്ള മത്സരങ്ങളിലും തളക്കാന്‍ കഴിയണമെന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്.

'ഇംഗ്ലണ്ടിന്റെ ശക്തമായ തിരിച്ചുവരവിന്റെ എല്ലാ അംഗീകാരവും ബൗളര്‍മാര്‍ക്കാണ് നല്‍കുന്നത്.ലോകോത്തര ബൗളറാണ് വിരാട് കോലി. അദ്ദേഹത്തെ ചെറിയ സ്‌കോറിലേക്ക് ഒതുക്കിയത് ബൗളിങ് നിരയുടെ മികവാണ്. കോലിയെ തുടര്‍ന്നും നിശബ്ദമായി ഇരുത്തേണ്ടതായുണ്ട്. പരമ്പര നേടണമെങ്കില്‍ ബൗളിങ് നിര ഇതുപോലെ മികച്ച പ്രകടനം നടത്തേണ്ടതായുണ്ട്. കോലിയെ പുറത്താക്കാനുള്ള വഴികള്‍ കണ്ടെത്തണം. ടെസ്റ്റ് ക്രിക്കറ്റില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള അതുല്യനായ താരമാണ് കോലി. അതിനാല്‍ത്തന്നെ ഏറ്റവും മികച്ച താരത്തിന്റെ വിക്കറ്റ് വീഴ്ത്താനാണ് വഴികള്‍ കണ്ടെത്തേണ്ടത്'-ജോ റൂട്ട് പറഞ്ഞു.
Also Read: IND vs ENG: ആഷസിനുണ്ടായേക്കില്ല, ആന്‍ഡേഴ്‌സന്റെ അവസാന പരമ്പരയോ ഇത്? ഹാര്‍മിസന്‍ പറയുന്നു

വിരാട് കോലിയുടെ സമീപകാല പ്രകടനം മോശമാണ്. കഴിഞ്ഞ 51 ഇന്നിങ്‌സുകളില്‍ നിന്ന് ഒരു സെഞ്ച്വറി പോലും ഇന്ത്യന്‍ നായകന് നേടാനായിട്ടില്ല. ലീഡ്‌സില്‍ നടന്ന അവസാന മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ 55 റണ്‍സ് നേടി കോലി ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഇംഗ്ലണ്ടിന്റെ പേസ് ബൗളിങ് നിരക്ക് മുന്നില്‍ കോലിക്ക് ഉത്തരമില്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.

പ്രധാനമായും ആന്‍ഡേഴ്‌സന്റെ ബൗളിങ്ങാണ് കോലിയെ കുഴക്കുന്നത്. ഓഫ് സ്റ്റംപിന് പുറത്തെത്തുന്ന പന്തില്‍ ഷോട്ടിന് ശ്രമിച്ചാണ് കൂടുതല്‍ തവണയും കോലി പുറത്താകുന്നത്. ഒരേ രീതിയില്‍ നിരവധി തവണ പുറത്തായെങ്കിലും തന്റെ പിഴവ് തിരുത്താന്‍ കോലി ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. എന്തായാലും ഓവലില്‍ കോലിയുടെ സെഞ്ച്വറിയോടെയുള്ള തിരിച്ചുവരവാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.
Also Read: IND vs ENG: അമിത ആത്മവിശ്വാസം വേണ്ട, ഓസ്‌ട്രേലിയയെ ഓര്‍ക്കുക', ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി നാസര്‍

ഇന്ത്യയില്‍ നിന്ന് ശക്തമായ തിരിച്ചുവരവാണ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നതെന്നും ജോ റൂട്ട് പറഞ്ഞു. 'വിരാട് കോലി നയിക്കുന്ന ഇന്ത്യ ലോകോത്തര ടീമാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ശക്തമായ തിരിച്ചടിയില്‍ കുറഞ്ഞൊന്നും ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. കളത്തിലെ പോരാട്ടം ശക്തിപ്പെടുത്തുകയാണ് ഞങ്ങള്‍ ചെയ്യേണ്ടത്. അതിനായി ഇപ്പോള്‍ കഠിനാധ്വാനം ചെയ്യണം. ഞങ്ങള്‍ക്ക് സ്വയം തിരിച്ചറിഞ്ഞ് കളിക്കാനായാല്‍ തീര്‍ച്ചയായും ആധിപത്യം നേടിയെടുക്കാനാവും'-ജോ റൂട്ട് കൂട്ടിച്ചേര്‍ത്തു.
Also Read: IND vs ENG: 'അവനാണ് ഇന്ത്യന്‍ ടീമില്‍ വ്യത്യസ്തത ഉണ്ടാക്കുന്ന താരം'- ഓപ്പണറെ പ്രശംസിച്ച് ആകാശ്

ഇന്ത്യ മാറ്റങ്ങളോടെയാവും ഓവലില്‍ ഇറങ്ങുക. ഇക്കാര്യം നായകന്‍ വിരാട് കോലി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ചേതേശ്വര്‍ പുജാര ലീഡ്‌സിലെ പ്രകടനത്തോടെ ആത്മവിശ്വാസം വീണ്ടെടുത്തുവെന്ന് പ്രതീക്ഷിക്കാം. പക്ഷെ അജിന്‍ക്യ രഹാനെ മോശം ഫോമില്‍ തുടരുകയാണ്. റിഷഭ് പന്തും നിരാശപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ അധിക ബാറ്റ്‌സ്മാനായി ഹനുമ വിഹാരി,സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാളെയും പരിഗണിച്ചേക്കും.
Also Read: IPL 2021: രണ്ടാം പാദത്തില്‍ ബൗളര്‍മാരെ കാത്തിരിക്കുന്ന മൂന്ന് നാഴിക്കല്ലുകള്‍ അറിയാം

Also Read: IPL: 2022 ല്‍ രണ്ട് ടീമുകള്‍ക്കൂടി, ബിസിസിഐ ലക്ഷ്യം 5000 കോടി, കേരളത്തില്‍ നിന്ന് ടീമുണ്ടാകുമോ?
ആദ്യ മൂന്ന് മത്സരവും കളിക്കാതിരുന്ന ആര്‍ അശ്വിന്‍ സ്പിന്‍ നിരയിലേക്ക് തിരിച്ചെത്താന്‍ സാധ്യത കൂടുതലാണ്. മോശം ഫോമിലുള്ള ഇഷാന്ത് ശര്‍മക്ക് വിശ്രമം നല്‍കാനാണ് സാധ്യത. പരിക്കിന്റെ പിടിയിലുള്ള രവീന്ദ്ര ജഡേജക്കും വിശ്രമം അനുവദിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications