
ഓവലില്‍ ഇതുവരെ ഒരു മത്സരം മാത്രം ജയിച്ചിട്ടുള്ള ഇന്ത്യക്ക് മാനസികമായി ആധിപത്യം അവകാശപ്പെടാനാവില്ല. കൂടാതെ ലീഡ്‌സില്‍ തോല്‍വി ഏറ്റുവാങ്ങിയ ക്ഷീണത്തിലാണ് ഇന്ത്യയുടെ വരവ്. സീനിയര്‍ ബാറ്റിങ് നിരയുടെ പ്രകടനമാണ് ഇന്ത്യയുടെ പ്രധാന പ്രശ്‌നം. നായകന്‍ വിരാട് കോലി,വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ,ചേതേശ്വര്‍ പുജാര എന്നിവരെല്ലാം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്.
Also Read: INDvENG: ക്രീസിലെത്തിയാല്‍ എന്തു ചെയ്യണമെന്നു പോലുമറിയില്ല! കോലിയുടെ കുഴപ്പം ഹുസൈന്‍ പറയുന്നു

ഇംഗ്ലണ്ടിന്റെ പേസ് കരുത്തിനെ അതിജീവിക്കാന്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെടുകയാണെന്നതാണ് വാസ്തവം. ഇന്ത്യക്കായി രോഹിത് ശര്‍മ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവെക്കുന്നുണ്ട്. കെ എല്‍ രാഹുലും മോശമല്ല. ഇപ്പോഴിതാ ഇന്ത്യയുടെ ഓപ്പണിങ്ങിലെ രോഹിത് ശര്‍മയുടെ പ്രകടത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഇന്ത്യന്‍ ടീമില്‍ വ്യത്യസ്ത ഉണ്ടാക്കുന്ന താരമാണ് രോഹിത് ശര്‍മയെന്നാണ് ആകാശ് അഭിപ്രായപ്പെട്ടത്.
Also Read: ഒരു സിക്‌സര്‍ ഗ്രൗണ്ടിന് പുറത്ത്! ജയ്‌സ്വാള്‍ വെടിക്കെട്ട്- മുംബൈ ഹാപ്പി, രാജസ്ഥാനും

മൂന്നാമത്തെ കാര്യം ചുറ്റുമുള്ള താരങ്ങള്‍ക്ക് എങ്ങനെ പ്രപോദനമാകുന്നു എന്നതാണ്. ചില സമയങ്ങളില്‍ ഫീല്‍ഡിങ്ങില്‍ പോലും താരങ്ങള്‍ക്ക് വ്യത്യസ്തത കൊണ്ടുവരാനാവും. എല്ലാ മികച്ച താരങ്ങളെ നോക്കിയാലും അവര്‍ മറ്റുള്ളവരുടെ നല്ലവശങ്ങളെ സ്വീകരിക്കുന്നവരാണ്. രോഹിത് ശര്‍മയില്‍ നിന്നും അത്തരമൊരു രീതിയാണുള്ളത്'-ആകാശ് ചോപ്ര പറഞ്ഞു.
Also Read: IPL 2021: ആര്‍സിബിക്കു വന്‍ തിരിച്ചടി, വാഷിങ്ടണ്‍ സുന്ദര്‍ പിന്‍മാറി- ലോകകപ്പും സംശയത്തില്‍

വലിയ ഉത്തരവാദിത്തം രോഹിത് ബാറ്റിങ്ങില്‍ കാട്ടുന്നു. കടന്നാക്രമിച്ച് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്താതെ സീനിയര്‍ താരമെന്ന നിലയില്‍ മികവ് കാട്ടുന്നു. പുള്‍ ഷോട്ട് കളിച്ച് രോഹിത് പുറത്താകുന്നത് പല തവണ പരമ്പരയില്‍ കണ്ടു. എങ്കിലും കൂടുതല്‍ പന്തുകള്‍ നേരിട്ട് നിലയുറപ്പിച്ച് കളിക്കാനാണ് കൂടുതല്‍ തവണയും രോഹിത് ശ്രമിച്ചത്. ഇംഗ്ലണ്ടിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും ഇന്ത്യക്ക് അടിത്തറ പാകാന്‍ രോഹിതിന്റെ പ്രകടനം സഹായിച്ചിട്ടുണ്ട്.
Also Read: IND vs ENG: ടീമിലെത്തേണ്ടത് വിഹാരിയോ സൂര്യകുമാറോ അല്ല, മായങ്ക് അഗര്‍വാള്‍, കാരണങ്ങളറിയാം

175 പന്തില്‍ 36 റണ്‍സ്,185 പന്തില്‍ 83 റണ്‍സ്,172 പന്തില്‍ 19,221 പന്തില്‍ 59 എന്നിങ്ങനെയൊക്കെയാണ് രോഹിതിന്റെ സ്‌കോര്‍. പൊതുവേ വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന രോഹിത് അത്തരമൊരു ശൈലിയേ അല്ല ഇംഗ്ലണ്ടില്‍ കാഴ്ചവെക്കുന്നത്. പരമ്പരയില്‍ ഇനിയും രണ്ട് മത്സരങ്ങള്‍ ശേഷിക്കെ രോഹിതിന്റെ പ്രകടനത്തില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. ആദ്യ രണ്ട് മത്സരത്തില്‍ രാഹുല്‍-രോഹിത് ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച നിലയിലേക്കെത്തിച്ചത്.
Also Read: IPL: ധോണിക്കും അബദ്ധം പറ്റും! സിഎസ്‌കെയുടെ അഞ്ചു വലിയ മണ്ടത്തരങ്ങള്‍

Also Read: എക്കാലത്തെയും മികച്ച ഏകദിന 11 തിരഞ്ഞെടുത്ത് ഷക്കീബ്, രോഹിത്തിന് ഇടമില്ല, മൂന്ന് ഇന്ത്യക്കാര്‍
എന്നാല്‍ ഇരുവരും മൂന്നാം ടെസ്റ്റില്‍ തിളങ്ങാതിരുന്നതാണ് ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചത്. ഓവലില്‍ രോഹിതിന്റെ പ്രകടനം മത്സര ഫലത്തില്‍ നിര്‍ണ്ണായകമാവും. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം തന്നെയാണ് രോഹിത് നടത്തിയത്. ഓപ്പണര്‍മാരിലെ ടോപ് സ്‌കോററാവാനും രോഹിതിനായി. നിലവിലെ അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്.


Click it and Unblock the Notifications