IPL 2021: ആര്‍സിബിക്കു വന്‍ തിരിച്ചടി, വാഷിങ്ടണ്‍ സുന്ദര്‍ പിന്‍മാറി- ലോകകപ്പും സംശയത്തില്‍
യുഎഇയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ക്കു മുമ്പ് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വന്‍ തിരിച്ചടി. ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. പരിക്കു കാരണമാണ് വാഷിയുടെ പിന്‍മാറ്റം. പകരക്കാരനായി നിലവില്‍ ടീമിനൊപ്പം നെറ്റ് ബൗളര്‍മാരില്‍ ഒരാളായ ആകാശ് ദീപ് വരുമെന്നാണ് വിവരം. ബംഗാളില്‍ നിന്നുള്ള ഫാസ്റ്റ് ബൗളറാണ് അദ്ദേഹം.
ഇപ്പോള്‍ നടക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സുന്ദറിന്റെ കൈവിരലിനു പൊട്ടലേറ്റത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി കൗണ്ടി ഇലവനെതിരേ ഇന്ത്യ സന്നാഹ മല്‍സരം കളിച്ചിരുന്നു. ഈ കളിക്കിടെയായിരുന്നു താരത്തിന്റെ കൈവിരലിനു പരിക്കേല്‍ക്കുന്നത്. തുടര്‍ന്നു ടെസ്റ്റ് പരമ്പരയില്‍ കളിക്കാനാവാതെ വാഷിങ്ടണ്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു. ഒക്ടോബറില്‍ യുഎഇയില്‍ തന്നെ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലും വാഷിങ്ടണ്‍ കളിക്കുന്ന കാര്യം ഇതോടെ സംശയത്തിലായിരിക്കുകയാണ്.

ആര്‍സിബിയുടെ വിശദീകരണം
വാര്‍ത്താക്കുറിപ്പിലൂടെയാണ് വാഷിങ്ടണ്‍ സുന്ദറിന്റെ പിന്‍മാറ്റത്തെക്കുറിച്ച് ആര്‍സിബി അറിയിച്ചത്. കൈവിരലിലെ പരിക്കു കാരണം വാഷിങ്ടണ്‍ സുന്ദര്‍ ശേഷിച്ച മല്‍സരങ്ങളില്‍ കളിക്കില്ല. ബംഗാളില്‍ നിന്നുള്ള ക്രിക്കറ്ററും ഫ്രാഞ്ചൈസിയുടെ നെറ്റ്ബൗളറുമായ ആകാഷ് ദീപാണ് പകരക്കാരന്‍. യുവതാരങ്ങളെ വളര്‍ത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആര്‍സിബി ഈ നീക്കത്തിലൂടെ ഇതാവര്‍ത്തിക്കുകയാണ്. അസാധാരണമായ കഴിവുള്ള താരങ്ങള്‍ക്കു ഐപിഎല്ലിലേക്കും അതുവഴി ഇന്ത്യന്‍ ക്രിക്കറ്റിലേക്കും വഴി കാണിക്കുന്നത് തുടരുമെന്നും ആര്‍സിബി വാര്‍ത്താക്കുറിപ്പിലൂടെ വിശദമാക്കി.

വാഷിങ്ടണിന്റെ പ്രകടനം
ഈ സീസണില്‍ ഇന്ത്യയില്‍ നടന്ന ആദ്യഘട്ടത്തതില്‍ ആറു മല്‍സരങ്ങളിലാണ് വാഷിങ്ടണ്‍ കളിച്ചത്. ഇവയില്‍ നിന്നും മൂന്നു വിക്കറ്റുകളെടുക്കുകയും ചെയ്തു. ക്യാപ്റ്റന്‍ കോലിയുടെ ഏറ്റവും വിശ്വസ്തനായ ബൗളര്‍ കൂടിയാണ് താരം.
നേരത്തേ ഓസ്‌ട്രേലിയയുടെ പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സനും രണ്ടാംഘട്ട മല്‍സരങ്ങളില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ചിരുന്നു. പകരക്കാരനായി ഇംഗ്ലീഷ് പേസര്‍ ജോര്‍ജ് കാര്‍ട്ടനെ ആര്‍സിബി ടീമിലെത്തിക്കുകയും ചെയ്തിരുന്നു.

ടീമില്‍ മാറ്റങ്ങള്‍
ഇന്ത്യയില്‍ നടന്ന ആദ്യഘട്ട മല്‍സരങ്ങളില്‍ മികച്ച പ്രകടനമായിരുന്നു ആര്‍സിബി കാഴ്ചവച്ചത്. ഇനി യുഎഇയിലും ഇതേ ഫോം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് അവര്‍. ചില മാറ്റങ്ങളുമായാണ് ആര്‍സിബി രണ്ടാം ഘട്ടത്തില്‍ ഇറങ്ങുക. ഏറ്റവും വലിയ മാറ്റം തലപ്പത്താണ്. മുഖ്യ കോച്ച് സൈമണ്‍ കാറ്റിച്ച് വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു സ്ഥാനമൊഴിഞ്ഞിരുന്നു. പകരം ആര്‍സിബിയുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയരക്ടര്‍ കൂടിയായ മൈക്ക് ഹെസ്സന്‍ തന്നെ മുഖ്യ കോച്ചിന്റെ റോളും നിര്‍വഹിക്കും.

രണ്ടു ലങ്കന്‍ താരങ്ങള്‍
രണ്ടു ലങ്കന്‍ താങ്ങള്‍ പുതുതായി ആര്‍സിബി ടീമിനൊപ്പം ചേരുകയാണ്. സ്പിന്നര്‍ വനിന്ദു ഹസരംഗ, പേസര്‍ ദുഷ്മന്ത ചമീര എന്നിവരാണ് ഈ താരങ്ങള്‍. ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപയ്ക്കു പകമാണ് ഹസരംഗ ടീമിലേക്കു വന്നതെങ്കില്‍ ഡാനിയേല്‍ സാംസിനു പകരമാണ് ചമീരയെ ടീമിലെടുത്തിരിക്കുന്നത്. ഫിന്‍ അലെനു പകരം ടിം ഡേവിഡും ആര്‍സിബിയുടെ പുതിയ റിക്രൂട്ട്‌മെന്റാണ്.
അടുത്തിടെ ഇന്ത്യക്കെതിരേ നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ മിന്നുന്ന പ്രകടനം നടത്തിയ താരമാണ് ഹസരംഗ. മൂന്നു മല്‍സരങ്ങളില്‍ നിന്നും ഏഴു വിക്കറ്റുകളുമായി ഹസരംഗ പ്ലെയര്‍ ഓഫ് ദി സീരീസായിരുന്നു. ഇതാണ് ആര്‍സിബി ടീമിലേക്കു താരത്തിനു വഴി തുറന്നത്.

ആര്‍സിബിയുടെ മല്‍സക്രമം
20-09-21 റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ x കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (7.30pm, അബുദാബി)
24-09-21 റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ x ചെന്നൈ സൂപ്പര്‍ കിങ്‌സ് (7.30pm, ഷാര്‍ജ)
26-09-21 റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ x മുംബൈ ഇന്ത്യന്‍സ് (7.30 pm, ദുബായ്)
29-09-21 റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ x രാജസ്ഥാന്‍ റോയല്‍സ് (7.30 pm, ദുബായ്)
03-10-21 റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ x പഞ്ചാബ് കിങ്‌സ് (3.30 pm, ഷാര്‍ജ)
06-10-21 റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ x സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (7.30 pm, അബുദാബി)
08-10-21 റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ x ഡല്‍ഹി ക്യാപ്പിറ്റല്‍സ് (7.30 pm, ദുബായ്)
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications