വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരു സിക്‌സര്‍ ഗ്രൗണ്ടിന് പുറത്ത്! ജയ്‌സ്വാള്‍ വെടിക്കെട്ട്- മുംബൈ ഹാപ്പി, രാജസ്ഥാനും

ഏകദിനത്തില്‍ ഒമാനെ മുംബൈ നാലു വിക്കറ്റിനു തോല്‍പ്പിച്ചു

ഒമാനെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ മുംബൈയ്ക്കു മിന്നുന്ന വിജയം. ഒമാനില്‍ നടന്ന കളിയില്‍ നാലു വിക്കറ്റിനാണ് മുംബൈ ജയിച്ചുകയറിയത്. നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഒമാനോടു മുംബൈ കീഴടങ്ങിയിരുന്നു. ഏകദിനത്തില്‍ ഇതിനു പകരം ചോദിക്കാനുറച്ച് ഇറങ്ങിയ മുംബൈ തുടക്കം ഗംഭീരമാക്കുകയും ചെയ്തു.

ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് താരവും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറുമായ യശസ്വി ജയ്‌സ്വാളാണ് ഒമാനെതിരേ മുംബൈയുടെ ഹീറോയായത്. തകര്‍പ്പന്‍ ഫിഫ്റ്റിയുമായി ജയ്‌സ്വാള്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ അടുത്ത മാസം ആരംഭിക്കാനിരിക്കെ താരത്തിന്റെ പ്രകടനം രാജസ്ഥാനും സന്തോഷിക്കാന്‍ വക നല്‍കുന്നു.

 വിജയലക്ഷ്യം 197 റണ്‍സ്

വിജയലക്ഷ്യം 197 റണ്‍സ്

197 റണ്‍സിന്റെ അത്രക വെല്ലുവിളിയുയര്‍ത്താത്ത വിജയലക്ഷ്യമാണ് ഷംസ് മ്യുലാനി നയിച്ച മുംബൈയ്ക്കു ഒമാന്‍ നല്‍കിയത്. 43.4 ഓവറില്‍ ആറു വിക്കറ്റിനു മുംബൈ ലക്ഷ്യത്തിലെത്തുകയായിരുന്നു. ജയ്‌സ്വാളിന്റെയും (82) ഹാര്‍ദിക് തമോറെയുടെയും (51*) ഫിഫ്റ്റികള്‍ മുംബൈ വിജയത്തിനു അടിത്തറയിടുകയായിരുന്നു. മുംബൈ നിരയില്‍ മറ്റാരും തന്നെ കാര്യമായി ചെറുത്തുനില്‍പ്പ് നടത്തിയില്ല. 20 റണ്‍സ് പോലും തികയ്ക്കാതെയാണ് ക്രീസിലെത്തിയ മറ്റുള്ളര്‍ പുറത്തായത്.
ഓപ്പണര്‍ ആകര്‍ഷിത് ഗോമല്‍ (17), അര്‍മാന്‍ ജാഫര്‍ (16), സായിരാജ് പാട്ടീല്‍ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഒമാനു ലേണ്ടി ഷക്കീല്‍ ഖാനും റഫിയുള്ളയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

 ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്

ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്

സ്‌ട്രൈക്ക് റേറ്റ് അത്ര മികച്ചതായിരുന്നില്ലെങ്കിലും ജയ്‌സ്വാൡന്റെ ഇന്നിങ്‌സില്‍ ബൗണ്ടറികള്‍ക്കും സിക്‌സറുകള്‍ക്കും പഞ്ഞമുണ്ടായിരുന്നില്ല. 79 ബോളില്‍ അഞ്ചു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് താരം 82 റണ്‍സ് അടിച്ചെടുത്തത്. ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നെങ്കിലും ജയ്‌സ്വാള്‍ വിട്ടുകൊടുത്തില്ല. നാലാമനായാണ് ഇടംകൈയന്‍ ഓപ്പണര്‍ പുറത്തായത്. ടീം സ്‌കോര്‍ 133ല്‍ വച്ചായിരുന്നു ഇത്.
പിന്നീട് ഹാര്‍ദിക്കാണ് മുംബൈയ്ക്കു വേണ്ടി മല്‍സരം പൂര്‍ത്തിയാക്കിയത്. കാര്യമായ പിന്തുണ മറ്റുള്ളവരില്‍ നിന്നും ലഭിച്ചില്ലെങ്കിലും ക്ഷമാപൂര്‍വ്വം അദ്ദേഹം ടീമിനെ വിജയത്തിലെത്തിച്ചു. 70 ബോളില്‍ നാലു ബൗണ്ടറികളടക്കമാണ് ഹാര്‍ദിക് 51 റണ്‍സെടുത്തത്. ബൗണ്ടറിയിലൂടെയാണ് താരം ടീമിന്റെ വിജയറണ്‍സ് കുറിച്ചത്. രണ്ടാം ഏകദിനം ചൊവ്വാഴ്ച നടക്കും.

 സ്റ്റേഡിയം കടന്ന് സിക്‌സര്‍

സ്റ്റേഡിയം കടന്ന് സിക്‌സര്‍

ജയ്‌സ്വാളിന്റെ അഞ്ചു സിക്‌സറുകളിലൊന്ന് സ്റ്റേഡിയത്തിന് പുറത്തായിരുന്നു പതിച്ചത്. 24ാം ഓവറിലായിരുന്നു 19 കാരന്റെ ഈ വമ്പന്‍ സിക്‌സര്‍. സ്പിന്നര്‍ അയാനാണ് തല്ലുവാങ്ങിയത്. 70 ബോളില്‍ 68 റണ്‍സായരുന്നു അപ്പോള്‍ ജയ്‌സ്വാള്‍ നേടിയത്. ഓവറിലെ അവസാനത്തെ ബോളിലായിരുന്നു താരം ക്രീസിനു പുത്തേക്കു ചാടിയിറങ്ങി ബൗളറെ സിക്‌സറിനു പ്രഹരിച്ചത്. തുടര്‍ന്ന് അംപയര്‍ക്കു പുതിയ ബോള്‍ എടുക്കേണ്ടി വരികയും ചെയ്യുകയായിരുന്നു. സ്‌റ്റേഡിയത്തിനു പുറത്തുള്ള റോഡും കഴിഞ്ഞ് അതിനുമപ്പുറത്തെ വിശാലമായ സ്ഥലത്തായിരുന്നു ബോള്‍ വീണത്. ഈ ഏരിയ മുള്‍വേലി കെട്ടിത്തിരിച്ചതിനാല്‍ ഒമാന്റെ രണ്ടു കളിക്കാര്‍ ബോള്‍ എടുക്കാന്‍ സ്‌റ്റേഡിയത്തിനു പുറത്തേക്കു വന്ന ശേഷം അതിനു കഴിയാതെ തിരിച്ചുപോരുകയായിരുന്നു.

 ഒമാനെ എറിഞ്ഞൊതുക്കി

ഒമാനെ എറിഞ്ഞൊതുക്കി

ടോസിനു ശേഷം മുംബൈ ക്യാപ്റ്റന്‍ മ്യുലാനി ഒമാനെ ബാറ്റിങിനയക്കുകയായിരുന്നു. മികച്ച ബൗളിങിലൂടെ 47.1 ഓവറില്‍ ആതിഥേയരെ മുംബൈ എറിഞ്ഞിടുകയായിരുന്നു. ക്യാപ്റ്റന്റെ കളി പുറത്തെടുത്ത മ്യുലാനിയായിരുന്നു മുംബൈ ബൗളിങ് നിരയില്‍ മികച്ചുനിന്നത്. അദ്ദേഹം മൂന്നു വിക്കറ്റുകളെടുത്തു. 10 ഓവറില്‍ 45 റണ്‍സ് വഴങ്ങിയാണ് മ്യുലാനി നാലു പേരെ പുറത്താക്കിയത്. രണ്ടു വിക്കറ്റ് വീതമെടുത്ത അമാന്‍ ഖാന്‍, ശശാങ്ക് അത്രാഡെ എന്നിവര്‍ മികച്ച പിന്തുണ നല്‍കി. എട്ടു പേരാണ് ഈ മല്‍സരത്തില്‍ മുംബൈയ്ക്കായി ബൗള്‍ ചെയ്തത്.
ഖാലിദ് കെയ്ല്‍ (76), ഖവാര്‍ അലി (52) എന്നിവരുടെ ഫിഫ്റ്റികളാണ് ഒമാനെ വലിയ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. കെയ്ല്‍ 84 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് കെയ്ല്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. ഖവാര്‍ അലി 73 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറും പായിച്ചു.

Story first published: Monday, August 30, 2021, 13:40 [IST]
Other articles published on Aug 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X