IPL: 2022 ല്‍ രണ്ട് ടീമുകള്‍ക്കൂടി, ബിസിസിഐ ലക്ഷ്യം 5000 കോടി, കേരളത്തില്‍ നിന്ന് ടീമുണ്ടാകുമോ?
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2022 സീസണിന് മുന്നോടിയായി അടിമുടി മാറ്റങ്ങള്‍ക്കൊരുങ്ങി ബിസിസി ഐ. പുതിയ രണ്ട് ടീമുകളെക്കൂടി ഐപിഎല്ലില്‍ ഉള്‍പ്പെടുത്താനാണ് ബിസിസി ഐ ഉദ്ദേശിക്കുന്നത്. നിലവില്‍ എട്ട് ടീമുകളാണ് ഐപിഎല്ലിലുള്ളത്. 2000 കോടി രൂപയാണ് ടീമുകളുടെ അടിസ്ഥാനവിലയായി ബിസിസി ഐ നിശ്ചയിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം 1700 കോടി രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നതെങ്കിലും പുതിയ റിപ്പോര്‍ട്ട് പ്രകാരം അത് 2000 ആക്കി ഉയര്‍ത്തിയിരിക്കുന്നത്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

പുതിയ രണ്ട് ടീമുകള്‍ക്കൂടി എത്തുന്നതോടെ 10 ടീമുകള്‍ ഐപിഎല്ലിലുണ്ടാവും. 74 മത്സരങ്ങളാവും ടൂര്‍ണമെന്റിലുണ്ടാവുക. ഐപിഎല്‍ വിജയകരമായി മുന്നോട്ട് പോകുന്ന ടൂര്‍ണമെന്റാണ്. അതിനാല്‍ത്തന്നെ പല പ്രമുഖരും രംഗത്തേക്കെത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ത്തന്നെ 5000 കോടി രൂപയിലേറെയാണ് പുതിയ രണ്ട് ടീമുകളുടെ വരവോടെ ബിസിസി ഐ ലക്ഷ്യമിടുന്നത്.
Also Read: IPL: നന്നായി കളിച്ചാല്‍ ഇവര്‍ക്കു കൊള്ളാം! എന്നാല്‍ മാത്രം അടുത്ത സീസണില്‍ ടീമില്‍ തുടരാം

പല വമ്പന്മാരും ഐപിഎല്‍ ടീമിനെ ലക്ഷ്യമിടുന്നുണ്ടെന്നാണ് വിവരം. അദാനി ഗ്രൂപ്പ് ടീമിനെ ഇറക്കുന്നുവെന്നും സൂചനകളുണ്ട്. എന്നാല്‍ ഇതൊന്നും സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ ബിസിസി ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. 2022ല്‍ പുതിയ രണ്ട് ടീമുകള്‍ കൂടി ഉണ്ടാകുമെന്ന് നേരത്തെ തന്നെ ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സൂചന നല്‍കിയിരുന്നു.
Also Read: INDvENG: ക്രീസിലെത്തിയാല്‍ എന്തു ചെയ്യണമെന്നു പോലുമറിയില്ല! കോലിയുടെ കുഴപ്പം ഹുസൈന്‍ പറയുന്നു

ഉടന്‍ തന്നെ രണ്ട് ടീമുകളെ പരിഗണിക്കാനുള്ള നടപടികള്‍ ഉണ്ടായേക്കും. കാരണം ഡിസംബറില്‍ 2022 സീസണിലേക്കുള്ള ലേലം നടക്കുമെന്ന് നേരത്തെ ബിസിസി ഐ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. അതിനാല്‍ അതിന് മുമ്പുതന്നെ പുതിയ ടീമുകളെ രംഗത്തിറക്കേണ്ടതായുണ്ട്. കോവിഡ് വ്യാപനം ശക്തമായത് ഐപിഎല്ലിലേക്ക് പുതിയ ടീമുകളെത്തുന്ന നടപടിയെ അല്‍പ്പം വൈകിപ്പിച്ചുവെന്ന് പറയാം.
Also Read: ഒരു സിക്‌സര്‍ ഗ്രൗണ്ടിന് പുറത്ത്! ജയ്‌സ്വാള്‍ വെടിക്കെട്ട്- മുംബൈ ഹാപ്പി, രാജസ്ഥാനും

കേരളത്തില്‍ നിന്ന് ടീമുണ്ടാകുമോയെന്നത് കണ്ടറിയണം. നേരത്തെ കൊച്ചിന്‍ ടസ്‌കേഴ്‌സ് കേരള എന്ന പേരില്‍ കേരളം ആസ്ഥാനമായുള്ള ടീം ഐപിഎല്ലില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് ടീമിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനായില്ല. പൂനെ വാരിയേഴ്‌സ്,റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ്,ഗുജറാത്ത് ലയണ്‍സ്,ഡെക്കാന്‍ ചാര്‍ജേഴ്‌സ് എന്നീ ടീമുകളെല്ലാം ഇക്കാലയളവില്‍ ഐപിഎല്ലില്‍ പങ്കെടുത്തിട്ടുള്ള ടീമുകളാണ്. ഈ ടീമുകളിലേതെങ്കിലും മടങ്ങിവരുമോയെന്നതും കാത്തിരുന്ന് കാണാം.
Also Read: IPL 2021: ആര്‍സിബിക്കു വന്‍ തിരിച്ചടി, വാഷിങ്ടണ്‍ സുന്ദര്‍ പിന്‍മാറി- ലോകകപ്പും സംശയത്തില്‍

രണ്ട് ടീമുകള്‍ കൂടി വരുന്നതോടെ കൂടുതല്‍ യുവതാരങ്ങള്‍ക്കും ഐപിഎല്ലില്‍ അവസരം ലഭിക്കുമെന്നുറപ്പാണ്. പ്രമുഖരായ താരങ്ങളൊക്കെ ഇതിനോടകമുള്ള ടീമുകളില്‍ത്തന്നെയാണുള്ളത്. അതിനാല്‍ത്തന്നെ പുതിയ രണ്ട് ടീമുകള്‍ക്കൂടി വരുമ്പോള്‍ ആരൊക്കെ നായകന്മാരായി എത്തും എന്നത് കണ്ടറിയണം. നിലവില്‍ രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് രണ്ട് ടീമുകളും കൂടി എത്തിയാല്‍ മൂന്ന് മാസത്തോളമായി നീളും. ഇതോടെ ആരാധകര്‍ക്കും കൂടുതല്‍ ക്രിക്കറ്റ് ആവേശം കാണാനാവും.
Also Read: IND vs ENG: ടീമിലെത്തേണ്ടത് വിഹാരിയോ സൂര്യകുമാറോ അല്ല, മായങ്ക് അഗര്‍വാള്‍, കാരണങ്ങളറിയാം

നിലവില്‍ 2021 സീസണിന്റെ രണ്ടാം പാദം യുഎഇയില്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ബിസിസി ഐ. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിന് പിന്നാലെ കോവിഡ് താരങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്താന്‍ സാധിക്കാത്ത സാഹചര്യമായതോടെ രണ്ടാം പാദം യുഎഇയിലേക്ക് മാറ്റുകയായിരുന്നു. സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15വരെയാണ് രണ്ടാം പാദം നടക്കുന്നത്.
Also Read: IPL: ധോണിക്കും അബദ്ധം പറ്റും! സിഎസ്‌കെയുടെ അഞ്ചു വലിയ മണ്ടത്തരങ്ങള്‍

Also Read: എക്കാലത്തെയും മികച്ച ഏകദിന 11 തിരഞ്ഞെടുത്ത് ഷക്കീബ്, രോഹിത്തിന് ഇടമില്ല, മൂന്ന് ഇന്ത്യക്കാര്‍
ഡല്‍ഹി ക്യാപിറ്റല്‍സ്, സിഎസ്‌കെ, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങിലുള്ളത്. ഹാട്രിക് കിരീടമാണ് മുംബൈ ലക്ഷ്യമിടുന്നത്. 2020ല്‍ യുഎഇയിലാണ് ഐപിഎല്‍ വിജയകരമായി നടത്തിയത്. ഐപിഎല്‍ അവസാനിച്ച് രണ്ട് ദിവസത്തിന് ശേഷം യുഎഇയില്‍ത്തന്നെ ടി20 ലോകകപ്പും നടക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications