IND vs ENG: ആഷസിനുണ്ടായേക്കില്ല, ആന്‍ഡേഴ്‌സന്റെ അവസാന പരമ്പരയോ ഇത്? ഹാര്‍മിസന്‍ പറയുന്നു
ലീഡ്‌സ്: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച പേസറെന്ന വിശേഷണം ജെയിംസ് ആന്‍ഡേഴ്‌സന് തന്നെ നല്‍കാവുന്നതാണ്. പരിമിത ഓവറുകളോടെ വിടപറഞ്ഞിട്ട് ഏറെ നാളുകളായെങ്കിലും 39ാം വയസിലും ടെസ്റ്റില്‍ അദ്ദേഹം സജീവ സാന്നിധ്യമാണ്. സ്വിങ് പന്തുകള്‍ ചെയ്യുന്ന താരങ്ങളില്‍ ആന്‍ഡേഴ്‌സനോളം മികവുള്ള മറ്റാരുമില്ലെന്ന് പറയേണ്ടിയിരിക്കുന്നു. പ്രായം തളര്‍ത്താത്ത പോരാളിയാണവന്‍.
165 ടെസ്റ്റില്‍ 630 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുള്ള മൂന്നാമത്തെ താരമാണ്. 31 തവണ അഞ്ച് വിക്കറ്റ് പ്രകടനവും മൂന്ന് തവണ 10 വിക്കറ്റ് പ്രകടനവും അശ്വിന്‍ നടത്തിയിട്ടുണ്ട്. 269 ഏകദിന വിക്കറ്റും 18 ടി20 വിക്കറ്റുകളും അന്‍ഡേഴ്‌സന്റെ പേരിലുണ്ട്. അതിവേഗ പന്തുകളെക്കാള്‍ നല്ല ലൈനും ലെങ്തും കാത്ത് സൂക്ഷിച്ച് പന്തെറിയുന്ന താരമാണ് ആന്‍ഡേഴ്‌സന്‍. നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യക്കെതിരായ പരമ്പരയിലും ശ്രദ്ധേയ പ്രകടനമാണ് ആന്‍ഡേഴ്‌സന്‍ കാഴ്ചവെക്കുന്നത്.
ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ലുകളായ വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരെല്ലാം ആന്‍ഡേഴ്‌സന് മുന്നില്‍ മുട്ടിടിക്കുകയാണ്. ഡിസംബറില്‍ ആഷസ് പരമ്പര ആരംഭിക്കാനിരിക്കെ ആന്‍ഡേഴ്‌സനില്‍ പ്രതീക്ഷകളേറെ. എന്നാല്‍ ഇന്ത്യന്‍ പരമ്പര ആന്‍ഡേഴ്‌സന്റെ അവസാന ടെസ്റ്റ് പരമ്പരയാകുമോ? മുന്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റീവ് ഹാര്‍മിസന്‍ പറയുന്നു.
Also Read : IND vs ENG: അശ്വിനും ജഡേജയും ഒന്നിച്ച് പ്ലേയിങ് 11ല്‍, തീരുമാനം കോലിക്ക് എളുപ്പമാവില്ല - ഡബ്ല്യുവി രാമന്‍

'രസകരമായാണ് എനിക്ക് ആന്‍ഡേഴ്‌സന്റെ വിരമിക്കലിനെക്കുറിച്ച് തോന്നുന്നത്. ഓള്‍ഡ് ട്രഫോര്‍ഡിലെ ഇന്ത്യക്കെതിരായ അവസാന മത്സരശേഷം ജിമ്മി ആന്‍ഡേഴ്‌സന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ഓവലില്‍ മികച്ച പ്രകടനം നടത്തി ഓള്‍ഡ് ട്രഫോര്‍ഡില്‍ വിരാട് കോലിയുടെ വിക്കറ്റെടുത്ത് വിരമിക്കാനാവും അവന്‍ ആഗ്രഹിക്കുകയെന്നാണ് എനിക്ക് തോന്നുന്നത്' - ഹാര്‍മിസന്‍ പറഞ്ഞു. പ്രായം അദ്ദേഹത്തെ സംബന്ധിച്ച് വലിയ ഘടകം തന്നെയാണ്. പേസ് ബൗളറെന്ന നിലയില്‍ മികച്ച ഫിറ്റ്‌നസ് ആവിശ്യമുണ്ട്. ഇന്ത്യന്‍ പരമ്പരക്ക് ശേഷം തുടരുകയെന്നത് ആന്‍ഡേഴ്‌സനെ സംബന്ധിച്ച് വെല്ലുവിളി തന്നെയാണ്.

എന്നാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ അഭിമാന പോരാട്ടമാണ് ആഷസ്. ചിരവൈരികളായ ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടുമ്പോള്‍ അതിന് പോരാട്ടവീര്യമേറും. ഏതൊരു ഇംഗ്ലണ്ട് താരവും അവസരത്തിനായി കൊതിക്കുന്ന ആഷസ് ടെസ്റ്റിലൂടെ ആന്‍ഡേഴ്‌സന്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപനം പ്രഖ്യാപനം നടത്താനാണ് കൂടുതല്‍ സാധ്യത. എന്തായാലും തന്റെ ബൗളിങ്ങിന്റെ മൂര്‍ച്ച ഓരോ മത്സര ശേഷവും കൂട്ടിക്കൊണ്ടുവരുന്ന പ്രകടനമാണ് ആന്‍ഡേഴ്‌സന്‍ കാഴ്ചവെക്കുന്നത്.

2021ല്‍ ഇതിനോടകം 30 വിക്കറ്റുകള്‍ ആന്‍ഡേഴ്‌സന്‍ വീഴ്ത്തിക്കഴിഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യക്കെതിരായ പരമ്പരയില്‍ 13 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തം പേരിലാക്കിയത്. ഇന്ത്യയുടെ ടോപ് ഓഡറിനെ തകര്‍ക്കുന്നതില്‍ ആന്‍ഡേഴ്‌സന്‍ അസാമാന്യ മികവാണ് കാട്ടുന്നത്. ന്യൂബോളിലെ അദ്ദേഹത്തിന്റെ സ്വിങ് മനസിലാക്കാന്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് പറയേണ്ടിയിരിക്കുന്നു. 800 വിക്കറ്റുകള്‍ നേടിയ മുത്തയ്യ മുരളീധരന്റെ നേട്ടം മറികടക്കുക ആന്‍ഡേഴ്‌സന് ഏറെക്കുറെ സാധിക്കില്ലെന്ന് പറയാമെങ്കിലും 708 വിക്കറ്റ് വീഴ്ത്തി രണ്ടാം സ്ഥാനത്തുള്ള ഷെയ്ന്‍ വോണെ മറികടക്കാന്‍ ആന്‍ഡേഴ്‌സന് മുന്നില്‍ അവസരമുണ്ട്.

ഓവലില്‍ നടക്കുന്ന നാലാം മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ കുന്തമുന ആന്‍ഡേഴ്‌സന്‍ തന്നെയാണ്. ഓവലില്‍ മികച്ച റെക്കോഡുള്ള ആന്‍ഡേഴ്‌സന്റെ സ്വിങ് പന്തുകളെ ഇന്ത്യന്‍ താരങ്ങള്‍ ഭയപ്പെടുമെന്നുറപ്പ്. ഒല്ലി റോബിന്‍സന്‍,ക്രെയ്ഗ് ഓവര്‍ട്ടന്‍ എന്നിവരോടൊപ്പം ക്രിസ് വോക്‌സും ഇംഗ്ലണ്ട് പ്ലേയിങ് 11ലേക്കെത്തിയേക്കും. ബാറ്റിങ് നിര മെച്ചപ്പെട്ടതിനാല്‍ത്തന്നെ വലിയ ആത്മവിശ്വാസത്തോടെയാവും ആതിഥേയര്‍ നാലാം ടെസ്റ്റിനിറങ്ങുക. നാലാം ടെസ്റ്റില്‍ ജയിക്കുന്ന ടീമിന് പരമ്പരയില്‍ സമനില ഉറപ്പിക്കാനാവും. അതിനാല്‍ത്തന്നെ എന്തുവിലകൊടുത്തും ജയം പിടിക്കാനുറച്ചാവും വിരാട് കോലിയും സംഘവും ഇറങ്ങുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications