
ഓവലിലെ ചരിത്രം ഇന്ത്യക്ക് അനുകൂലമല്ല. 13 മത്സരം കളിച്ച് ജയിച്ചത് ഒരു തവണ മാത്രമാണ്. അവസാനം കളിച്ച മൂന്ന് മത്സരത്തിലും തോറ്റു. ഇതിലെ രണ്ട് മത്സരവും ഇന്നിങ്‌സ് തോല്‍വിയുമായിരുന്നു. 2018ല്‍ വിരാട് കോലി ക്യാപ്റ്റനായിരിക്കെ ഓവലില്‍ കളിച്ചപ്പോഴും വലിയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. അതിനാല്‍ത്തന്നെ കണക്കുകളിലെ ആധിപത്യം ഇംഗ്ലണ്ടിന് അനുകൂലമാണ്.

ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനമാണ് ഏറ്റവും നിരാശയുണ്ടാക്കുന്നത്. പ്രധാനമായും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പ്രകടനം. അവസരത്തിനൊത്ത് ഉയരാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. 24.80 ശരാശരിയില്‍ 124 റണ്‍സാണ് മൂന്ന് മത്സരത്തില്‍ നിന്ന് കോലി നേടിയത്. 2018ല്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമടക്കം തിളങ്ങിയ കോലിക്ക് ആ മികവ് 2021ല്‍ ആവര്‍ത്തിക്കാനായിട്ടില്ല. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ കോലിയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍.
Also Read: IND vs ENG: ഇംഗ്ലണ്ടില്‍ ഏറ്റവും മികച്ച ഇന്ത്യന്‍ നായകനാര്? ബാറ്റിങ് അടിസ്ഥാനത്തില്‍ റാങ്കിങ് അറിയാം

ഇപ്പോഴിതാ കോലി ഓഫ് സൈഡില്‍ വരുന്ന പന്തുകളെ ഒഴിവാക്കിയില്ലെങ്കില്‍ മോശം പ്രകടനം തുടരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. 'വിരാട് കോലി സമീപകാലത്തായി ഏറ്റവും ബുദ്ധിമുട്ടുന്നത് ഓഫ്‌സൈഡില്‍ വരുന്ന പന്തുകളിലാണ്. 2018ലെപ്പോലെ പന്തുകളെ ഒഴിവാക്കി കളിച്ചില്ലെങ്കില്‍ 2014ലെ ദുരന്തം കോലിയെ വീണ്ടും വേട്ടയാടും. പരമ്പരയിലുടെനീളം അവന്‍ പ്രയാസപ്പെടും. കോലി ഫ്രണ്ട് ഫൂട്ടില്‍ കളിക്കുമ്പോള്‍ ബൗളര്‍മാര്‍ കൂടുതല്‍ പ്രയാസപ്പെടുകയും ചെയ്യും'-സഞ്ജയ് ഹിന്ദുസ്ഥാന്‍ ടൈംസിലെ തന്റെ കോളത്തില്‍ എഴുതി.
Also Read: INDvENG: കോലി 124 റണ്‍സ്, റൂട്ട് 507! ഇരുവരും തമ്മിലുള്ള വ്യത്യാസമെന്ത്? ചോപ്ര പറയുന്നു

ജെയിംസ് ആന്‍ഡേഴ്‌സന്‍,ഒല്ലി റോബിന്‍സന്‍ എന്നിവരാണ് കോലിയെ കൂടുതല്‍ പ്രയാസപ്പെടുത്തുന്നത്. ഇവരുടെ ഓഫ്‌സൈഡിനോട് ചേര്‍ന്നെത്തുന്ന പന്തുകളില്‍ കോലി ഷോട്ടിന് ശ്രമിക്കുമ്പോഴാണ് കൂടുതല്‍ തവണയും പുറത്താകുന്നത്. കോലിയോട് കവര്‍ ഡ്രൈവിന് ശ്രമിക്കുന്നത് ഒഴിവാക്കാനാണ് മുന്‍ താരങ്ങളടക്കം നിര്‍ദേശിക്കുന്നത്. എന്നാല്‍ സമാന തെറ്റ് തുടര്‍ച്ചയായി കോലി ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. തുടര്‍ച്ചയായി ഓഫ്‌സൈഡില്‍ ഭാഗ്യ പരീക്ഷണം നടത്തുന്ന കോലിക്കെതിരേ വിമര്‍ശനം ശക്തമാകുന്നുണ്ട്.
Also Read: IPL: നന്നായി കളിച്ചാല്‍ ഇവര്‍ക്കു കൊള്ളാം! എന്നാല്‍ മാത്രം അടുത്ത സീസണില്‍ ടീമില്‍ തുടരാം

മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈനും വിരാട് കോലിയുടെ സാങ്കേതിക പിഴവിനെ ചൂണ്ടിക്കാട്ടിയിരുന്നു.'കോലിക്ക് ബാറ്റിങ്ങില്‍ സാങ്കേതിക പ്രശ്‌നം നേരിടുന്നുണ്ട്. പഴയ പന്തില്‍ പന്തിനെ അനായാസമായി ഒഴിവാക്കാം. എന്നാല്‍ പുതിയ പന്തിനെ ഒഴിവാക്കുക പ്രയാസമാണ്. കാരണം അപ്രതീക്ഷിത സ്വിങ്ങും വൈകിയെത്തുന്ന സ്വിങും കോലിക്ക് മനസിലാക്കാനാവുന്നില്ല. ഒരേ രീതിയിലാണ് പുറത്താകുന്നത്'-നാസര്‍ ഹുസൈന്‍ പറഞ്ഞു.
Also Read: INDvENG: ക്രീസിലെത്തിയാല്‍ എന്തു ചെയ്യണമെന്നു പോലുമറിയില്ല! കോലിയുടെ കുഴപ്പം ഹുസൈന്‍ പറയുന്നു

അതേ സമയം ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ശ്രദ്ധേയ പ്രകടനം തുടരുകയാണ്. മൂന്ന് ടെസ്റ്റിലും സെഞ്ച്വറി നേടിയ റൂട്ട് 126.75 ശരാശരിയില്‍ 507 റണ്‍സ് ഇതിനോടകം നേടിക്കഴിഞ്ഞു. വരാനിരിക്കുന്ന രണ്ട് മത്സരങ്ങളിലും റൂട്ടിന്റെ പ്രകടനമാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. റൂട്ടിനെ പൂട്ടാനായാല്‍ മാത്രമെ ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുള്ളു.
Also Read: ഒരു സിക്‌സര്‍ ഗ്രൗണ്ടിന് പുറത്ത്! ജയ്‌സ്വാള്‍ വെടിക്കെട്ട്- മുംബൈ ഹാപ്പി, രാജസ്ഥാനും

Also Read: IPL 2021: ആര്‍സിബിക്കു വന്‍ തിരിച്ചടി, വാഷിങ്ടണ്‍ സുന്ദര്‍ പിന്‍മാറി- ലോകകപ്പും സംശയത്തില്‍
ഓവലില്‍ ഇന്ത്യക്ക് വിജയം നേടാന്‍ സീനിയര്‍ ബാറ്റിങ് നിരയുടെ പ്രകടനം നിര്‍ണ്ണായകമാണ്. ചേതേശ്വര്‍ പുജാര,വിരാട് കോലി,അജിന്‍ക്യ രഹാനെ എന്നിവര്‍ തിളങ്ങേണ്ടതായുണ്ട്. റിഷഭ് പന്തിന്റെ മധ്യനിരയിലെ പ്രകടനവും വളരെ മോശമാണ്. 2018ല്‍ ഓവലില്‍ റിഷഭ് പന്തും കെ എല്‍ രാഹുലും സെഞ്ച്വറി നേടിയിരുന്നു. ഈ ബാറ്റിങ് മികവ് ആവര്‍ത്തിക്കേണ്ടതായുണ്ട്.


Click it and Unblock the Notifications











