INDvENG: കോലി 124 റണ്‍സ്, റൂട്ട് 507! ഇരുവരും തമ്മിലുള്ള വ്യത്യാസമെന്ത്? ചോപ്ര പറയുന്നു

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇരുടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇന്ത്യന്‍ നായകന്‍ വിരാട് കോലി റണ്ണെടുക്കാനാവാതെ മുടന്തുമ്പോള്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട് റണ്‍സ് വാരിക്കൂട്ടുകയാണ്.

മൂന്നു ടെസ്റ്റുകളില്‍ നിന്നും 24.80 എന്ന മോശം ശരാശരിയില്‍ വെറും 124 റണ്‍സാണ് കോലി ഇതുവരെ നേടിയത്. മറുഭാഗത്ത് ഞെട്ടിക്കുന്ന പ്രകടനാണ് റൂട്ടിന്റേത്. 126.75 എന്ന അമ്പരപ്പിക്കുന്ന ശരാശരിയില്‍ 507 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിട്ടുണ്ട്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് കോലിയും റൂട്ടും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്നും കോലിക്കു ഫോം വീണ്ടെടുക്കാനുള്ള വഴിയും ചോപ്ര നിര്‍ദേശിച്ചിരിക്കുന്നത്.

 റൂട്ടിനെ തടയാന്‍ കഴിയില്ല

റൂട്ടിനെ തടയാന്‍ കഴിയില്ല

പരമ്പരയില്‍ നേടിയ റണ്‍സ് താരതമ്യം ചെയ്യുമ്പോള്‍ കോലിയും റൂട്ടും തമ്മില്‍ വലിയ അന്തരം തന്നെ നമുക്ക് കാണാന്‍ സാധിക്കും. തുടര്‍ന്നുള്ള രണ്ടു ടെസ്റ്റുകളിലും റൂട്ടിനെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്ന് കരുതുന്നില്ല. എന്നാല്‍ മറുവശത്ത് കോലിയുടെ സ്ഥിതി പരിതാപകരമാണ്. റണ്ണെടുക്കാന്‍ അദ്ദേഹം പുതിയ വഴികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നാല്‍ അതു എളുപ്പമുള്ള കാര്യമല്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

 ആത്മവിശ്വാസക്കുറവ്

ആത്മവിശ്വാസക്കുറവ്

ആത്മവിശ്വാസം പ്രകടനത്തില്‍ വളരെയധികം വ്യത്യാസം വരുത്തുമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയുടെ അവസാനത്തെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിനെതിരേ സ്വന്തം നാട്ടിലായിരുന്നു. അവിടെയും പിച്ച് ബാറ്റിങിന് അത്ര മികച്ചതായിരുന്നില്ല. ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ മാത്രമാണ് ബാറ്റിങില്‍ ശ്രദ്ധിക്കപ്പെട്ടത്. റിഷഭ് പന്ത്, ആര്‍ അശ്വിന്‍ എന്നിവരും പരമ്പരയില്‍ ഓരോ സെഞ്ച്വറികള്‍ നേടിയതായും ചോപ്ര പറഞ്ഞു. നാലു ടെസ്റ്റുകളുെ ഈ പരമ്പരയില്‍ 28.67 ശരാശരിയില്‍ കോലിക്കു നേടാനായത് 172 റണ്‍സ് മാത്രമായിരുന്നു.

സമീപകാലത്തു ബാറ്റിങില്‍ കൂടുതല്‍ റണ്‍സെടുക്കാന്‍ തനിക്കു കഴിഞ്ഞിട്ടില്ലെന്നത് കോലിയുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. ഈ കാരണം കൊണ്ടു തന്നെയാണ് ഇംഗ്ലണ്ടിലും അദ്ദേഹം റണ്ണെടുക്കാന്‍ വിഷമിക്കുന്നതെന്നും ചോപ്ര നിരീക്ഷിച്ചു.

 ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍

ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍

ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ബാറ്റിങിനു കൂടുതല്‍ വെല്ലുവിളി സൃഷ്ടിക്കുന്നതാണ്. എതിര്‍ ടീം വളരെ മികച്ച ബൗളിങ് കാഴ്ചവയ്ക്കുന്നു, നിങ്ങള്‍ വീണ്ടും വീണ്ടും ഔട്ടാവുകയും ചെയ്യുന്നു. ജോ റൂട്ടിന്റെ മാനസികാവസ്ഥയും ഫോമും മികച്ചതാണ്, ഇതു കാരണം അദ്ദേഹം മോശം ഷോട്ടുകള്‍ കളിക്കുന്നില്ല. എന്നാല്‍ കോലിയുടെ കാര്യം ഇങ്ങനെയല്ല അദ്ദേഹത്തിന്റെ ഫോം മോശമായതിനാല്‍ തന്നെ അതു മാനസികാവസ്ഥയെയും ബാധിക്കുന്നു. ഇതു കാരണം കുറഞ്ഞ സ്‌കോറുകള്‍ക്കു പുറത്താവുകയും ചെയ്യുന്നു. ഇതാണ് റൂട്ടും കോലിയും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നു ചോപ്ര വിലയിരുത്തി.

 എല്ലാവര്‍ക്കും സംഭവിക്കും

എല്ലാവര്‍ക്കും സംഭവിക്കും

കോലിയെപ്പോലെ തന്നെ ഏതൊരു ക്രിക്കറ്റര്‍ക്കും ഇതുപോലെ മോശം സമയത്തിലൂടെ കടന്നുപോവേണ്ടി വരുമെന്ന് ചോപ്ര വ്യക്തമാക്കി. 2018ലെ ഇംഗ്ലീഷ് പര്യടനത്തില്‍ നമ്മള്‍ മറ്റൊരു കൊലിയെയായിരുന്നു കണ്ടത്. ദീര്‍ഘകാലം കളിക്കുമ്പോള്‍ മഹാനായ ഏതൊരു ക്രിക്കറ്റര്‍ക്കും ഇതുപോലെ മോശം സമയമുണ്ടാവും. ഫോം വീണ്ടെടുത്ത് റണ്‍സ് നേടാനുള്ള വഴികളാണ് അപ്പോള്‍ ഈ താരം കണ്ടെത്തേണ്ടതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ മിക്ക ഇന്നിങ്‌സുകളിലും സമാനമായ രീതിയിലാണ് കോലി പുറത്തായത്. ഓഫ് സ്റ്റംപിന് പുറത്തേക്കു പോവുന്ന ബോളുകളിലായിരുന്നു ഇത്. ഈ ഏരിയയില്‍ നിരന്തരം ബൗള്‍ ചെയ്ത് ഇംഗ്ലീഷ് പേസര്‍മാര്‍ അദ്ദേഹത്തെ വീണ്ടും വീണ്ടും ഷോട്ട് കളിക്കാന്‍ പ്രലോഭിക്കുകയും ചെയ്തു. 2018ലെ കഴിഞ്ഞ ഇംഗ്ലീഷ് പര്യടനത്തിലും ഇംഗ്ലണ്ട് ബൗളര്‍മാര്‍ ഈ തന്ത്രം പയറ്റിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. അന്ന് ഇത്തരം ബോളുകള്‍ ലീവ് ചെയ്തായിരുന്നു കോലി സമര്‍ഥമായി രക്ഷപ്പെട്ടത്. പക്ഷെ ഇത്തവണ ഇത്തരം ബോളുകള്‍ക്കെതിരേ അദ്ദേഹം നിരന്തരം കളിച്ച് പുറത്താവുകയാണ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, August 30, 2021, 19:05 [IST]
Other articles published on Aug 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X