IND vs ENG: അമിത ആത്മവിശ്വാസം വേണ്ട, ഓസ്‌ട്രേലിയയെ ഓര്‍ക്കുക', ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി നാസര്‍
ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് സെപ്തംബര്‍ രണ്ടിന് ഓവലില്‍ ആരംഭിക്കുകയാണ്. അഞ്ച് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലുള്ളതിനാല്‍ വളരെ പ്രധാനപ്പെട്ട മത്സരമാണ് ഓവലിലേത്. ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ജയത്തോടെ ഇന്ത്യ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. എന്നാല്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞതോടെ ഗംഭീര ജയത്തോടെ ഇംഗ്ലണ്ട് തിരിച്ചുവന്നു.

നാലാം മത്സരം ജയിക്കുന്ന ടീമിന് പരമ്പരയില്‍ സമനില ഉറപ്പിക്കാനാവും. അതിനാല്‍ത്തന്നെ ഇരു ടീമും വലിയ പ്രാധാന്യം കല്‍പ്പിക്കുന്ന മത്സരമാണിത്. ഇംഗ്ലണ്ടിനെ സംബന്ധിച്ച് ആത്മവിശ്വാസം കൂടുതല്‍ തന്നെയാണ്. ലീഡ്‌സിലെ ജയത്തോടൊപ്പം ഓവലിലെ മുന്‍ റെക്കോഡുകളും ആതിഥേയര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യ ഒരു മത്സരം മാത്രമാണ് ഓവലില്‍ ജയിച്ചിട്ടുള്ളത്.
Also Read: IND vs ENG: ടീമിലെത്തേണ്ടത് വിഹാരിയോ സൂര്യകുമാറോ അല്ല, മായങ്ക് അഗര്‍വാള്‍, കാരണങ്ങളറിയാം

അവസാനമായി ഓവലില്‍ കളിച്ച മൂന്ന് മത്സരത്തിലും ഇന്ത്യ തോറ്റു. രണ്ട് മത്സരത്തിലും ഇന്നിങ്‌സ് തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അതിനാല്‍ത്തന്നെ മാനസികമായി ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന് ആധിപത്യം ഉണ്ടാവും. ഓവലിലും ജയിച്ച് വ്യക്തമായ അധിപത്യം നേടിയെടുക്കാനിറങ്ങുന്ന ഇംഗ്ലണ്ടിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. ഓസ്‌ട്രേലിയയുടെ അനുഭവം ഓര്‍ക്കണമെന്നും 36 റണ്‍സിന് ഓള്‍ഔട്ടായി തിരിച്ചെത്തി പരമ്പര നേടിയ ടീമാണ് ഇന്ത്യയെന്നുമാണ് നാസര്‍ ഹുസൈന്‍ പറഞ്ഞത്.
Also Read: IPL: ധോണിക്കും അബദ്ധം പറ്റും! സിഎസ്‌കെയുടെ അഞ്ചു വലിയ മണ്ടത്തരങ്ങള്‍

'ലീഡ്‌സില്‍ രണ്ട് വശത്തേക്കും ഇംഗ്ലണ്ട് പേസര്‍മാര്‍ പന്ത് സ്വിങ് ചെയ്യിച്ചു. പ്രതിഭാശാലികളാണെങ്കിലും ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ക്ക് ഇംഗ്ലണ്ടിന്റെ അത്ര സ്വിങ് ചെയ്യാനായില്ല. നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള കഠിന ശ്രമത്തിലാണവര്‍. ഓവലിലും ഓള്‍ഡ് ട്രഫോര്‍ഡിലും ഇംഗ്ലണ്ടിന്റെ പേസ് കരുത്ത് കൂടുതല്‍ മെച്ചപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഒന്നോര്‍ക്കണം. ഇന്ത്യ ഓസ്‌ട്രേലിയയില്‍ 36 റണ്‍സിന് ഓള്‍ഔട്ടായ ശേഷം തിരിച്ചെത്തി ചരിത്ര പരമ്പര നേടിയെടുത്തവരാണ്. കോലി നാട്ടിലേക്ക് മടങ്ങിയിട്ടും ഇന്ത്യക്ക് ജയിക്കാനായി'-നാസര്‍ പറഞ്ഞു.
Also Read: എക്കാലത്തെയും മികച്ച ഏകദിന 11 തിരഞ്ഞെടുത്ത് ഷക്കീബ്, രോഹിത്തിന് ഇടമില്ല, മൂന്ന് ഇന്ത്യക്കാര്‍

ഓസ്‌ട്രേലിയയില്‍ യുവതാരങ്ങളുടെ മിന്നും പ്രകടനമാണ് ഇന്ത്യയെ പരമ്പര നേട്ടത്തിലേക്കെത്തിച്ചത്. പ്രധാനമായും റിഷഭ് പന്തിന്റെയും മുഹമ്മദ് സിറാജിന്റെയും പ്രകടനം. ഇംഗ്ലണ്ടില്‍ മുഹമ്മദ് സിറാജ് ബൗളിങ്ങില്‍ തിളങ്ങുന്നുണ്ടെങ്കിലും റിഷഭിന്റെ ബാറ്റിങ് പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല. 2018ല്‍ ഓവലില്‍ സെഞ്ച്വറി നേടാന്‍ റിഷഭിന് സാധിച്ചിരുന്നു. ഈ മികവ് ഇത്തവണ നടത്താനാവുമോയെന്നാണ് കണ്ടറിയേണ്ടത്.
Also Read: IND vs ENG: ഓവലില്‍ ഇന്ത്യ ജയിച്ചിട്ട് 50 വര്‍ഷം, ചരിത്രം രചിക്കുമോ കോലി? പ്രധാന റെക്കോഡുകളറിയാം

ഇന്ത്യയുടെ സീനിയര്‍ ബാറ്റിങ് നിരയുടെ പ്രകടനമാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. വിരാട് കോലി,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവര്‍ മോശം ഫോമില്‍ തുടരുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി പുജാരയും കോലിയും സെഞ്ച്വറി നേടിയിട്ട്. എന്നാല്‍ ലീഡ്‌സില്‍ ഇരുവരും അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയിരുന്നു. അതിനാല്‍ത്തന്നെ ഓവലില്‍ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്.
Also Read: INDvENG: ഏഷ്യക്കാരന്റെ എല്ലാ ദൗര്‍ബല്യവും കോലിക്കുണ്ട്, സ്വിങ്ങില്‍ തിളങ്ങാനാവില്ല- ആക്വിബ് ജാവേദ്

'ഇന്ത്യ ശക്തമായി തിരിച്ചടിക്കാന്‍ ശക്തിയുള്ളവരും മാനസികമായി കരുത്തുള്ളവരുമാണ്. നിലവിലെ കോലി 2014ലെപ്പോലെയാണെങ്കിലും ഒറ്റ ഇന്നിങ്‌സുകൊണ്ട് 2018ലെ ഇന്നിങ്‌സിലെപ്പോലെ ആക്രമണോത്സുകതയിലേക്ക് തിരിച്ചെത്താന്‍ അവന് സാധിക്കും'-നാസര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടീമില്‍ മാറ്റങ്ങള്‍ വരുത്തി നാലാം ടെസ്റ്റിനിറങ്ങാനാണ് സാധ്യത. മോശം ഫോമിലുള്ള ഇഷാന്ത് ശര്‍മക്ക് പകരം ആര്‍ അശ്വിന്‍ ടീമിലേക്കെത്തിയേക്കും.
Also Read: INDvENG: ഇനി നാലു പേസര്‍മാര്‍ വേണ്ട, ഇന്ത്യന്‍ ടീമില്‍ രണ്ടു മാറ്റം വേണമെന്ന് അക്മല്‍

Also Read: IND vs ENG: 'രവീന്ദ്ര ജഡേജ വേണ്ട', ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ നിര്‍ദേശിച്ച് ബ്രാഡ് ഹോഗ്
രവീന്ദ്ര ജഡേജക്ക് പകരം അധിക ബാറ്റ്‌സ്മാനെയും ഇന്ത്യ പരിഗണിച്ചേക്കും. നിലവില്‍ ബാറ്റിങ്ങില്‍ ഇന്ത്യ പ്രയാസപ്പെടുന്നതിനാല്‍ അധിക ബാറ്റ്‌സ്മാനെ ഉള്‍പ്പെടുത്താനാണ് സാധ്യത. ഹനുമ വിഹാരി,സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാള്‍ ബാറ്റ്‌സ്മാനായി പ്ലേയിങ് 11ലേക്കെത്താനാണ് സാധ്യത. എന്തായാലും ശക്തമായ പോരാട്ടം നേരിടേണ്ടി വരുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications