For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'പൊക്കമില്ലായ്മയാണ് ഇവരുടെ പൊക്കം', ഉയരം കുറവുള്ള 10 ക്രിക്കറ്റ് താരങ്ങള്‍ ഇവരാണ്

ക്രിക്കറ്റില്‍ ഫിറ്റ്‌നസിന് വളരെ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ഇന്നത്തെ കാലത്താണെങ്കില്‍ ഉയര്‍ന്ന ഫിറ്റ്‌നസ് താരങ്ങള്‍ക്ക് നിര്‍ബന്ധമാണ്. യോയോ ടെസ്റ്റ് എന്നൊരു ഫിറ്റ്‌നസ് കടമ്പതന്നെ താരങ്ങള്‍ക്ക് മറികടക്കേണ്ടതായുണ്ട്. കൂടാതെ വലിയ ഉയരവും അതിനൊത്ത ശരീരവുമൊക്കെയുള്ള താരങ്ങള്‍ക്ക് കൂടുതല്‍ ആരാധകര്‍ ഇപ്പോള്‍ ഉണ്ടാകുന്നുണ്ട്. വലിയ സിക്‌സുകള്‍ നേടാന്‍ വലിയ കായിക ക്ഷമത വേണമെന്ന് ചിന്തിക്കുന്നര്‍ കുറവല്ല. ആന്‍ഡ്രേ റസല്‍,കീറോണ്‍ പൊള്ളാര്‍ഡ്,ക്രിസ് ഗെയ്ല്‍ തുടങ്ങിയവര്‍ക്കൊക്കെ ക്രിക്കറ്റില്‍ ഇത്രയും പ്രാധാന്യം ലഭിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് നല്ലവും അതിനൊത്ത വണ്ണവുമാണ്.

1

എന്നാല്‍ ഉയരം കൊണ്ട് ശരാശരിയായിരുന്നിട്ടും പ്രതിഭകൊണ്ട് ക്രിക്കറ്റില്‍ വലിയ ഇന്നിങ്‌സ് കെട്ടിപ്പടുത്ത നിരവധി താരങ്ങളുണ്ട്. അവര്‍ തങ്ങളുടെ ശരീരത്തെ അമിതമായി ഉപയോഗിക്കുന്നതിന് പകരം ബൗളറുടെ വേഗത്തെയും ടൈമിങ്ങിനെയും മുതലാക്കി കളിക്കുന്നവരാണ്. ഇത്തരത്തില്‍ താരതമ്യേനെ ഉയരം കുറവുള്ളവരും മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്നവരുമായ 10 ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: ക്രിക്കറ്റിന്റെ എല്ലാഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഡെയ്ല്‍ സ്‌റ്റെയിന്‍

സുനില്‍ ഗവാസ്‌കര്‍

സുനില്‍ ഗവാസ്‌കര്‍

മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കറിന്റെ ഉയരം 5.5 അടിയാണ്. എന്നാല്‍ ഇതൊരിക്കലും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. വിദേശ പിച്ചുകളിലെ അതിവേഗ ബൗണ്‍സുകളെപ്പോലും നേരിട്ട് ടെസ്റ്റില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമാണ് ഗവാസ്‌കര്‍. 1980ല്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഉയര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടുമ്പോള്‍ സുനില്‍ ഗവാസ്‌കറും ടീമിന്റെ ഭാഗമായിരുന്നു. ക്ലാസിക് ബാറ്റ്‌സ്മാനായിരുന്ന ഗവാസ്‌കര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ആദ്യകാല ഹീറോകളിലെ പ്രധാനിയായിരുന്നു. നിലവില്‍ കമന്റേറ്ററായി അദ്ദേഹം സജീവമാണ്.

Also Read: IPL 2021: 'കപ്പടിക്കണോ? ഈ താരങ്ങള്‍ ഫോമിലേക്കെത്തണം', എട്ട് ടീമുകളുടെയും മാച്ച് വിന്നര്‍മാരിതാ

തറ്റെന്‍ഡ തൈബു

തറ്റെന്‍ഡ തൈബു

സിംബാബ് വെയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് തൈബു. ആരാധക മനസില്‍ ഇടം പിടിച്ച സിംബാബ് വെ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് തൈബു. വിക്കറ്റിന് പിന്നിലെ പ്രകടനവും ബാറ്റിങ്ങിലെ പ്രകടനവും തൈബുവിനെ ആരാധകരുടെ പ്രിയങ്കരനാക്കി. തൈബുവും വലിയ ഉയരമില്ലാത്ത താരമാണ്. 5.41 അടിയാണ് അദ്ദേഹത്തിന്റെ ഉയരം. സിംബാബ് വെയ്ക്കായി 112 ഏകദിനവും 28 ടെസ്റ്റും കളിച്ച താരം മൂന്ന് സെഞ്ച്വറിയും 34 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 4800 റണ്‍സ് നേടിയിട്ടുണ്ട്. 29ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന പേരാണ് തൈബുവിന്റേത്.

Also Read: IND vs ENG: റിഷഭ് പന്ത് ഫോമിലല്ല, സാഹക്ക് അവസരം നല്‍കണോ? ഓവലില്‍ ഇന്ത്യക്ക് നിര്‍ണ്ണായകം

കേദാര്‍ ജാദവ്

കേദാര്‍ ജാദവ്

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവാണ് പട്ടികയിലെ മറ്റൊരാള്‍. ഒരു കാലത്ത് മധ്യനിരയിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു കേദാര്‍ ജാദവ്. പരിമിത ഓവറില്‍ ഇന്ത്യക്കായി ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ ഉയരം 5.41 അടിയാണ്. പാര്‍ട് ടൈം സ്പിന്നറായും തിളങ്ങിയിട്ടുള്ള കേദാറിന് തുടര്‍ച്ചയായ പരിക്കാണ് വലിയ തിരിച്ചടി നല്‍കിയത്. 59 ഏകദിനത്തില്‍ നിന്ന് 43 ശരാശരിയില്‍ 1100 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 27 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ ആര്‍സിബി,സിഎസ്‌കെ തുടങ്ങിയ പ്രമുഖന്മാര്‍ക്കൊപ്പമെല്ലാം കളിച്ചിട്ടുള്ള കേദാര്‍ നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ്.

Also Read: IPL: 2022 ല്‍ രണ്ട് ടീമുകള്‍ക്കൂടി, ബിസിസിഐ ലക്ഷ്യം 5000 കോടി, കേരളത്തില്‍ നിന്ന് ടീമുണ്ടാകുമോ?

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ലോക ക്രിക്കറ്റ് ഇതിഹാസമാണ് ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്,സെഞ്ച്വറി തുടങ്ങി എണ്ണമറ്റ റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുള്ള സച്ചിനും വലിയ ഉയരമുള്ള താരമല്ല. 5.41 അടി മാത്രമാണ് സച്ചിന്റെ ഉയരം. എന്നാല്‍ അതിവേഗ ബൗളര്‍മാരായ ഷുഹൈബ് അക്തര്‍,ബ്രറ്റ് ലീ തുടങ്ങിയവരെയൊക്കെ അനായാസമായി പുള്‍ഷോട്ട് കളിച്ച് അതിര്‍ത്തി കടത്താന്‍ സച്ചിന് സാധിച്ചിരുന്നു. തന്റെ ശരാശരി ഉയരത്തിന്റെ പതിന്‍മടങ്ങ് പ്രതിഭ ബാറ്റിങ്ങില്‍ സച്ചിനുണ്ടായിരുന്നു.34000 അന്താരാഷ്ട്ര റണ്‍സും 100 സെഞ്ച്വറിയുമാണ് സച്ചിന്‍ പാഡഴിക്കുമ്പോഴേക്കും സ്വന്തം പേരിലാക്കിയത്. ഈ റെക്കോഡ് തകര്‍ക്കുക അത്ര പെട്ടെന്ന് സാധ്യമാകാത്ത കാര്യമാണ്.

Also Read: IPL: 2022 ല്‍ രണ്ട് ടീമുകള്‍ക്കൂടി, ബിസിസിഐ ലക്ഷ്യം 5000 കോടി, കേരളത്തില്‍ നിന്ന് ടീമുണ്ടാകുമോ?

ഗുണ്ടപ്പ വിശ്വനാഥ്

ഗുണ്ടപ്പ വിശ്വനാഥ്

ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തനായ പേരാണ് ഗുണ്ടപ്പ വിശ്വനാഥ്. 14 വര്‍ഷ കരിയറില്‍ 90 ടെസ്റ്റില്‍ നിന്ന് 42 ശരാശരിയില്‍ 6000 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 14 അന്താരാഷ്ട്ര സെഞ്ച്വറികള്‍ സ്വന്തമാക്കിയിട്ടുള്ള ഗുണ്ടപ്പ വിശ്വനാഥിന്റെ ഉയരം 5.3 അടിയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കരിയറിനെ വലിയ ഉയരമില്ലാത്തത് ഒരിക്കലും ബാധിച്ചിട്ടില്ല. കട്ട് ഷോട്ടുകള്‍ കളിക്കുന്നതില്‍ മിടുക്കനായിരുന്നു അദ്ദേഹം. ഇന്നും ഇന്ത്യന്‍ ആരാധക മനസില്‍ മായാതെ നില്‍ക്കുന്ന താരങ്ങളിലൊരാളാണ് വിശ്വനാഥ്.

Also Read: IND vs ENG: റിഷഭ് പന്ത് ഫോമിലല്ല, സാഹക്ക് അവസരം നല്‍കണോ? ഓവലില്‍ ഇന്ത്യക്ക് നിര്‍ണ്ണായകം

മൊമിനുല്‍ ഹഖ്

മൊമിനുല്‍ ഹഖ്

ബംഗ്ലാദേശിന്റെ ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് മൊമിനുള്‍ ഹഖ്. ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി 11 തവണ 50 പ്ലസ് സ്‌കോര്‍ നേടിയ ഏക ബംഗ്ലാദേശ് താരമാണ് മൊമിനുല്‍ ഹഖ്. ടെസ്റ്റില്‍ ബംഗ്ലാദേശ് വലിയ പ്രതീക്ഷവെച്ചിരുന്ന താരം അരങ്ങേറ്റ പരമ്പരയില്‍ തന്നെ മൂന്ന് ഇന്നിങ്‌സില്‍ നിന്ന് 150 റണ്‍സ് നേടി കൈയടി നേടിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഉയരം 5.28 അടി മാത്രമായിരുന്നു. തന്റെ ഉയരക്കുറവിനെ മറികടന്ന് മികവ് കാട്ടിയ താരങ്ങളിലൊരാളാണ് മൊമിനുല്‍ ഹഖ്.

Also Read: IPL 2021: 'കപ്പടിക്കണോ? ഈ താരങ്ങള്‍ ഫോമിലേക്കെത്തണം', എട്ട് ടീമുകളുടെയും മാച്ച് വിന്നര്‍മാരിതാ

 പാര്‍ഥിവ് പട്ടേല്‍

പാര്‍ഥിവ് പട്ടേല്‍

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേല്‍ മികച്ച പ്രകടനങ്ങള്‍ക്കൊണ്ട് ആരാധക മനസില്‍ ഇടം പിടിച്ച താരമാണ്. ഐപിഎല്ലിലും ഇന്ത്യന്‍ ജഴ്‌സിയിലും തിളങ്ങിയിട്ടുള്ള പാര്‍ഥിവിന്റെ ഉയരം 5.25 അടി മാത്രമാണ്. 17ാം വയസില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം 2017ല്‍ ഗുജറാത്തിനെ രഞ്ജി ട്രോഫി കിരീടത്തിലേക്കും നയിച്ചു. ഇന്ത്യക്കായി 38 ഏകദിനത്തിലും 25 ടെസ്റ്റിലുമാണ് അദ്ദേഹം കളിച്ചത്. ഉയരക്കുറവ് പാര്‍ഥിവിന്റെ കീപ്പിങ്ങിനെ ബാധിച്ചിരുന്നില്ല. മികവുകൊണ്ട് ആ പരിമിതിയെ അദ്ദേഹം മറികടന്നിരുന്നു.

Also Read: ക്രിക്കറ്റിന്റെ എല്ലാഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഡെയ്ല്‍ സ്‌റ്റെയിന്‍

മുഷ്ഫിഖര്‍ റഹിം

മുഷ്ഫിഖര്‍ റഹിം

ബംഗ്ലാദേശിന്റെ മുന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമാണ് മുഷ്ഫിഖര്‍ റഹിം. മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ചുരുക്കം ചില ബംഗ്ലാദേശ് താരങ്ങളിലൊരാളാണ് മുഷ്ഫിഖര്‍. 5.25 അടി മാത്രമാണ് താരത്തിന്റെ ഉയരം. എന്നാല്‍ ഇതൊരിക്കലും അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറില്‍ തിരിച്ചടിയായിട്ടില്ല. 75 ടെസ്റ്റില്‍ നിന്ന് 4696 റണ്‍സും 227 ഏകദിനത്തില്‍ നിന്ന് 6581 റണ്‍സും 86 ടി20യില്‍ നിന്ന് 1282 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. മോശം പെരുമാറ്റത്തിന്റെ പേരില്‍ വിവാദം സൃഷ്ടിക്കുന്ന താരം കൂടിയാണ് മുഷ്ഫിഖര്‍.

Also Read: INDvENG: കോലി 124 റണ്‍സ്, റൂട്ട് 507! ഇരുവരും തമ്മിലുള്ള വ്യത്യാസമെന്ത്? ചോപ്ര പറയുന്നു

വാള്‍ട്ടര്‍ കോണ്‍ഫോര്‍ഡ്-ക്രുഗര്‍ വാന്‍ വൈക്ക്

വാള്‍ട്ടര്‍ കോണ്‍ഫോര്‍ഡ്-ക്രുഗര്‍ വാന്‍ വൈക്ക്

മുന്‍ ഇംഗ്ലണ്ട് താരം വാള്‍ട്ടര്‍ കോണ്‍ഫോര്‍ഡിന്റെ ഉയരം 5 അടി മാത്രമായിരുന്നു. കൗണ്ടി ടീമായ സക്‌സസിനുവേണ്ടി 456 മത്സരത്തില്‍ നിന്ന് 6500 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ 15 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. നാല് അന്താരാഷാട്ര മത്സരത്തില്‍ നിന്ന് 36 റണ്‍സും നേടിയിട്ടുണ്ട്.

Also Read: IPL: നന്നായി കളിച്ചാല്‍ ഇവര്‍ക്കു കൊള്ളാം! എന്നാല്‍ മാത്രം അടുത്ത സീസണില്‍ ടീമില്‍ തുടരാം

ന്യൂസീലന്‍ഡിന്റെ ക്രുഗര്‍ വാന്‍ വൈക്കാണ് ഏറ്റവും പൊക്കം കുറഞ്ഞ താരമെന്ന് പറയാം. 4.75 അടിയാണ് അദ്ദേഹത്തിന്റെ ഉയരം. 2012ല്‍ അരങ്ങേറ്റം കുറിച്ചെങ്കിലും തുടര്‍ച്ചയായി പരിക്കേറ്റതോടെ വലിയ കരിയര്‍ സൃഷ്ടിക്കാനായില്ല.ഒമ്പത് മത്സരങ്ങളില്‍ നിന്ന് 341 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

Story first published: Wednesday, September 1, 2021, 16:00 [IST]
Other articles published on Sep 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+