Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: റിഷഭ് പന്ത് ഫോമിലല്ല, സാഹക്ക് അവസരം നല്‍കണോ? ഓവലില്‍ ഇന്ത്യക്ക് നിര്‍ണ്ണായകം

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് സെപ്തംബര്‍ രണ്ടിന് ഓവലില്‍ ആരംഭിക്കുകയാണ്. ആദ്യ മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 1-1 എന്ന നിലയിലായതിനാല്‍ ഇരു ടീമിനും നാലാം ടെസ്റ്റിലെ ജയം പ്രധാനപ്പെട്ടതാണ്. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കി. ലീഡ്‌സില്‍ ഇന്നിങ്‌സ് ജയത്തോടെ പകരം വീട്ടിയാണ് ഇംഗ്ലണ്ട് പരമ്പരയിലൊപ്പമെത്തിയത്.

1

ഇന്ത്യയുടെ ബാറ്റിങ് നിരയുടെ മോശം ഫോമാണ് ടൂര്‍ണമെന്റിലുടെനീളം തലവേദന സൃഷ്ടിക്കുന്നത്. സീനിയര്‍ താരങ്ങളുടെ മോശം പ്രകടനത്തിനെതിരേ വിമര്‍ശനം ശക്തമാവുമ്പോള്‍ വിട്ടുപോകുന്ന ഒരു പേരാണ് റിഷഭ് പന്തിന്റേത്. വിമര്‍ശകരുടെ കണ്ണില്‍ പെടുന്നില്ലെങ്കിലും ആദ്യ മൂന്ന് മത്സരത്തിലും ബാറ്റിങ്ങില്‍ റിഷഭ് അമ്പേ പരാജയമായിരുന്നു.

Also Read: IND vs ENG: ടീമിലെത്തേണ്ടത് വിഹാരിയോ സൂര്യകുമാറോ അല്ല, മായങ്ക് അഗര്‍വാള്‍, കാരണങ്ങളറിയാം

2

25,36,22,2,1 എന്നിങ്ങനെയാണ് പന്ത് നേടിയ സ്‌കോര്‍. 2018ല്‍ ഓവലില്‍ സെഞ്ച്വറി നേടാന്‍ റിഷഭിനായിരുന്നു. ഈ മികവ് 2021ലും ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനാവുമോയെന്നാണ് കണ്ടറിയേണ്ടത്. ആദ്യ മൂന്ന് മത്സരത്തിലും പുറത്തായതെല്ലാം മോശം ഷോട്ടുകള്‍ കളിച്ചാണ്. ഇംഗ്ലണ്ടിലെ പേസ് സാഹചര്യത്തില്‍ ഓഫ് സ്റ്റംപിന് പുറത്തെത്തുന്ന പന്തുകളില്‍ അമിത ആത്മവിശ്വാസം കാട്ടുന്നതാണ് റിഷഭിന് തിരിച്ചടിയാവുന്നത്.

Also Read: IPL: ധോണിക്കും അബദ്ധം പറ്റും! സിഎസ്‌കെയുടെ അഞ്ചു വലിയ മണ്ടത്തരങ്ങള്‍

3

റിഷഭ് മോശം ഫോമില്‍ തുടരുന്നതിനാല്‍ത്തന്നെ പകരക്കാരനായി വൃദ്ധിമാന്‍ സാഹയെ പരീക്ഷിക്കാമെന്നാണ് ഒരുപറ്റം ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയുടെ സീനിയര്‍ വിക്കറ്റ് കീപ്പറായ വൃദ്ധിമാന്‍ സാഹ ഏറെ നാളായി ടീമിന് പുറത്താണ്. വിദേശ പിച്ചില്‍ വലിയ ബാറ്റിങ് റെക്കോഡ് സാഹക്ക് അവകാശപ്പെടാനാവില്ല. എന്നാല്‍ റിഷഭിനെക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ സാഹയാണ്. ഓസ്‌ട്രേലിയയില്‍ നടന്ന അവസാന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മാച്ച് വിന്നിങ് പ്രകടനമാണ് റിഷഭ് നടത്തിയത്. ഇതോടെ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പറായി റിഷഭ് മാറി.

Also Read: എക്കാലത്തെയും മികച്ച ഏകദിന 11 തിരഞ്ഞെടുത്ത് ഷക്കീബ്, രോഹിത്തിന് ഇടമില്ല, മൂന്ന് ഇന്ത്യക്കാര്‍

4

നേരത്തെ ഇന്ത്യയില്‍ വിക്കറ്റ് കീപ്പറായി അവസരം ലഭിച്ചിരുന്നത് സാഹയ്ക്കായിരുന്നു. എന്നാല്‍ എക്‌സ് ഫാക്ടര്‍ താരമായി റിഷഭ് വളര്‍ന്നതോടെ സാഹക്ക് പുറത്തിരിക്കേണ്ടി വരികയായിരുന്നു. റിഷഭ് ഇതേ മോശം ഫോമില്‍ തുടര്‍ന്നാല്‍ സാഹക്ക് അവസരം നല്‍കാവുന്നതാണ്. എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും കൂടുതല്‍ താല്‍പര്യം റിഷഭിലാണ്. യുവതാരമായ റിഷഭിനെ വളര്‍ത്തിക്കൊണ്ട് വരേണ്ടത് ഭാവി ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ടീം മാനേജ്‌മെന്റ്. ഒറ്റക്ക് മത്സര ഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് റിഷഭ്.

Also Read: IND vs ENG: ഓവലില്‍ ഇന്ത്യ ജയിച്ചിട്ട് 50 വര്‍ഷം, ചരിത്രം രചിക്കുമോ കോലി? പ്രധാന റെക്കോഡുകളറിയാം

5

23കാരനായ റിഷഭ് 24 ടെസ്റ്റില്‍ നിന്ന് 1490 റണ്‍സാണ് നേടിയിട്ടുള്ളത്. 40.27 എന്ന മികച്ച ശരാശരിയുള്ള റിഷഭിന്റെ പേരില്‍ മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയുമുണ്ട്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്. സാഹ കൂടുതലും ഇന്ത്യയിലാണ് ടെസ്റ്റ് കളിച്ചത്. 38 ടെസ്റ്റില്‍ നിന്ന് 29.09 ശരാശരിയില്‍ 1251 റണ്‍സ് സാഹയുടെ പേരിലുണ്ട്. ഇതില്‍ മൂന്ന് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയുമാണുള്ളത്.

Also Read: INDvENG: ഏഷ്യക്കാരന്റെ എല്ലാ ദൗര്‍ബല്യവും കോലിക്കുണ്ട്, സ്വിങ്ങില്‍ തിളങ്ങാനാവില്ല- ആക്വിബ് ജാവേദ്

6

Also Read: IND vs ENG: 'രവീന്ദ്ര ജഡേജ വേണ്ട', ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ നിര്‍ദേശിച്ച് ബ്രാഡ് ഹോഗ്

നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുറപ്പാണ്. മോശം ഫോമിലുള്ള ഇഷാന്ത് ശര്‍മക്ക് പകരം ആര്‍ അശ്വിന്‍ ടീമിലേക്കെത്തിയേക്കും. രവീന്ദ്ര ജഡേജ പരിക്കിന്റെ പിടിയിലാണ്. അതിനാല്‍ത്തന്നെ പകരക്കാരനായി ഹനുമ വിഹാരിക്കോ സൂര്യകുമാര്‍ യാദവിനോ അവസരം ലഭിക്കാനാണ് സാധ്യത. മോശം ഫോമിലാണെങ്കിലും ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും ടീമിലെ സ്ഥാനം നിലനിര്‍ത്തിയേക്കും. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ മോശം ഫോമാണ് ടീമിനെ ഏറ്റവും ആശങ്കപ്പെടുത്തുന്നത്.

Story first published: Tuesday, August 31, 2021, 15:56 [IST]
Other articles published on Aug 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+