വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റിന്റെ എല്ലാഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഡെയ്ല്‍ സ്‌റ്റെയിന്‍

കേപ്ടൗണ്‍: ക്രിക്കറ്റിനെ വേഗബൗളിങ്ങുകൊണ്ട് അടക്കിഭരിക്കാന്‍ ഇനി ഡെയ്ല്‍ സ്റ്റെയിനില്ല. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ പേസറായ ഡെയ്ല്‍ സ്റ്റെയിന്‍. വിരാട് കോലിയും സച്ചിനുമടക്കം പല പ്രമുഖരും നേരിടാന്‍ പ്രയാസമാണെന്ന് തുറന്ന് പറഞ്ഞ സ്റ്റെയിന്‍ 38ാം വയസിലാണ് തന്റെ ക്രിക്കറ്റ് കരിയറിന് വിരാമമിട്ടത്.

Dale Steyn announces retirement from all forms of cricket

 IPL 2021: 'കപ്പടിക്കണോ? ഈ താരങ്ങള്‍ ഫോമിലേക്കെത്തണം', എട്ട് ടീമുകളുടെയും മാച്ച് വിന്നര്‍മാരിതാ IPL 2021: 'കപ്പടിക്കണോ? ഈ താരങ്ങള്‍ ഫോമിലേക്കെത്തണം', എട്ട് ടീമുകളുടെയും മാച്ച് വിന്നര്‍മാരിതാ

1

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലുമായി തിളങ്ങിനിന്നിരുന്ന സ്റ്റെയിന്റെ കരിയറിലെ അവസാന കാലഘട്ടം പഴയ പ്രതാപത്തിനൊത്തായിരുന്നില്ല. തോളിനേറ്റ പരിക്കിന്റെ ബുദ്ധിമുട്ടുകള്‍ തുടര്‍ച്ചയായി ബുദ്ധിമുട്ടിച്ചതോടെയാണ് കരിയറിന് ഇത്തരത്തിലൊരു ഫുള്‍സ്്‌റ്റോപ്പിടാന്‍ കാരണമായത്. 2019ല്‍ ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയിലെ തന്റെ അവസാന ടെസ്റ്റും ഏകദിനവും കളിച്ച അദ്ദേഹം 2020 ഫെബ്രുവരിയില്‍ ടി20 ഫോര്‍മാറ്റിലാണ് അവസാനമായി ദക്ഷിണാഫ്രിക്കന്‍ ജഴ്‌സി അണിഞ്ഞത്.

Also Read: IND vs ENG: അശ്വിനും ജഡേജയും ഒന്നിച്ച് പ്ലേയിങ് 11ല്‍, തീരുമാനം കോലിക്ക് എളുപ്പമാവില്ല- ഡബ്ല്യുവി രാമന്‍

2

ദക്ഷിണാഫ്രിക്കയ്ക്കായി 93 ടെസ്റ്റില്‍ നിന്ന് 439 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ഇകില്‍ 27 നാല് വിക്കറ്റ് പ്രകടനവും 26 അഞ്ച് വിക്കറ്റ് പ്രകടനവും അഞ്ച് 10 വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. 51 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം. 125 ഏകദിനത്തില്‍ നിന്ന് 196 വിക്കറ്റാണ് സ്റ്റെയിന്‍ വീഴ്ത്തിയത്. നാല് തവണ നാല് വിക്കറ്റ് പ്രകടനവും മൂന്ന് തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി. 39 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

Also Read: IND vs ENG: ഇംഗ്ലണ്ടില്‍ ഏറ്റവും മികച്ച ഇന്ത്യന്‍ നായകനാര്? ബാറ്റിങ് അടിസ്ഥാനത്തില്‍ റാങ്കിങ് അറിയാം

3

47 ടി20യില്‍ നിന്ന് 64 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. രണ്ട് തവണ നാല് വിക്കറ്റ് പ്രകടനം നടത്തിയ സ്റ്റെയിന്റെ മികച്ച പ്രകടനം 9 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 618 വിക്കറ്റും ലിസ്റ്റ് എ ക്രിക്കറ്റില്‍ 284 വിക്കറ്റും ഇതിഹാസ പേസറുടെ കരിയറിനോടൊപ്പമുണ്ട്. ഐപിഎല്‍ ഉള്‍പ്പെടെ ഒട്ടുമിക്ക ഫ്രാഞ്ചൈസി ക്രിക്കറ്റിലും സ്റ്റെയിന്‍ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു. 95 ഐപിഎല്ലില്‍ നിന്നായി 97 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.

Also Read: INDvENG: കോലി 124 റണ്‍സ്, റൂട്ട് 507! ഇരുവരും തമ്മിലുള്ള വ്യത്യാസമെന്ത്? ചോപ്ര പറയുന്നു

4

ഡെക്കാന്‍ ചാര്‍ജേഴ്‌സ്,റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍,സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,ഗുജറാത്ത് ലയണ്‍സ് എന്നിവയാണ് സ്‌റ്റെയിന്‍ കളിച്ച ഐപിഎല്‍ ടീമുകള്‍. കേപ് കോബ്രാസ്,കേപ്ടൗണ്‍ ബ്ലിറ്റ്‌സ്,ഗ്ലാമോര്‍ഗന്‍,ഹാംഷെയര്‍,ഇസ്ലാമാബാദ് യുണൈറ്റഡ്,ജമൈക്ക തല്‍വാസ്,കാന്‍ഡി ടസ്‌കേഴ്‌സ്,മെല്‍ബണ്‍ സ്റ്റാര്‍സ്,ക്വാട്ട ഗ്ലാഡിയേറ്റ്‌സ്,ടൈറ്റാന്‍സ് തുടങ്ങിയവയൊക്കെയാണ് സ്റ്റെയിന്‍ കളിച്ച മറ്റ് പ്രധാന ടീമുകള്‍.

Also Read: IPL: നന്നായി കളിച്ചാല്‍ ഇവര്‍ക്കു കൊള്ളാം! എന്നാല്‍ മാത്രം അടുത്ത സീസണില്‍ ടീമില്‍ തുടരാം

5

Also Read: INDvENG: ക്രീസിലെത്തിയാല്‍ എന്തു ചെയ്യണമെന്നു പോലുമറിയില്ല! കോലിയുടെ കുഴപ്പം ഹുസൈന്‍ പറയുന്നു

ഐസിസി ടെസ്റ്റ് ടീം ഓഫ് ദി ഇയറില്‍ കൂടുതല്‍ തവണ ഇടം പിടിച്ച താരമാണ് സ്റ്റെയിന്‍. ഏഴ് തവണ അദ്ദേഹം ഈ നേട്ടം സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കന്‍ താരമെന്ന റെക്കോഡും സ്‌റ്റെയിന്റെ പേരിലാണ്. 2010, 2011, 2012, 2013, 2015 എന്നീ വര്‍ഷങ്ങളില്‍ ഐസിസിയുടെ നമ്പര്‍ വണ്‍ ടെസ്റ്റ് ബൗളര്‍ സ്ഥാനത്ത് സ്റ്റെയിനായിരുന്നു. 2008ല്‍ ഐസിസി പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്റ്റെയിനായിരുന്നു.2011,2014ല്‍ ഐസിസി ടീം ഓഫ് ദി ഇയര്‍ ടീമില്‍ അംഗമായിരുന്നു. 2014ല്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഉയര്‍ പുരസ്‌കാരവും 2013ല്‍ വിസ്ഡന്‍ ലീഡിങ് ക്രിക്കറ്റര്‍ പുരസ്‌കാരവും സ്റ്റെയിന്‍ സ്വന്തമാക്കി.

Story first published: Tuesday, August 31, 2021, 19:15 [IST]
Other articles published on Aug 31, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X