Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: സര്‍പ്രൈസ് നിര്‍ദേശവുമായി സഹീര്‍- സിറാജ് വേണ്ട! പകരം അവനെ കളിപ്പിക്കൂ, അശ്വിനും വേണം

1

ഇംഗ്ലണ്ടിനെതിരേ വ്യാഴാഴ്ച ഓവലില്‍ ആരംഭിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യയുടെ ബൗളിങ് ലൈനപ്പില്‍ മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ പേസര്‍ സഹീര്‍ ഖാന്‍. സപിന്‍ ബൗളിങിനു വളരെയധികം യോജിക്കുന്ന പിച്ചായിരിക്കും ഓവലിലേതെന്നും അതിനാല്‍ ടീമില്‍ മാറ്റം അനിവാര്യമാണെന്നും സഹീര്‍ ചൂണ്ടിക്കാട്ടി.
അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഇപ്പോള്‍ 1-1നു ഒപ്പം നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ ഓവല്‍ ടെസ്റ്റ് തീപാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

ആദ്യ രണ്ടു ടെസ്റ്റുകളിലും ഉജ്ജ്വല പ്രകടനം നടത്തിയ ഇന്ത്യയെ ലീഡ്‌സിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് നിഷ്പ്രഭരാക്കിയിരുന്നു. വെറും നാലു ദിവസം കൊണ്ടായിരുന്നു അവര്‍ ഇന്ത്യയുടെ കഥ കഴിച്ചത്. ഇന്നിങ്‌സിനും 76 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഈ ജയം നാലാം ടെസ്റ്റില്‍ അവര്‍ക്കു നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. എന്നാല്‍ ഇംഗ്ലണ്ടിനു ലീഡ്‌സിലെ അപാകതള്‍ പരിഹരിക്കുകയെന്ന വലിയ വെല്ലുവിളിയാണ് ഓവലിലുള്ളത്.

 അശ്വിന്‍ ഉറപ്പായും വേണം

അശ്വിന്‍ ഉറപ്പായും വേണം

പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ തീര്‍ച്ചയായും ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ വേണമെന്ന് സഹീര്‍ ആവശ്യപ്പെട്ടു. മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജ എത്ര മാത്രം ഫിറ്റാണെന്നു ആദ്യം നോക്കണം. ഇനി അശ്വിന്‍ ഓവലില്‍ കളിച്ചാലും ഇന്ത്യ ബൗളിങ് ലൈനപ്പില്‍ മാറ്റം വരുത്തണം. കാരണം ഓവലിലെ ചരിത്രം നിങ്ങള്‍ നോക്കുകയാണെങ്കില്‍ രണ്ടാമിന്നിങ്‌സില്‍ ഇവിടെ സ്പിന്നര്‍മാര്‍ ആധിപത്യം പുലര്‍ത്തിയതായി നിങ്ങള്‍ക്കു കാണാന്‍ സാധിക്കുമെന്നും സഹീര്‍ വിശദമാക്കി.

 ലോക ചാംപ്യന്‍ഷിപ്പിലെ പ്രകടനം

ലോക ചാംപ്യന്‍ഷിപ്പിലെ പ്രകടനം

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ സീസണ്‍ നോക്കുകയാണെങ്കില്‍ ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ആര്‍ അശ്വിന്‍- രവീന്ദ്ര ജഡേജ ജോടിയെന്നു നിങ്ങള്‍ക്കു കാണാന്‍ കഴിയും. അഞ്ചു മികച്ച ബൗളര്‍മാരില്‍ ഇവരുമുണ്ടായിരുന്നു. ഇനി ഇപ്പോള്‍ നടക്കുന്ന രണ്ടാം സീസണിലും ഈ ജോടി അതിലേക്കു മടങ്ങിപ്പോവണം. ഓവലിലെ ഗ്രൗണ്ടില്‍ സ്പിന്നര്‍മാര്‍ക്കു വലിയ ഇംപാക്ട് തന്നെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും സഹീര്‍ നിരീക്ഷിച്ചു.

 ഇഷാന്തിനു പകരം അശ്വിന്‍

ഇഷാന്തിനു പകരം അശ്വിന്‍

അശ്വിന്‍ ഓവല്‍ ടെസ്റ്റില്‍ പ്ലെയിങ് ഇലവനിലേക്കു വരികയാണെങ്കില്‍ പുറത്തു പോവേണ്ട ബൗളര്‍ ഇഷാന്ത് ശര്‍മയാവണമെന്നു സഹീര്‍ പറയുന്നു. അവസാന ടെസ്റ്റില്‍ ഏതു ബൗളര്‍ക്കാണ് സ്വതസിദ്ധമായ താളം കാത്തു സൂക്ഷിക്കാന്‍ കഴിയാതെ പോയതെന്നു നോക്കണം, കൂടാതെ പരമ്പരയില്‍ എങ്ങനെയാണ് തുടങ്ങിയത് എന്ന കാര്യവും പരിഗണിക്കണം. ഇവ രണ്ടും മുന്‍നിര്‍ത്തി വിശകലനം ചെയ്യുകയാണെങ്കില്‍ ഇഷാന്ത് ശര്‍മയാവണം നാലാം ടെസ്റ്റില്‍ നിന്നും പുറത്തുപോവേണ്ടതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നു സഹീര്‍ വിലയിരുത്തി.
ലീഡ്‌സിലെ മൂന്നാം ടെസ്റ്റില്‍ ഇഷാന്തിന്റെ പ്രകടനം നിരാശാജനകമായിരുന്നു. 22 ഓവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം 92 റണ്‍സാണ് വിട്ടുകൊടുത്തത്. വിക്കറ്റൊന്നും വീഴ്ത്താനും കഴിഞ്ഞില്ല.

 സിറാജിനു പകരം ശര്‍ദ്ദുല്‍

സിറാജിനു പകരം ശര്‍ദ്ദുല്‍

പരമ്പരയില്‍ മികച്ച പ്രകടനം നടത്തുന്ന യുവ പേസര്‍ മുഹമ്മദ് സിറാജിനു വിശ്രമം നല്‍കി ഓള്‍റൗണ്ടര്‍ കൂടിയായ ശര്‍ദ്ദുല്‍ ടാക്കൂറിനെ ഓവലില്‍ ഇന്ത്യക്കു കളിപ്പിക്കാവുന്നതാണെന്നും സഹീര്‍ നിര്‍ദേശിച്ചു.
ബാറ്റിങില്‍ വാലറ്റത്ത് കൂടുതല്‍ സംഭാവനകള്‍ ടീം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ സിറാജിനെക്കുറിച്ച് നിങ്ങള്‍ക്കും ചിന്തിക്കാം. ജോലിഭാരത്തിന്റെ അടിസ്ഥാനത്തിലും ഒപ്പം ബാറ്റിങ് ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കാം. ബൗളിങ് ഓള്‍റൗണ്ടറായി ഇന്ത്യക്കു കളിപ്പിക്കാവുന്നതാണ് അത് ബാറ്റിങില്‍ ടീമിനു മുതല്‍ക്കൂട്ടാവുമെന്നും സഹീര്‍ വിലയിരുത്തി.

 ജഡേജ ഏക സ്പിന്നര്‍

ജഡേജ ഏക സ്പിന്നര്‍

കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലും നാലു പേസര്‍മാരും ഒരു സ്പിന്നറുമെന്ന 4-1ന്റെ ബൗളിങ് കോമ്പിനേഷനായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. ഇതു ആദ്യ രണ്ടു ടെസറ്റുകളിലും ക്ലിക്കാവുകയും ചെയ്തിരുന്നു. ലീഡ്‌സിലെ മൂന്നാം ടെസ്റ്റില്‍ പക്ഷെ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ ഈ ലൈനപ്പിനായില്ല.
ബാറ്റിങില്‍ കൂടുതല്‍ ആഴം കൂട്ടുകയെന്ന ലക്ഷ്യത്തോടെ ജഡേജയെയായിരുന്നു ഇന്ത്യ ഏക സ്പിന്നറായി കളിപ്പിച്ചത്. ബാറ്റിങില്‍ മോശമല്ലാത്ത സംഭാവന താരം നല്‍കിയെങ്കിലും ബൗളിങില്‍ നിരാശപ്പെടുത്തുകയായിരുന്നു. മൂന്നു മല്‍സരങ്ങൡലെ അഞ്ചിന്നിങ്‌സുകളിലായി ബൗള്‍ ചെയ്ത ജഡേജയ്ക്കു രണ്ടു വിക്കറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

Story first published: Wednesday, September 1, 2021, 17:36 [IST]
Other articles published on Sep 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+