T20 World Cup 2021: ഇന്ത്യ കിരീടം നേടും, അതിനുള്ള എല്ലാം ഈ ടീമിലുണ്ട്- പാര്‍ഥിവ് പട്ടേല്‍
മുംബൈ: കോവിഡിന്റെ പ്രതിസന്ധികളെത്തുടര്‍ന്ന് നീണ്ടുപോയ ടി20 ലോകകപ്പ് ഒക്ടോബര്‍ 18ന് യുഎഇയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ് വ്യാപനെത്തുടര്‍ന്നാണ് യുഎഇയില്‍ നടത്താന്‍ തീരുമാനിച്ചത്. പ്രമുഖ ടീമുകളിലെല്ലാം മികച്ച താരസമ്പത്തുള്ളതിനാല്‍ത്തന്നെ ഇത്തവണ ശക്തമായ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. വെസ്റ്റ് ഇന്‍ഡീസ് മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

വിരാട് കോലിക്ക് ഇതുവരെ ഐസിസി കിരീടം നേടാനായിട്ടില്ല. ക്യാപ്റ്റനെന്ന നിലയില്‍ ലോകകപ്പ് കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യന്‍ നായകന് മുന്നിലുള്ളത്. എന്നാല്‍ കാര്യങ്ങള്‍ എളുപ്പമല്ല. നൂട്രല്‍ വേദിയായതിനാല്‍ത്തന്നെ തട്ടകത്തിന്റെ ആധിപത്യം ആര്‍ക്കും അവകാശപ്പെടാനാവില്ല. എന്നാല്‍ ഇന്ത്യ ടി20 ലോകകപ്പ് നേടുമെന്നും അതിനുള്ള എല്ലാം നിലവിലെ ഇന്ത്യന്‍ ടീമിലുമുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ പാര്‍ഥിവ് പട്ടേല്‍.
Also Read: IND vs ENG: കോലിയെ പുറത്താക്കുമ്പോള്‍ ഇത്രയും ആഹ്ലാദം എന്തിന്? വെളിപ്പെടുത്തി ആന്‍ഡേഴ്‌സന്‍

'നിലവിലെ ഇന്ത്യന്‍ ടീമിന് ഐസിസി കിരീടം നേടാനാവുമെന്നതില്‍ എനിക്ക് യാതൊരു സംശയവുമില്ല. ഈ ടീമിന് വരുന്ന 10 വര്‍ഷത്തേക്കെങ്കിലും ലോകത്തില്‍ എവിടെയും ജയിക്കാനും ആധിപത്യം സ്ഥാപിക്കാനുമുള്ള കഴിവുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രം നോക്കുക.2000ല്‍ എന്തായിരുന്നു 2010ല്‍ എന്തായിരുന്നു ഇപ്പോള്‍ എന്താണെന്ന് നോക്കുക. ഇന്ത്യന്‍ ടീം മുന്നോട്ട് മുന്നോട്ട് പോകുന്തോറും വളര്‍ന്നുവരുന്നു. അതിനാല്‍ത്തന്നെ ഈ വളര്‍ച്ചയും ആധിപത്യവും തുടരുക. എന്റെ പ്രതീക്ഷകള്‍ വളരെ വലുതാണ്. എല്ലാവര്‍ഷവും ലോകകപ്പ് ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ ലോകചാമ്പ്യന്മാരാവുമായിരുന്നു. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ലോകകപ്പ് നേടാനുള്ള ഏറ്റവും അനുയോജ്യമായ സമയവും ടീമും ഇതാണെന്ന് കരുതുന്നു'-പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.
Also Read: T20 World Cup: ഇന്ത്യന്‍ ടീം വൈകാതെ പ്രഖ്യാപിക്കും, നിര്‍ണായക സൂചനകള്‍ പുറത്ത്

ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ടീമില്‍ താരങ്ങളുടെ ദൗര്‍ലഭ്യമില്ല. നിരവധി യുവതാരങ്ങളാണ് അവസരത്തിനായി കാത്തിരിക്കുന്നത്. സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,ദേവ്ദത്ത് പടിക്കല്‍,ടി നടരാജന്‍,വരുണ്‍ ചക്രവര്‍ത്തി,രാഹുല്‍ ചഹാര്‍,ദീപക് ചഹാര്‍ എന്നിവരെല്ലാം ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി സമീപകാലത്തായി ഇന്ത്യന്‍ ടീമിലെത്തിയ താരങ്ങളാണ്.
Also Read: 'നിങ്ങള്‍ ആരായാലും പ്രശ്‌നമല്ല, വൈകിയാല്‍ ബസ് വിടും', ഗാംഗുലിക്ക് സംഭവിച്ചത് വെളിപ്പെടുത്തി രവി

വിരാട് കോലി നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍ എന്നീ സൂപ്പര്‍ താരങ്ങള്‍ ടോപ് ഓഡറില്‍ കരുത്ത് പകരുമ്പോള്‍ സൂര്യകുമാര്‍ യാദവ്,ശ്രേയസ് അയ്യര്‍,റിഷഭ് പന്ത്,ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം മധ്യനിരയെ ശക്തിപ്പെടുത്തുന്നു. രവീന്ദ്ര ജഡേജ സ്പിന്‍ ഓള്‍റൗണ്ടറായി ഇടം പിടിക്കുമ്പോള്‍ ഭുവനേശ്വര്‍ കുമാര്‍,ജസ്പ്രീത് ബുംറ എന്നിവര്‍ പേസ് കരുത്തുകൊണ്ടും ശക്തി പകരും. ബെഞ്ച് കരുത്ത് പരിശോധിച്ചാലും ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്.
Also Read: IND vs ENG: 'കോലിക്ക് ഈ പരമ്പരയില്‍ നഷ്ടമായത് അതാണ്', മോശം പ്രകടനത്തെക്കുറിച്ച് ലക്ഷ്മണ്‍

ഐപിഎല്ലിന്റെ 2021 സീസണിന്റെ രണ്ടാം പാദം കളിച്ച് തൊട്ടുപിന്നാലെ തന്നെയാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. അതിനാല്‍ത്തന്നെ ഇന്ത്യക്ക് വലിയ മുന്‍തൂക്കം ലഭിച്ചേക്കും. ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള എല്ലാ താരങ്ങളും ഐപിഎല്ലില്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ത്തന്നെ പ്രത്യേകിച്ചൊരു മുന്നൊരുക്കത്തിന്റെ ആവിശ്യം ഇന്ത്യന്‍ താരങ്ങള്‍ക്ക് വേണ്ടിവരില്ല. 2020ല്‍ യുഎഇയില്‍ ഐപിഎല്‍ നടന്നപ്പോള്‍ ഇന്ത്യന്‍ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
Also Read: IND vs ENG: 'അവന് വിശ്രമം ആവിശ്യമാണ്', റിഷഭിന് പകരം സാഹയെ കളിപ്പിക്കണമെന്ന് കനേരിയ

Also Read: IND vs ENG: 'ഇന്ത്യക്കല്ല,സമ്മര്‍ദ്ദം ഇംഗ്ലണ്ടിനാണ്', ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്ന് രവി ശാസ്ത്രി
എംഎസ് ധോണിയുടെ കാലഘട്ടത്തിന് ശേഷം ഇന്ത്യ ഐസിസി ട്രോഫി കണ്ടിട്ടില്ല. 2007ലെ ടി20 ലോകകപ്പ് 2011ലെ ഏകദിന ലോകകപ്പ് 2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി എന്നിവയാണ് ധോണി ഇന്ത്യയുടെ അലമാരയിലെത്തിച്ചത്. എന്നാല്‍ ധോണിയുടെ പിന്മുറക്കാരനായെത്തിയ കോലിക്ക് ഈ നേട്ടങ്ങള്‍ ആവര്‍ത്തിക്കാനായില്ല. നായകസ്ഥാനത്തിനായി രോഹിത് ശര്‍മ കാത്തിരിക്കുന്നതിനാല്‍ ടി20 ലോകകപ്പ് നേടാത്ത പക്ഷം കോലിക്ക് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടി വന്നേക്കും. അതിനാല്‍ത്തന്നെ കോലിക്ക് നിര്‍ണ്ണായകമായ ലോകകപ്പാണ് വരാനിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications