For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കോലിയെ പുറത്താക്കുമ്പോള്‍ ഇത്രയും ആഹ്ലാദം എന്തിന്? വെളിപ്പെടുത്തി ആന്‍ഡേഴ്‌സന്‍

ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ഓവലില്‍ ആരംഭിക്കുകയാണ്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം മത്സരത്തില്‍ ജയം ഇന്ത്യ സ്വന്തമാക്കി. എന്നാല്‍ ലീഡ്‌സില്‍ ഇന്നിങ്‌സ് ജയത്തോടെ ആതിഥേയരുടെ കരുത്ത് കാട്ടി ഇംഗ്ലണ്ട് ഒപ്പമെത്തി.

James Anderson Reveals 'Emotions' Behind Taking Virat Kohli’s Wicket
1

ഓവലില്‍ ഇന്ത്യ ഇതിന് മുമ്പ് ഒരു മത്സരം മാത്രമാണ് ജയിച്ചത്. അതിനാല്‍ത്തന്നെ മാനസിക ആധിപത്യം ഇംഗ്ലണ്ടിനാണ്. ഇന്ത്യയെ സംബന്ധിച്ച് ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് തലവേദന സൃഷ്ടിക്കുന്നത്. വിരാട് കോലിയടക്കം പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ ബൗളിങ്ങാണ് കോലിയെ വിറപ്പിക്കുന്നത്. ആന്‍ഡേഴ്‌സന്റെ സ്വിങ് പന്തുകളെ മനസിലാക്കാന്‍ കോലിക്ക് സാധിക്കാത്ത അവസ്ഥയാണുള്ളത്.

Also Read: 'നിങ്ങള്‍ ആരായാലും പ്രശ്‌നമല്ല, വൈകിയാല്‍ ബസ് വിടും', ഗാംഗുലിക്ക് സംഭവിച്ചത് വെളിപ്പെടുത്തി രവി

2

കോലിയുടെ വിക്കറ്റ് വീഴ്ത്തുമ്പോഴെല്ലാം പതിവില്‍ നിന്നും വ്യത്യസ്തമായ ആഘോഷമാണ് ആന്‍ഡേഴ്‌സന്‍ നടത്തുന്നത്. വളരെ ആക്രമണോത്സുകതയാണ് ആന്‍ഡേഴ്‌സന്‍ കാട്ടുന്നത്. ഇപ്പോഴിതാ എന്തിനാണ് കോലിയുടെ വിക്കറ്റ് നേടുമ്പോള്‍ ഇത്രത്തോളം ആഹ്ലാദ പ്രകടനം നടത്തുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആന്‍ഡേഴ്‌സന്‍.

Also Read: IND vs ENG: 'കോലിക്ക് ഈ പരമ്പരയില്‍ നഷ്ടമായത് അതാണ്', മോശം പ്രകടനത്തെക്കുറിച്ച് ലക്ഷ്മണ്‍

3

'ലീഡ്‌സില്‍ ആദ്യ ഇന്നിങ്‌സില്‍ കോലിയെ ഞാന്‍ പുറത്താക്കുമ്പോള്‍ അതില്‍ വൈകാരികമായ കുറേ കാര്യങ്ങള്‍ ഉണ്ടായിരുന്നു. ട്രന്റ് ബ്രിഡ്ജിലും അതുതന്നെയാണ് സംഭവിച്ചത്. കോലി ഇന്ത്യയുടെ നായകനും ലോകോത്തര താരവുമാണ്. അതിനാല്‍ത്തന്നെ അവന്റെ വിക്കറ്റ് അല്‍പ്പം സവിശേഷമായതാണെന്ന് എനിക്ക് തോന്നുന്നു. അവന്റെ വിക്കറ്റ് എത്രമാത്രം പ്രധാനപ്പെട്ടതാണ് എല്ലാവര്‍ക്കുമറിയാം. അതിനാല്‍ത്തന്നെ അവനെ ഞങ്ങള്‍ പുറത്താക്കുന്നത് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് അവനെ കാട്ടണമെന്ന ഉദ്ദേശത്തോടെയാണ് ഇങ്ങനെ ആഹ്ലാദ പ്രകടനം നടത്തുന്നത്'-ആന്‍ഡേഴ്‌സന്‍ പറഞ്ഞു.

Also Read: 'ഒരേ ഒരു റോണോ', അലി ദേയിയുടെ റെക്കോഡ് തകര്‍ത്തു, എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍

4

ഈ പരമ്പരയില്‍ കോലിയെ ഗോള്‍ഡന്‍ ഡെക്കാക്കാനും ആന്‍ഡേഴ്‌സന് സാധിച്ചിട്ടുണ്ട്. ഓട്ട് സ്വിങ്ങുകൊണ്ട് ഓഫ്‌സൈഡ് കുരുക്കില്‍ കോലിയെ കുടുക്കുകയാണ് ഇംഗ്ലണ്ട് ബൗളര്‍മാര്‍. ടെസ്റ്റില്‍ ഏഴ് തവണ കോലിയുടെ വിക്കറ്റ് ആന്‍ഡേഴ്‌സന്‍ നേടിക്കഴിഞ്ഞു. 2014ലെ പര്യടനത്തില്‍ നാല് തവണ കോലിയെ പുറത്താക്കിയ ആന്‍ഡേഴ്‌സന് 2018ല്‍ ഒരു തവണ പോലും ഇന്ത്യന്‍ നായകന്റെ വിക്കറ്റ് നേടാനായില്ല. എന്നാല്‍ 2021ല്‍ കോലിക്ക് വെല്ലുവിളിയായി വീണ്ടും ആന്‍ഡേഴ്‌സനെത്തുകയായിരുന്നു.

Also Read: IND vs ENG: 'അവന് വിശ്രമം ആവിശ്യമാണ്', റിഷഭിന് പകരം സാഹയെ കളിപ്പിക്കണമെന്ന് കനേരിയ

5

കോലിക്കെതിരേ ലീഡ്‌സില്‍ പയറ്റിയ തന്ത്രത്തെക്കുറിച്ച് ആന്‍ഡേഴ്‌സന്‍ പറഞ്ഞു. 'ലീഡ്‌സില്‍ മികച്ച ബൗളിങ് കൂട്ടുകെട്ട് സൃഷ്ടിച്ച് പന്തെറിയാനാണ് ശ്രമിച്ചത്. ആദ്യം എറിഞ്ഞ 12 പന്തും അവന്‍ ഒഴിവാക്കി. അല്‍പ്പം കൂടി ഷോട്ട് കളിക്കാന്‍ കോലിയെ പ്രേരിപ്പിക്കണമെന്ന് റൂട്ട് പറഞ്ഞു. എന്നാല്‍ അവനെ ഷോട്ട് കളിക്കാന്‍ പ്രേരിപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ പന്തെറിയാന്‍ അല്‍പ്പം പ്രയാസപ്പെട്ടു'-ആന്‍ഡേഴ്‌സന്‍ പറഞ്ഞു.

Also Read: IND vs ENG: 'ഇന്ത്യക്കല്ല,സമ്മര്‍ദ്ദം ഇംഗ്ലണ്ടിനാണ്', ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്ന് രവി ശാസ്ത്രി

6

ഓവലില്‍ വിരാട് കോലിക്ക് നിര്‍ണ്ണായക മത്സരമാണ്. ലീഡ്‌സില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയ കോലി വലിയ ഇന്നിങ്‌സ് ഓവലില്‍ കളിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഓവലില്‍ വലിയ റെക്കോഡ് കോലിക്ക് അവകാശപ്പെടാനാവില്ല. കോലിയെ ഓഫ് സ്റ്റംപില്‍ പന്തെറിഞ്ഞ് കുടുക്കാനാവും ഇംഗ്ലണ്ട് പദ്ധതിയിടുക. പരമ്പരയിലുടെനീളം കോലി പുറത്തായതും ഇത്തരം പന്തുകളിലാണ്. കോലി ഓഫ് സൈഡ് പന്തുകളെ ഒഴിവാക്കി കളിക്കണമെന്നാണ് മുന്‍ താരങ്ങളടക്കം അഭിപ്രായപ്പെട്ടത്. എന്നാല്‍ കോലി തന്റെ ശൈലിയില്‍ മാറ്റം വരുത്തുമോയെന്നത് കണ്ടറിയണം.

Also Read: ടി20 ലോകകപ്പിലെ കറുത്ത കുതിരകള്‍ ബംഗ്ലാദേശ് തന്നെ, ഉറപ്പിക്കാം!- ആദ്യമായി കിവികളും തോറ്റു

7

Also Read: ഇവരാണ് ബെസ്റ്റ്- 10 ഫാസ്റ്റ് ബൗളര്‍മാരെ തിരഞ്ഞെടുത്ത് വോണ്‍, ഇന്ത്യയുടെ ആരുമില്ല

എന്തായാലും കോലിയുടെ വിക്കറ്റ് ഇന്ത്യക്കും ഇംഗ്ലണ്ടിനും വളരെ പ്രധാനപ്പെട്ടതാണ്. കോലിയെ പുറത്താക്കിയാല്‍ മാത്രമെ ഇംഗ്ലണ്ടിന് പരമ്പര നേടാനാവുയെന്നും അതിനാല്‍ത്തന്നെ ഏറ്റവും മികച്ച പദ്ധതിതന്നെ ഇന്ത്യന്‍ നായകനെതിരേ മെനയുമെന്നും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Story first published: Thursday, September 2, 2021, 13:17 [IST]
Other articles published on Sep 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+