Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവരാണ് ബെസ്റ്റ്- 10 ഫാസ്റ്റ് ബൗളര്‍മാരെ തിരഞ്ഞെടുത്ത് വോണ്‍, ഇന്ത്യയുടെ ആരുമില്ല

1

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച 10 ഫാസ്റ്റ് ബൗളര്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍. ഇന്ത്യന്‍ താരങ്ങള്‍ ആരും തന്നെ ഈ ലിസ്റ്റില്‍ ഇല്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. മാത്രമല്ല ചില ഇതിഹാസ താരങ്ങളെയും വോണ്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്നു നിരവധി പേരാണ് വോണിന്റെ ടീം സെലക്ഷനു താഴെ പ്രതികരിച്ചിരിക്കുന്നത്. ചില വമ്പന്‍ താരങ്ങളുടെ അഭാവം പലരും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഏറ്റവുമധികം താരങ്ങളുള്ളത് ഓസ്‌ട്രേലിയയില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുമാണ്. മൂന്നു വീതം താരങ്ങള്‍ ഈ രാജ്യങ്ങളില്‍ നിന്നും വോണിന്റെ ടോപ്പ് ടെന്നിലെത്തി. പാകിസ്താന്‍, സൗത്താഫ്രിക്ക, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് എന്നിവരുടെ ഓരോ ബൗളര്‍മാരും ലിസ്റ്റില്‍ ഇടംപിടിച്ചു. പ്രത്യേക ഓര്‍ഡറിലൊന്നുമില്ല താന്‍ ഈ പത്തു പേരെ തിരഞ്ഞെടുത്തതെന്ന് വോണ്‍ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. ഇതിനിടെ നിങ്ങളുടെ ഫേവറിറ്റ് എന്ന ക്രമത്തില്‍ ഈ പത്തു പേരെ കാണാന്‍ ആഗ്രഹിക്കുന്നതായി ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സന്‍ ഇതിനു താഴെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

2

വോണിന്റെ ടോപ്പ് 10 ഫാസ്റ്റ് ബൗളര്‍മാര്‍- ഡെന്നീസ് ലില്ലി (ഓസ്‌ട്രേലിയ), വസീം അക്രം (പാകിസ്താന്‍), മാല്‍ക്കം മാര്‍ഷല്‍ (വെസ്റ്റ് ഇന്‍ഡീസ്), ഗ്ലെന്‍ മഗ്രാത്ത് (ഓസ്‌ട്രേലിയ), കേട്‌ലി ആംബ്രോസ് (വെസ്റ്റ് ഇന്‍ഡീസ്), ഡെയ്ല്‍ സ്റ്റെയ്ന്‍ (സൗത്താഫ്രിക്ക), റിച്ചാര്‍ഡ് ഹാഡ്‌ലി (ന്യൂസിലാന്‍ഡ്), ജെഫ് തോംസണ്‍ (ഓസ്‌ട്രേലിയ), മൈക്കല്‍ ഹോള്‍ഡിങ് (വെസ്റ്റ് ഇന്‍ഡീസ്), ജെയിംസ് ആന്‍ഡേഴ്‌സന്‍ (ഇംഗ്ലണ്ട്).

ഏഷ്യയില്‍ നിന്നും കൂടുതല്‍ ബൗളര്‍മാരെ വോണ്‍ പരിഗണിക്കാതിരുന്നതില്‍ ഒരു യൂസര്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഏഷ്യന്‍ ബൗളര്‍മാര്‍ക്കെതിരായ മുന്‍വിധികള്‍ ഇവിടെ വ്യക്തമാണ്. പക്ഷെ ഞാന്‍ ആശ്ചര്യപ്പെടുന്നില്ല. ഏഷ്യാഫോബിയ വര്‍ധിച്ചിരിക്കുകയാണ്.
കപില്‍ ദേവ് 434 ടെസ്റ്റ് വിക്കറ്റുകള്‍
ചാമിന്ദ വാസ് 355 വിക്കറ്റുകള്‍
ജവഗല്‍ ശ്രീനാഥ് 236 ടെസ്റ്റ് വിക്കറ്റുകള്‍
സഹീര്‍ ഖാന്‍ 311 ടെസ്റ്റ് വിക്കറ്റുകള്‍ എന്നായിരുന്നു വോനിന്റെ ട്വീറ്റിനു താഴെ ഒരു യൂസര്‍ കുറിച്ചത്.

3

ടെസ്റ്റില്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മഹാനാണ് പാറ്റ് കമ്മിന്‍സെന്നതില്‍ സംശയമില്ല. ഓള്‍ഡ് ബോള്‍, ന്യൂബോള്‍ വ്യത്യാസമില്ലാതെ ഏതു സമയത്തും ഏത പ്രതലത്തിലും വിക്കറ്റെടുക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നായിരുന്നു മറ്റൊരു യൂസറുടെ പ്രതികരണം.

സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ അലന്‍ ഡൊണാള്‍ഡിനെ തഴഞ്ഞതിനെയും ചിലര്‍ ചോദ്യം ചെയ്തു. തോമസണ്‍: 200 ടെസ്റ്റ് വിക്കറ്റുകള്‍, ശരാശരി 28, ഡൊണാള്‍ഡ് 330 ടെസ്റ്റ് വിക്കറ്റുകള്‍, ശരാശരി 22.25. തോമോയേക്കാള്‍ ഒരുപടി മുന്നിലാണ് ഡൊണാള്‍ഡെന്നത് ഉറപ്പെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.

4

പാകിസ്താന്റെ മുന്‍ ഇതിഹാസം ഇമ്രാന്‍ ഖാനെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, ജെയിംസ് ആന്‍ഡേഴ്‌സനുണ്ട്. ഇതു നാണക്കേടാണെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്. ആന്‍ഡേഴ്‌സന്‍ ഈ ലിസ്റ്റിലുണ്ടാവണമന്ന് ഞാന്‍ കരുതുന്നില്ല, ആന്‍ഡേഴ്‌സനേക്കാള്‍ അപകടകാരിയായ ഫാസ്റ്റ് ബൗളറായിരുന്നു വഖാര്‍ യൂനിസെന്നായരിരുന്നു മറ്റൊരു ട്വീറ്റ്. നിങ്ങളെങ്ങനെ ആന്‍ഡി റോബേര്‍ട്ടിനെ മറന്നുവെന്നായിരുന്നു മറ്റൊരു ക്രിക്കറ്റ് ആരാധകന്റെ ചോദ്യം.

വഖാര്‍ യൂനുസ്, കപില്‍ ദേവ്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ തോംസണ്‍, ലില്ലി, ആന്‍ഡേഴ്‌സന്‍ എന്നിവരേക്കാള്‍ മുകളിലാണെന്നു മറ്റൊരു യൂസര്‍ പ്രതികരിച്ചു. നിങ്ങളുടെ ലിസ്റ്റില്‍ ഒരു ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ പോലുമില്ലാത്തതില്‍ ആശ്ചര്യമുണ്ട്. 1-കപില്‍ ദേവ്, 2- ജവഗല്‍ ശ്രീനാഥ്, 3- സഹീര്‍ ഖാന്‍ എന്നായിരുന്നു ഒരു ട്വീറ്റ്.

Story first published: Wednesday, September 1, 2021, 22:56 [IST]
Other articles published on Sep 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+