For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: കോലിക്കു വീണ്ടുമൊരു റെക്കോര്‍ഡ്, സച്ചിനെ കടത്തിവെട്ടി!

അതിവേഗം 23,000 റണ്‍സ് തികച്ച താരമായി അദ്ദേഹം മാറി

കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് കടന്നുപോവുന്നതെങ്കിലും ബാറ്റിങില്‍ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇംഗ്ലണ്ടിനെതിരേ ഓവലില്‍ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലായിരുന്നു പുതിയൊരു ബാറ്റിങ് റെക്കോര്‍ഡ് കൂടി അദ്ദേഹം തീര്‍ത്തത്. മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട ശേഷം ഇന്ത്യ ബാറ്റ് ചെയ്യുകയാണ്. ഇന്ത്യയുടെ തുടക്കം അത്ര മികച്ചതല്ല. ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ മൂന്നു വിക്കറ്റിന് 54 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. കോലിയോടൊപ്പം രവീന്ദ്ര ജഡേജയാണ് ക്രീസിലുള്ളത്.

 അതിവേഗം 23,000 റണ്‍സ്

അതിവേഗം 23,000 റണ്‍സ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം 23,000 റണ്‍സ് പൂര്‍ത്തിയാക്കിയ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡിനാണ് കോലി അവകാശിയായത്. ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയും ചെയ്തു.
522 ഇന്നിങ്‌സുകളിലായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 23,000 റണ്‍സെടുത്തത്. ഇതാണ് കോലി തിരുത്തിയത്. അദ്ദേഹത്തിന് ഈ നാഴികക്കല്ല് പിന്നിടാന്‍ 490 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.
ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ റിക്കി പോണ്ടിങ് (544 ഇന്നിങ്‌സ്), സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസ് (551 ഇന്നിങ്‌സ്) എന്നിവരാണ് എലൈറ്റ് ലിസ്റ്റില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

 കോലിയുടെ കുതിപ്പ്

കോലിയുടെ കുതിപ്പ്

ഓരോ ആയിരം റണ്‍സും കോലി പിന്നിടാന്‍ എടുത്ത ഇന്നിങ്‌സുകള്‍ എത്രയാണെന്നു പരിശോധിക്കാം. 24 ഇന്നിങ്‌സുകളിലായിരുന്നു അദ്ദേഹം 1000 റണ്‍സ് തിച്ചത്. 2000 റണ്‍സ് (29 ഇിങ്‌സ്), 3000 റണ്‍സ് (27 ഇന്നിങ്‌സ്), 4000 റണ്‍സ് (23 ഇന്നിങ്‌സ്), 5000 റണ്‍സ് (15 ഇന്നിങ്‌സ്), 6000 റണ്‍സ് (34 ഇന്നിങ്‌സ്), 7000 റണ്‍സ് (19 ഇന്നിങ്‌സ്), 8000 റണ്‍സ് (17 ഇന്നിങ്‌സ്), 9000 റണ്‍സ് (27 ഇന്നിങ്‌സ്), 10000 റണ്‍സ് (17 ഇന്നിങ്‌സ്). എന്നിങ്ങനെയായിരുന്നു അദ്ദേഹം 10,000 റണ്‍സിലെത്തിയത്.
11000 റണ്‍സ് (29 ഇന്നിങ്‌സ്), 12000 റണ്‍സ് (15 ഇന്നിങ്‌സ്), 13000 റണ്‍സ് (18 ഇന്നിങ്‌സ്), 14000 റണ്‍സ് (19 ഇന്നിങ്‌സ്), 15000 റണ്‍സ് (20 ഇന്നിങ്‌സ്), 16000 റണ്‍സ് (17 ഇന്നിങ്‌സ്), 17000 റണ്‍സ് (13 ഇന്നിങ്‌സ്), 18000 റണ്‍സ് (19 ഇന്നിങ്‌സ്), 19000 റണ്‍സ് (17 ഇന്നിങ്‌സ്), 20000 റണ്‍സ് (18 ഇന്നിങ്‌സ്), 21000 റണ്‍സ് (18 ഇന്നിങ്‌സ്), 22000 റണ്‍സ് (27 ഇന്നിങ്‌സ്), 23000 റണ്‍സ് (28 ഇന്നിങ്‌സ്) എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ മറ്റു നേട്ടങ്ങള്‍.

 കോലി ഏഴാംസ്ഥാനത്ത്

കോലി ഏഴാംസ്ഥാനത്ത്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സെടുത്തിട്ടുള്ള ബാറ്റ്‌സ്മാന്‍മാരുടെ ലിസ്റ്റ് നോക്കിയാല്‍ ഏഴാംസ്ഥാനത്താണ് കോലി. ഈ ലിസ്റ്റില്‍ ഏറ്റവുമുയര്‍ന്ന ബാറ്റിങ് ശരാശരിയും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുമുള്ള ഏക താരവും ഇന്ത്യന്‍ നായകനാണ്. 55.28 ശരാശരിയിലാണ് കോലി 23,000ത്തിന് മുകളില്‍ റണ്‍സെടുത്തിട്ടുള്ളത്.
782 ഇന്നിങ്‌സുകളില്‍ നിന്നും 48.52 ശരാശരിയില്‍ 34,357 റണ്‍സോടെ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ് ലോക റെക്കോര്‍ഡ്. ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാനും ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കുമാര്‍ സങ്കക്കാരയാണ് രണ്ടാമത്. 666 ഇന്നിങ്‌സുകളില്‍ നിന്നും 46.77 ശരാശരിയില്‍ 28,016 റണ്‍സാണ് സങ്കക്കാരയുടെ സമ്പാദ്യം. ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ് (668 ഇന്നിങ്‌സ്, 27,483 റണ്‍സ്), ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ (725 ഇന്നിങ്‌സ്, 25,957 റണ്‍സ്), സൗത്താഫ്രിക്കയുടെ ജാക്വസ് കാലിസ് (617 ഇന്നിങ്‌സ്, 25,534 റണ്‍സ്), ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ് (605 ഇന്നിങ്‌സ്, 24,208 റണ്‍സ്) എന്നിവരാണ് ഇനി കോലിക്കു മുന്നില്‍ ഒന്നു മുതല്‍ ആറു വരെ സ്ഥാനങ്ങളിലുള്ളത്.
വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറ (521 ഇന്നിങ്‌സ്, 22,358 റണ്‍സ്), ശ്രീലങ്കയുടെ സനത് ജയസൂര്യ (651 ഇന്നിങ്‌സ്, 21,032 റണ്‍സ്), വെസ്റ്റ് ഇന്‍ഡീസിന്റെ ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (553 ഇന്നിങ്‌സ്, 20,988 റണ്‍സ്) എന്നിവരാണ് ഏഴു മുതല്‍ 10 വരെ സ്ഥാനങ്ങളില്‍.

Story first published: Thursday, September 2, 2021, 18:34 [IST]
Other articles published on Sep 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+