For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഓവലില്‍ ആദ്യ ദിനം തിളങ്ങുക ആരൊക്കെ? മൂന്ന് പേരെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ആരംഭിക്കുകയാണ്. അഞ്ച് മത്സര പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യയും ഇംഗ്ലണ്ടും 1-1 സമനില പങ്കിടുകയാണ്. ഓവലില്‍ ഇതുവരെ ഒരു മത്സരം മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. അതും 50 വര്‍ഷം മുമ്പ്. അതിനാല്‍ത്തന്നെ സമ്മര്‍ദ്ദം കൂടും. ഓവലില്‍ 2018ല്‍ കെ എല്‍ രാഹുലും റിഷഭ് പന്തും സെഞ്ച്വറി നേടിയിരുന്നു.ഈ പ്രകടനം ഇത്തവണയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്.

1

ബാറ്റിങ് നിരയുടെ പ്രകടനമാണ് ഇന്ത്യക്ക് ആശങ്ക ഉണ്ടാക്കുന്നത്. ആദ്യ രണ്ട് മത്സരത്തിലും ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ച ഇന്ത്യ ലീഡ്‌സില്‍ തകര്‍ന്നടിഞ്ഞു. അതിനാല്‍ത്തന്നെ ഓവലില്‍ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. രണ്ട് ടീമുകള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ട മത്സരമാണ് ഓവലിലേത്. ആദ്യ ദിനത്തിലെ പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമാവും. ഇപ്പോഴിതാ ആദ്യ ദിനത്തില്‍ ഇന്ത്യക്കായി തിളങ്ങുക ആരൊക്കെയാവുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

Also Read: IND vs ENG: ഇഷാന്തിനോ സിറാജിനോ പകരം അശ്വിനെ ഓവലില്‍ പ്രതീക്ഷിക്കാം- ആശിഷ് നെഹ്‌റ

2

'ആരൊക്കെയാവും ആദ്യ ദിനത്തില്‍ ഇന്ത്യക്കായി തിളങ്ങുക. രണ്ട് വ്യത്യസ്തമായ തലത്തില്‍ താരങ്ങളെ പരിശോധിക്കാം. ക്രിക്കറ്റിനെ വ്യത്യസ്തമായി വിലയിരുത്താന്‍ എനിക്ക് വലിയ ഇഷ്ടമാണ്. ഇന്ത്യയാണ് ആദ്യ ദിനം ബാറ്റ് ചെയ്യുന്നതെങ്കില്‍ രോഹിത് ശര്‍മ,ചേതേശ്വര്‍ പുജാര,ഒല്ലി റോബിന്‍സന്‍ എന്നിവരാവും തിളങ്ങുക'-ആകാശ് പറഞ്ഞു. ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,വിരാട് കോലി എന്നിവരുടെ ബാറ്റിങ് പ്രകടനത്തെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മൂന്ന് പേരും പരമ്പരയില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല.

Also Read: IND vs ENG: ഓവലില്‍ കാത്തിരുന്ന് കാണേണ്ട മൂന്ന് താരപോരാട്ടങ്ങള്‍, കോലിക്ക് വെല്ലുവിളി ആന്‍ഡേഴ്‌സന്‍

3

എന്നാല്‍ ലീഡ്‌സില്‍ രണ്ടാം ഇന്നിങ്‌സില്‍ പുജാരയും (91) കോലിയും (55) അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഇത് ഇരുവരുടെയും തിരിച്ചുവരവ് പ്രകടനമായിവേണം കണക്കാക്കാന്‍. ഇതേ പ്രകടനം ഓവലിലും ടീം മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നു. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയുടെ പ്രകടനം നിര്‍ണ്ണായകമാണ്. 46 ശരാശരിയില്‍ 230 റണ്‍സ് രോഹിത് നേടിക്കഴിഞ്ഞു. ഇംഗ്ലണ്ട് പേസര്‍ ഒല്ലി റോബിന്‍സനും ഗംഭീര പ്രകടനമാണ് നടത്തുന്നത്. 16 വിക്കറ്റുകള്‍ ഇതിനോടകം വീഴ്ത്തിയ റോബിന്‍സന്‍ രോഹിതിനും കോലിക്കുമെല്ലാം കടുത്ത വെല്ലുവിളി തന്നെയാണ് ഉയര്‍ത്തുന്നത്.

Also Read: IPL 2021: രണ്ടാം പാദത്തില്‍ ബൗളര്‍മാരെ കാത്തിരിക്കുന്ന മൂന്ന് നാഴിക്കല്ലുകള്‍ അറിയാം

4

ഇംഗ്ലണ്ടാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ ആരൊക്കെയാവും ആദ്യ ദിനം തിളങ്ങുകയെന്നും ആകാശ് പ്രവചിച്ചു. 'ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്താല്‍ ജോ റൂട്ട്,ഡേവിഡ് മലാന്‍,ജസ്പ്രീത് ബുംറ എന്നിവരാവും തിളങ്ങുക. പിച്ചില്‍ അല്‍പ്പം ബൗണ്‍സ് ലഭിക്കാന്‍ സാധ്യതയുണ്ട്'-ആകാശ് പറഞ്ഞു. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ആദ്യ മൂന്ന് ടെസ്റ്റിലും സെഞ്ച്വറി നേടിക്കഴിഞ്ഞു. 126.75 എന്ന ഉയര്‍ന്ന ശരാശരിയില്‍ 507 റണ്‍സാണ് റൂട്ടിന്റെ പേരിലുള്ളത്. മലാന്‍ മൂന്നാം മത്സരത്തിലാണ് ഇംഗ്ലണ്ട് നിരയിലിറങ്ങിയത്. 70 റണ്‍സുമായി തിളങ്ങുകയും ചെയ്തു. ബുംറ ഇന്ത്യക്കായി ഭേദപ്പെട്ട ബൗളിങ് തന്നെ കാഴ്ചവെക്കുന്നുണ്ട്. 14 വിക്കറ്റുകള്‍ പരമ്പരയില്‍ നേടിക്കഴിഞ്ഞു.

Also Read: INDvENG: നാലാമങ്കത്തിന് ഓവല്‍ തയ്യാര്‍, ടീമിന്റെ കാര്യത്തില്‍ കോലിക്കു കണ്‍ഫ്യൂഷന്‍- കൂടുതലറിയാം

5

Also Read: അങ്ങനെ അതു സംഭവിച്ചു, കോലിയെ പിന്തള്ളി രോഹിത്!- ടെസ്റ്റ് റാങ്കിങില്‍ ഇനി ഇന്ത്യന്‍ ഹീറോ

നാല് പേസര്‍മാരില്‍ വിശ്വാസം അര്‍പ്പിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്.എന്നാല്‍ ഓവലില്‍ ഈ തന്ത്രത്തില്‍ മാറ്റമുണ്ടായേക്കും. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും സ്പിന്‍ നിരയില്‍ ഒന്നിച്ച് സ്ഥാനം പിടിക്കാന്‍ സാധ്യതയുണ്ട്. മൂന്നാം ടെസ്റ്റില്‍ ഒരു വിക്കറ്റ് പോലും നേടാത്ത ഇഷാന്ത് ശര്‍മയെ ഇന്ത്യ പുറത്തിരുത്താനും സാധ്യത കൂടുതലാണ്. എന്നാല്‍ അന്തിമ തീരുമാനം കോലിയുടേതാവും. ബാറ്റിങ്ങിലാണ് ഇന്ത്യ കൂടുതല്‍ ബുദ്ധിമുട്ടുന്നത്. അതിനാല്‍ത്തന്നെ അധിക ബാറ്റ്‌സ്മാനായി ഹനുമ വിഹാരി ടീമിലെത്താനും സാധ്യതയുണ്ട്.

Story first published: Thursday, September 2, 2021, 13:45 [IST]
Other articles published on Sep 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+