Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇഷാന്തിനോ സിറാജിനോ പകരം അശ്വിനെ ഓവലില്‍ പ്രതീക്ഷിക്കാം- ആശിഷ് നെഹ്‌റ

ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് നാളെ ഓവലില്‍ ആരംഭിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ് മുന്നിലുള്ളത്. ഇന്ത്യ ഒരു തവണ മാത്രമാണ് ഓവലില്‍ ജയിച്ചത്. അതും 1971ല്‍, അതായത് അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്. അതിനാല്‍ത്തന്നെ കണക്കിന്റെ ആധിപത്യം ഇന്ത്യക്ക് അവകാശപ്പെടാനാവില്ല.

അഞ്ച് മത്സര പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. ലീഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചതോടെ വലിയ ആത്മവിശ്വാസത്തോടെയാവും ആതിഥേയര്‍ ഇറങ്ങുക. ഇന്ത്യയുടെ ബാറ്റിങ് നിര തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നതിനാല്‍ത്തന്നെ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത ഏറെയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും നേരത്തെ തന്നെ ഇക്കാര്യത്തില്‍ സൂചന നല്‍കിയിരുന്നു.

1

ഇപ്പോഴിതാ ഇഷാന്ത് ശര്‍മക്കോ മുഹമ്മദ് സിറാജിനോ പകരം ആര്‍ അശ്വിനെ ഓവലില്‍ പ്രതീക്ഷിക്കാം എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ. ആദ്യ മൂന്ന് മത്സരത്തിലും ഇന്ത്യ അശ്വിന് അവസരം നല്‍കിയിരുന്നില്ല. രവീന്ദ്ര ജഡേജക്കാണ് ടീമില്‍ ഇടം ലഭിച്ചത്. മൂന്നാം മത്സരത്തിനിടെ പരിക്കേറ്റ ജഡേജക്ക് നാലാം ടെസ്റ്റില്‍ ഇടമുണ്ടാകുമോയെന്ന് കണ്ടറിയാം. എന്തായാലും ആര്‍ അശ്വിന്‍ നാലാം ടെസ്റ്റ് കളിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ആര്‍ക്കാവും സ്ഥാനം നഷ്ടമാവുമെന്നതും കാത്തിരുന്ന് കാണണം.

'നാലാം ടെസ്റ്റ് ഓവലിലാണ് നടക്കുന്നത്.എല്ലാവര്‍ക്കും നന്നായി അറിയാവുന്ന പിച്ചാണിത്. ഓവലിന്റെ ചരിത്രവും ഒട്ടുമിക്ക ആളുകള്‍ക്കും അറിയാമെന്നാണ് കരുതുന്നത്. ഒരു ഫാസ്റ്റ് ബൗളറെ ഒഴിവാക്കി ആര്‍ അശ്വിനെ പ്ലേയിങ് 11 കാണാന്‍ സാധിക്കും.അത് ചിലപ്പോള്‍ ഇഷാന്ത് ശര്‍മയോ മുഹമ്മദ് സിറാജോ ആയേക്കാം. ഒരു മത്സരത്തിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 100 ടെസ്റ്റിലധികം കളിച്ച ഇഷാന്തിനെ വിമര്‍ശിക്കാന്‍ ഞാന്‍ ആളല്ല. നമ്മള്‍ക്ക് അഞ്ച്-ആറ് മികച്ച ഫാസ്റ്റ് ബൗളര്‍മാരുണ്ട്. അതിനാല്‍ത്തന്നെ കടുത്ത മത്സരവും നടക്കുന്നുണ്ട്'- നെഹ്‌റ പറഞ്ഞു.

2

ഓവലിലെ സാഹചര്യത്തില്‍ സ്പിന്‍ ബൗളര്‍മാര്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. അതിനാല്‍ത്തന്നെ ചിലപ്പോള്‍ രവീന്ദ്ര ജഡേജയേയും ആര്‍ അശ്വിനേയും ഒന്നിച്ച് കളിപ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. നാലാം ടെസ്റ്റില്‍ മോശം പ്രകടനം കാഴ്ചവെച്ച ഇഷാന്ത് ശര്‍മക്ക് വിശ്രമം നല്‍കാനാണ് സാധ്യത കൂടുതല്‍. കാരണം ഇഷാന്ത് പൂര്‍ണ്ണ ഫിറ്റാണോയെന്ന കാര്യം സംശയമാണ്. മുഹമ്മദ് സിറാജ് മികച്ച ഫോമില്‍ പന്തെറിയുന്നതിനാല്‍ പുറത്തിരുത്തുക എളുപ്പമല്ല.

ഇന്ത്യയുടെ ബാറ്റിങ് നിരയുടെ മോശം ഫോം പരിശോധിക്കുമ്പോള്‍ അധിക ബാറ്റ്‌സ്മാനെ പരിഗണിക്കാനും സാധ്യതകളുണ്ട്. ഹനുമ വിഹാരി, സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാള്‍ ടീമിലേക്കെത്താനും സാധ്യത കൂടുതലാണ്. എന്നാല്‍ മോശം ഫോമിലാണെങ്കിലും അജിന്‍ക്യ രഹാനെയേയും ചേതേശ്വര്‍ പുജാരയേയും ഇന്ത്യ ഒഴിവാക്കിയേക്കില്ല. രണ്ട് പേരും ഇന്ത്യന്‍ ടീമില്‍ വലിയ അനുഭവസമ്പത്തുള്ള താരങ്ങളാണ്.

3

ലീഡ്‌സില്‍ നിരാശപ്പെടുത്തിയെങ്കിലും തള്ളിപ്പറയാന്‍ കഴിയുന്ന ബൗളറല്ല ഇഷാന്ത് ശര്‍മയെന്നും നെഹ്‌റ അഭിപ്രായപ്പെട്ടു. ' അവന്‍ മികച്ച താളത്തിലല്ല ഉള്ളത്. നമ്മള്‍ മത്സരം തോറ്റത് അവന്റെ പ്രകടനം കൊണ്ട് മാത്രമല്ല. അതിനാല്‍ത്തന്നെ ഇഷാന്തിന്റെ പ്രകടനത്തെക്കാളേറെ ടീമിന്റെ തോല്‍വിയാണ് ചര്‍ച്ചയാകേണ്ടത്. 100 മത്സരത്തില്‍ കൂടുതല്‍ കളിച്ച് അനുഭവസമ്പത്തുള്ളവനും ലോര്‍ഡ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുമുള്ള ബൗളറാണ് അവന്‍. അതിനാല്‍ത്തന്നെ ഒറ്റ മത്സരംകൊണ്ട് പുറത്തിരുത്താനാവില്ല'-നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര, വിരാട് കോലി എന്നിവരുടെ ബാറ്റിങ് പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. മധ്യനിരയില്‍ റിഷഭ് പന്തും ഫോമിലല്ല. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

Story first published: Wednesday, September 1, 2021, 10:37 [IST]
Other articles published on Sep 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+