Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രണ്ടാം പാദത്തില്‍ ബൗളര്‍മാരെ കാത്തിരിക്കുന്ന മൂന്ന് നാഴിക്കല്ലുകള്‍ അറിയാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാംപാദം സെപ്തംബര്‍ 19ന് യുഎഇയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയില്‍ ആദ്യപാദം പൂര്‍ത്തിയായതിന് പിന്നാലെ കോവിഡ് വ്യാപനം താരങ്ങളിലേക്കെത്തിയതോടെ പാതിവഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ടിവരികയായിരുന്നു. ആദ്യ പാദത്തിലെ പോയിന്റ് പട്ടിക പ്രകാരം ഡല്‍ഹി ക്യാപിറ്റല്‍സ്, സിഎസ്‌കെ, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്.

രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. യുഎഇയിലെ പിച്ചില്‍ ബാറ്റിങ് നിരക്കും ബൗളിങ് നിരക്കും ഒരുപോലെ തിളങ്ങാനാവുമെന്നതിനാല്‍ മികച്ച പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2020ല്‍ യുഎഇയില്‍ വേദിയായപ്പോള്‍ മുംബൈ ഇന്ത്യന്‍സാണ് കിരീടം ചൂടിയത്. യുഎഇയില്‍ നിരവധി റെക്കോഡുകളും പിന്നിടാനൊരുങ്ങി നിരവധി നാഴികക്കല്ലുകളുമുണ്ട്. ഇതില്‍ ബൗളര്‍മാരെ കാത്തിരിക്കുന്ന പ്രധാനപ്പെട്ട മൂന്ന് നാഴികക്കല്ലുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തെത്താന്‍ അമിത്

വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തെത്താന്‍ അമിത്

ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തെത്താനുള്ള അവസരമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് താരം അമിത് മിശ്രക്ക് മുന്നിലുള്ളത്. സീനിയര്‍ താരമായ അമിത് 154 മത്സരത്തില്‍ നിന്ന് 166 വിക്കറ്റുകള്‍ ഇതിനോടകം നേടിക്കഴിഞ്ഞു. ഒരു തവണ അഞ്ച് വിക്കറ്റ് പ്രകടനവും നാല് തവണ നാല് വിക്കറ്റ് പ്രകടനവും നടത്തിയ അമിത് മൂന്ന് തവണ ഐപിഎല്‍ ഹാട്രിക്കും സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനാവാന്‍ അമിതിന് വേണ്ടത് അഞ്ച് വിക്കറ്റുകളാണ്. 122 മത്സരത്തില്‍ നിന്ന് 170 വിക്കറ്റാണ് മലിംഗയുടെ പേരിലുള്ളത്. അഞ്ച് വിക്കറ്റ് പ്രകടനം ഒരു തവണ മാത്രമാണ് മലിംഗ നടത്തിയിട്ടുള്ളതെങ്കിലും മുംബൈയുടെ കിരീടനേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുള്ള താരമാണ് മലിംഗ.

സിഎസ്‌കെയ്‌ക്കൊപ്പം 100 വിക്കറ്റിനരികെ ജഡേജ

സിഎസ്‌കെയ്‌ക്കൊപ്പം 100 വിക്കറ്റിനരികെ ജഡേജ

സിഎസ്‌കെയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് ജഡേജ. യുഎഇയില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ ജഡേജയെ കാത്തും ഒരു സുപ്രധാന നാഴികക്കല്ലുണ്ട്. സിഎസ്‌കെയ്ക്കുവേണ്ടി 100 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറെന്ന റെക്കോഡാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.

നിലവില്‍ 120 ഐപിഎല്‍ വിക്കറ്റുകള്‍ ജഡേജയുടെ പേരിലുണ്ട്. 93 വിക്കറ്റുകളാണ് സിഎസ്‌കെയ്‌ക്കൊപ്പം അദ്ദേഹം വീഴ്ത്തിയത്. ഏഴ് വിക്കറ്റുകള്‍ക്കൂടി രണ്ടാം പാദത്തില്‍ വീഴ്ത്താനായാല്‍ ഈ നാഴിക്കല്ല് പിന്നിടാന്‍ ജഡേജക്കാവും. 113 വിക്കറ്റ് നേടിയ ഡ്വെയ്ന്‍ ബ്രാവോയാണ് ജഡേജക്ക് മുന്നില്‍. നേരത്തെ രാജസ്ഥാന്‍ റോയല്‍സ്,ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കുവേണ്ടി ജഡേജ കളിച്ചിട്ടുണ്ട്.

യുഎഇയിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് ജഡേജ. 191 ഐപിഎല്‍ കളിച്ച് പരിചയസമ്പത്തുള്ള ജഡേജ രണ്ട് അര്‍ധ സെഞ്ച്വറിയുള്‍പ്പെടെ 2290 റണ്‍സ് നേടിയിട്ടുണ്ട്. നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിക്കുകയാണ് താരം.

150 വിക്കറ്റ് ലക്ഷ്യമിട്ട് അശ്വിന്‍

150 വിക്കറ്റ് ലക്ഷ്യമിട്ട് അശ്വിന്‍

ഐപിഎല്ലിലെ പരിചയസമ്പന്നനായ സ്പിന്നര്‍മാരിലൊരാളാണ് ആര്‍ അശ്വിന്‍. സിഎസ്‌കെയ്‌ക്കൊപ്പം തുടങ്ങി പിന്നീട് പഞ്ചാബ് കിങ്‌സ് നായകനാവുകയും ചെയ്ത അശ്വിന്‍ നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ്. 139 വിക്കറ്റുകളാണ് നിലവില്‍ അദ്ദേഹത്തിന്റെ പേരിലുള്ളത്. 11 വിക്കറ്റുകള്‍ക്കൂടി നേടിയാല്‍ 150 വിക്കറ്റ് ക്ലബ്ബിലേക്ക് അശ്വിനെത്താനാവും.

2021 സീസണിന്റെ ആദ്യ പാദം പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ അശ്വിന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിരുന്നു. രണ്ടാം പാദത്തില്‍ അശ്വിന്‍ കളിക്കുമെന്നുറപ്പാണ്. ഐപിഎല്ലില്‍ 6.9 എന്ന മികച്ച ഇക്കോണമിയുള്ള ബൗളറാണ് അശ്വിന്‍. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ട് പരമ്പര കളിക്കുകയാണ് അശ്വിന്‍. ഡല്‍ഹിയുടെ പ്ലേയിങ് 11ല്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സാധ്യതയില്ലാത്ത താരങ്ങളിലൊരാളാണ് അശ്വിന്‍.

Story first published: Wednesday, September 1, 2021, 12:12 [IST]
Other articles published on Sep 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+