For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അങ്ങനെ അതു സംഭവിച്ചു, കോലിയെ പിന്തള്ളി രോഹിത്!- ടെസ്റ്റ് റാങ്കിങില്‍ ഇനി ഇന്ത്യന്‍ ഹീറോ

അഞ്ചാംസ്ഥാനത്തേക്കാണ് ഹിറ്റ്മാന്‍ കയറിയത്

ഐസിസിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്നെ പദവി ക്യാപ്റ്റന്‍ വിരാട് കോലിക്കു നഷ്ടമായി. തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്നാണ് അദ്ദേഹം ഏറെക്കാലം കൈയടക്കി വച്ച ഈ സ്ഥാനം അദ്ദേഹത്തില്‍ നിന്നും വഴുതിപ്പോയത്.

ICC Test Rankings: Rohit Sharma overtakes Virat Kohli | Oneindia Malayalam

ഇനി ഓപ്പണര്‍ രോഹിത് ശര്‍മയാണ് ടെസ്റ്റില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍. ഇന്നു പ്രഖ്യാപിച്ച ഐസിസിയുടെ പുതിയ റാങ്കിങില്‍ അഞ്ചാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ് ഹിറ്റ്മാന്‍. നേരത്തേ ഈ സ്ഥാനം വഹിച്ച കോലി ആറാം റാങ്കിലേക്കു പിന്തള്ളപ്പെടുകയും ചെയ്തു. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് അദ്ദേഹം ടെസ്റ്റ് റാങ്കിങില്‍ ടോപ്പ് ഫൈവില്‍ നിന്നും പുറത്തായത്.

ലോകത്തിലെ നമ്പര്‍ വണ്‍ ഓപ്പണര്‍

ലോകത്തിലെ നമ്പര്‍ വണ്‍ ഓപ്പണര്‍

ടെസ്റ്റ് കരിയറില്‍ രോഹിത്തിന്റെ ഏറ്റവുമുയര്‍ന്ന റാങ്കിങ് കൂടിയാണ് ഇത്തവണത്തേത്. ഐസിസി റാങ്കിങില്‍ ഏറ്റവുമുയര്‍ന്ന സ്ഥാനമുള്ള ലോകത്തിലെ ഓപ്പണറും രോഹിത് തന്നെയാണ്. ടെസ്റ്റില്‍ ഓപ്പണിങിലേക്കു വന്ന ശേഷം വെറും രണ്ടു വര്‍ഷം കൊണ്ടാണ് അദ്ദേഹം ടോപ്പ് ഫൈവിലെത്തിയിരിക്കുന്നത്. തീര്‍ച്ചയായും രോഹിത്തിന് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്ന നേട്ടം കൂടിയാണിത്.
2019ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ നടന്ന പരമ്പരയിലായിരുന്നു അദ്ദേഹം ആദ്യമായി ടെസ്റ്റില്‍ ഓപ്പണറായി കളിച്ചത്. അന്നു അദ്ദേഹം 54ാം സ്ഥാനത്തായിരുന്നു. പിന്നീട് റാങ്കിങില്‍ പടിപടിയായി മുന്നേറിയ ഹിറ്റ്മാന്‍ ഇപ്പോള്‍ ഒന്നാം റാങ്കിലേക്കുള്ള പ്രയാണത്തിലാണ്. 773 റേറ്റിങ് പോയിന്റോടെയാണ് രോഹിത് റാങ്കിങില്‍ അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നത്. അദ്ദേഹത്തിന്റെ ഉയര്‍ന്ന റേറ്റിങ് പോയിന്റും ഇതു തന്നെയാണ്. 766 റേറ്റിങ് പോയിന്റാണ് തൊട്ടുപിറകിലുള്ള കോലിക്കുള്ളത്.

 റൂട്ട് നമ്പര്‍ വണ്‍

റൂട്ട് നമ്പര്‍ വണ്‍

പുതിയ ടെസ്റ്റ് റാങ്കിങില്‍ ഒന്നാംസ്ഥാനത്തും മാറ്റം വന്നിരിക്കുകയാണ്. ഇന്ത്യക്കെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മൂന്നു സെഞ്ച്വറികളുമായി 500ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടാണ് പുതിയ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍. 916 റേറ്റിങ് പോയിന്റാണ് അദ്ദേഹത്തിനുള്ളത്. നേരത്തേ തലപ്പത്തുണ്ടായിരുന്ന ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണിന് താഴേക്ക് ഇറങ്ങേണ്ടി വരികയും ചെയ്തു. വില്ല്യംസണിന്റെ റേറ്റിങ് പോയിന്റ് 901 ആണ്.
ഓസ്ട്രലേിയയുടെ സ്റ്റാര്‍ ബാറ്റിങ് ജോടികളായ സ്റ്റീവ് സ്മിത്തും മാര്‍നസ് ലബ്യുഷെയ്‌നും മൂന്നും നാലും സ്ഥാനങ്ങളില്‍ തുടരുകയാണ്. സ്മിത്തിന് 891ഉം ലബ്യുഷെയ്‌ന് 878ഉം റേറ്റിങ് പോയിന്റുണ്ട്. കോലിക്കു പിറകിലായി ഏഴാംസ്ഥാനത്തുള്ള പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമാണ് (749 പോയിന്റ്). ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍, സൗത്താഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്ക്, ന്യൂസിലാന്‍ഡിന്റെ ഹെന്റി നിക്കോള്‍സ് എന്നിവരാണ് എട്ടു മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.

 രോഹിത്തിന്റെ പ്രകടനം

രോഹിത്തിന്റെ പ്രകടനം

ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് രോഹിത്തിനെ റാങ്കിങില്‍ ആദ്യ അഞ്ചിലെത്തിച്ചത്. പരമ്പരയില്‍ റണ്‍വേട്ടക്കാരില്‍ അദ്ദേഹം മൂന്നാമതുണ്ട്. മൂന്നു ടെസ്റ്റുകളിലെ ആറിന്നിങ്‌സുകളിലായി 230 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെ 46 ശരാശരിയിലാണ് രോഹിത് 200ന് മുകളില്‍ നേടിയത്. 83 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. വിദേശത്ത് ടെസ്റ്റില്‍ ഹിറ്റ്മാന്റെ ടോപ്‌സ്‌കോറും ഇതു തന്നെയാണ്. 27 ബൗണ്ടറികലും മൂന്നു സിക്‌സറുമാണ് പരമ്പരയില്‍ അദ്ദേഹം പായിച്ചത്. കൂടുതല്‍ സിക്‌സര്‍ നേടിയതും രോഹിത് തന്നെയാണ്.

 റൂട്ടിന്റെ വണ്‍മാന്‍ ഷോ

റൂട്ടിന്റെ വണ്‍മാന്‍ ഷോ

ഇംഗ്ലണ്ട് നായകന്‍ റൂട്ടിന്റെ വണ്‍മാന്‍ ഷോ തന്നെയാണ് പരമ്പരയില്‍ ഇതിനകം കണ്ടത്. മൂന്നു ടെസ്റ്റുകളിലെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നായി അദ്ദേഹം അടിച്ചെടുത്തത് 507 റണ്‍സാണ്. പുറത്താവാതെ നേടിയ 180 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 126.75 എന്ന അമ്പരപ്പിക്കുന്ന ശരാശരി അദ്ദേഹത്തിനുണ്ട്. മൂന്നു സെഞ്ച്വറികളും ഒരു ഫിഫ്റ്റികളും റൂട്ട് പരമ്പരയില്‍ നേടിക്കഴിഞ്ഞു.

Story first published: Wednesday, September 1, 2021, 17:49 [IST]
Other articles published on Sep 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+