വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാര്? ടോപ് 10ന്റെ റാങ്കിങ് അറിയാം

ക്രിക്കറ്റില്‍ എക്കാലത്തും വലിയ ആരാധകരെ സൃഷ്ടിച്ചിട്ടുള്ളവരാണ് ഫാസ്റ്റ് ബൗളര്‍മാര്‍. വേഗംകൊണ്ട് മാത്രമല്ല മികച്ച ലൈനും ലെങ്തും കാത്തുസൂക്ഷിച്ച് പന്തെറിയുന്ന ഫാസ്റ്റ് ബൗളര്‍മാരും ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഫാസ്റ്റ് ബൗളര്‍മാരെക്കുറിച്ച് പറയുമ്പോള്‍ ഷുഹൈബ് അക്തര്‍, ബ്രെറ്റ് ലീ, ഗ്ലെന്‍ മഗ്രാത്ത്, വസിം അക്രം തുടങ്ങിയ പ്രമുഖരെ മാറ്റിനിര്‍ത്താനാവില്ല. അക്തറിനെപ്പോലെയും ഷോണ്‍ ടെയ്റ്റിനെപ്പോലെയും ഷെയ്ന്‍ ബോണ്ടിനെപ്പോലെയുമെല്ലാം അതിവേഗത്തില്‍ പന്തെറിയുന്ന ബൗളര്‍മാര്‍ ആധുനിക ക്രിക്കറ്റില്‍ കുറവാണെന്ന് തന്നെ പറയാം.

IND vs ENG: 'സച്ചിന്‍ ഒരേ ഒരു ഗോഡ്, ശര്‍ദുല്‍ ഒരേ ഒരു ലോര്‍ഡ്', വെടിക്കെട്ട് ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍IND vs ENG: 'സച്ചിന്‍ ഒരേ ഒരു ഗോഡ്, ശര്‍ദുല്‍ ഒരേ ഒരു ലോര്‍ഡ്', വെടിക്കെട്ട് ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍

1970കളിലെ ഫാസ്റ്റ് ബൗളര്‍മാരുടെ പ്രകടനവും ഇന്നത്തെ പ്രകടനവും തമ്മില്‍ വലിയ അന്തരമുണ്ട്. അന്നത്തെ ഇക്കോണമി റേറ്റും ഇന്നത്തെ ഇക്കോണമി റേറ്റും പരിഗണിച്ചാല്‍ത്തന്നെ അത് വ്യക്തമാവും. സാങ്കേതികതയിലെ മാറ്റവും ആധുനിക ബൗളര്‍മാരെ ബാധിച്ചിട്ടുണ്ടെന്ന് പറയാം. എന്തായാലും ആധുനിക ക്രിക്കറ്റിലെ മികച്ച 10 ഫാസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ് പരിശോധിക്കാം.

IND vs ENG: 'റിഷഭ് പന്തില്‍ നിന്ന് പ്രതീക്ഷിച്ചതാണ് ശര്‍ദുല്‍ ചെയ്തത്', പ്രശംസിച്ച് സഹീര്‍ ഖാന്‍IND vs ENG: 'റിഷഭ് പന്തില്‍ നിന്ന് പ്രതീക്ഷിച്ചതാണ് ശര്‍ദുല്‍ ചെയ്തത്', പ്രശംസിച്ച് സഹീര്‍ ഖാന്‍

സഹീര്‍ ഖാന്‍

സഹീര്‍ ഖാന്‍

ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാളാണ് സഹീര്‍ ഖാന്‍.ഈ റാങ്കിങ്ങില്‍ 10ാം സ്ഥാനത്താണ് സഹീറുള്ളത്. ഇടം കൈയന്‍ പേസറായ അദ്ദേഹം സ്വിങ് ബൗളിങ്ങുകൊണ്ടും യോര്‍ക്കറുകളിലെ കൃത്യതകൊണ്ടും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയവരില്‍ ഒരാളാണ്. സഹീറിന്റെ ബൗളിങ് ആക്ഷന് പ്രത്യേക ആരാധകര്‍ തന്നെയുണ്ടെന്നതാണ് വസ്തുത. 92 ടെസ്റ്റില്‍ നിന്ന് 311 വിക്കറ്റും 200 ഏകദിനത്തില്‍ നിന്ന് 282 വിക്കറ്റും 17 ടി20യില്‍ നിന്ന് 17 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 100 ഐപിഎല്ലില്‍ നിന്ന് 102 വികറ്റും സഹീറിന്റെ പേരിലുണ്ട്.

Also Read: ഇന്നു നേരിടേണ്ടി വന്നാലും എന്റെ ഉറക്കം പോവും! - ഭയപ്പെടുത്തിയ ബൗളറെക്കുറിച്ച് വീരു

ജെയിംസ് ആന്‍ഡേഴ്‌സന്‍

ജെയിംസ് ആന്‍ഡേഴ്‌സന്‍

ഇംഗ്ലണ്ട് വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് ഒമ്പതാം സ്ഥാനത്ത്. 39ാം വയസിലും ക്രിക്കറ്റില്‍ സജീവമായി തുടരുന്ന താരമാണ് അദ്ദേഹം. ആന്‍ഡേഴ്‌സന്‍ സ്വിങ് ബൗളിങ്ങുകൊണ്ടാണ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. ലോകത്തിലെ ഒട്ടുമിക്ക ബാറ്റ്‌സ്മാന്‍മാര്‍ക്കും വെല്ലുവിളി ഉയര്‍ത്തിയിട്ടുള്ള ബൗളറാണ് അദ്ദേഹം. ഇംഗ്ലണ്ടിനായി 166 ടെസ്റ്റില്‍ നിന്ന് 631 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുള്ള മൂന്നാമത്തെ താരമാണ് ആന്‍ഡേഴ്‌സന്‍. 194 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 19 ടി20യില്‍ നിന്ന് 18 വിക്കറ്റും ആന്‍ഡേഴ്‌സന്റെ പേരിലുണ്ട്.

Also Read: INDvENG: വീണ്ടും തഴഞ്ഞു, അശ്വിന് നിരാശ കാണില്ല!- കാരണം ചൂണ്ടിക്കാട്ടി ലക്ഷ്മണ്‍

ട്രന്റ് ബോള്‍ട്ട്

ട്രന്റ് ബോള്‍ട്ട്

ന്യൂസീലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ട് എട്ടാം സ്ഥാനത്താണ്. ഇടം കൈയന്‍ പേസറായ ബോള്‍ട്ട് മികച്ച വേഗത്തിനൊപ്പം പന്ത് നന്നായി സ്വിങ് ചെയ്യിക്കാന്‍ മികവുള്ള താരം കൂടിയാണ്. 73 ടെസ്റ്റില്‍ നിന്ന് 292 വിക്കറ്റും 93 ഏകദിനത്തില്‍ നിന്ന് 169 വിക്കറ്റും 34 ടി20യില്‍ നിന്ന് 46 വിക്കറ്റും 55 ഐപിഎല്ലില്‍ നിന്ന് 71 വിക്കറ്റും ട്രന്റ് ബോള്‍ട്ടിന്റെ പേരിലുണ്ട്. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ വലിയ മിടുക്കുള്ള താരങ്ങളിലൊരാളാണ് ബോള്‍ട്ട്. നിലവിലെ പേസര്‍മാരില്‍ ഏറ്റവും മികച്ചവരിലെ മുന്‍നിരക്കാരന്‍ തന്നെയാണ് അദ്ദേഹം.

Also Read: T20 World Cup 2021: ഇന്ത്യ കിരീടം നേടും, അതിനുള്ള എല്ലാം ഈ ടീമിലുണ്ട്- പാര്‍ഥിവ് പട്ടേല്‍

ഷുഹൈബ് അക്തര്‍

ഷുഹൈബ് അക്തര്‍

പാകിസ്താന്‍ പേസ് ഇതിഹാസമായ ഷുഹൈബ് അക്തര്‍ ഏഴാം സ്ഥാനത്താണ്.ക്രിക്കറ്റിലെ വേഗ പന്തിന്റെ റെക്കോഡ് ഇപ്പോഴും അക്തറിന്റെ പേരിലാണ്. 2003ല്‍ ഇംഗ്ലണ്ടിനെതിരേ മണിക്കൂറില്‍ 161.3 കിലോ മീറ്ററില്‍ പന്തെറിഞ്ഞാണ് അക്തര്‍ ഈ റെക്കോഡിട്ടത്. റാവല്‍പിണ്ടി എക്‌സ്പ്രസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന താരമാണ് അദ്ദേഹം. 46 ടെസ്റ്റില്‍ നിന്ന് 178 വിക്കറ്റും 163 ഏകദിനത്തില്‍ നിന്ന് 247 വിക്കറ്റും 15 ടി20യില്‍ നിന്ന് 19 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. വിരമിച്ച ശേഷം അവതാരകനായും ക്രിക്കറ്റ് നിരൂപകനായുമെല്ലാം ക്രിക്കറ്റില്‍ സജീവമാണ് അദ്ദേഹം.

Also Read: INDvENG: കോലിക്കു വീണ്ടുമൊരു റെക്കോര്‍ഡ്, സച്ചിനെ കടത്തിവെട്ടി!

പാറ്റ് കമ്മിന്‍സ്

പാറ്റ് കമ്മിന്‍സ്

ഓസീസ് സൂപ്പര്‍ പേസര്‍ പാറ്റ് കമ്മിന്‍സിന് ആറാം സ്ഥാനം നല്‍കാം. 28കാരനായ കമ്മിന്‍സ് തുടര്‍ച്ചയായി 140ന് മുകളില്‍ പന്തെറിയാന്‍ കെല്‍പ്പുള്ള താരം കൂടിയാണ്. 34 ടെസ്റ്റില്‍ നിന്ന് 164 വിക്കറ്റും 69 ഏകദിനത്തില്‍ നിന്ന് 111 വിക്കറ്റും 30 ടി20യില്‍ നിന്ന് 37 വിക്കറ്റും 37 ഐപിഎല്ലില്‍ നിന്ന് 38 വിക്കറ്റും കമ്മിന്‍സ് വീഴ്ത്തിയിട്ടുണ്ട്. വേഗം തന്നെയാണ് കമ്മിന്‍സിന്റെ പ്രധാന ആയുധം. ടെസ്റ്റില്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രധാന പേടി സ്വപ്‌നമാണ് കമ്മിന്‍സ്.

Also Read: INDvENG: ഇതു വന്‍ അപമാനം, അശ്വിന്‍ വിരമിക്കണം! കോലിയെ പുറത്താക്കണം- രൂക്ഷവിമര്‍ശനം

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് അഞ്ചാം സ്ഥാനത്ത്. യോര്‍ക്കറുകളിലൂടെ ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുന്ന ബുംറ നിലവിലെ പേസര്‍മാരില്‍ ഏറ്റവും അപകടകാരിയാണ്.27കാരനായ താരം 24 ടെസ്റ്റില്‍ നിന്ന് 99 വിക്കറ്റും 67 ഏകദിനത്തില്‍ നിന്ന് 108 വിക്കറ്റും 49 ടി20യില്‍ നിന്ന് 59 വിക്കറ്റും 99 ഐപിഎല്ലില്‍ നിന്ന് 115 വിക്കറ്റും നേടിയിട്ടുണ്ട്. അതിവേഗ ബോളും സ്ലോ ബോളും ഒരുപോലെ വഴങ്ങുന്ന ബൗളര്‍മാരിലൊരാളാണ് ബുംറ.

Also Read: IND vs ENG: കോലിയും രോഹിതും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നോ? തുറന്ന് പറഞ്ഞ് രവി ശാസ്ത്രി

മിച്ചല്‍ ജോണ്‍സണ്‍

മിച്ചല്‍ ജോണ്‍സണ്‍

മുന്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണാണ് നാലാം സ്ഥാനത്ത്. അതിവേഗ പന്തുകള്‍ക്കൊപ്പം കൃത്യമായ ലൈനും ലെങ്തും സൂക്ഷിച്ച് പന്തെറിയുന്ന താരങ്ങളിലൊരാളാണ് മിച്ചല്‍ ജോണ്‍സണ്‍. ഇടം കൈയന്‍ പേസറായ ജോണ്‍സണ്‍ 73 ടെസ്റ്റില്‍ നിന്ന് 313 വിക്കറ്റ് 153 ഏകദിനത്തില്‍ നിന്ന് 239 വിക്കറ്റ് 30 ടി20യില്‍ നിന്ന് 38 വിക്കറ്റും 54 ഐപിഎല്ലില്‍ നിന്ന് 61 വിക്കറ്റും നേടിയിട്ടുണ്ട്.

Also Read: T20 World Cup 2021: ഏറ്റവും മികച്ച ഫിനിഷര്‍ ഏത് ടീമിന്? എട്ട് ടീമുകളുടെ റാങ്കിങ് അറിയാം

ബ്രെറ്റ് ലീ

ബ്രെറ്റ് ലീ

ഓസീസ് പേസര്‍ ബ്രെറ്റ് ലീക്കാണ് മൂന്നാം സ്ഥാനം. ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നു ഒരു കാലഘട്ടത്തില്‍ ബ്രെറ്റ് ലീ. അതിവേഗത്തോടൊപ്പം യോര്‍ക്കറും ബൗണ്‍സുമെല്ലാം നന്നായി വഴങ്ങുന്ന ബൗളര്‍മാരിലൊരാളായിരുന്നു അദ്ദേഹം. ഓസ്‌ട്രേലിയക്കായി 76 ടെസ്റ്റില്‍ നിന്ന് 310 വിക്കറ്റും 221 ഏകദിനത്തില്‍ നിന്ന് 380 വിക്കറ്റും 25 ടി20യില്‍ നിന്ന് 28 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 38 ഐപിഎല്ലില്‍ നിന്ന് 25 വിക്കറ്റും നേടി.

Also Read: IND vs ENG: ഓവലില്‍ ആദ്യ ദിനം തിളങ്ങുക ആരൊക്കെ? മൂന്ന് പേരെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

ഗ്ലെന്‍ മഗ്രാത്ത്

ഗ്ലെന്‍ മഗ്രാത്ത്

ഓസീസ് പേസറായ ഗ്ലെന്‍ മഗ്രാത്താണ് രണ്ടാം സ്ഥാനത്ത്. അതിവേഗ ബൗളറല്ലെങ്കിലും കൃത്യമായ ലൈനും ലെങ്തും കാത്ത് സൂക്ഷിച്ച് ബാറ്റ്‌സ്മാനെ കുഴക്കുന്ന ബൗളറായിരുന്നു മഗ്രാത്ത്. 124 ടെസ്റ്റില്‍ നിന്ന് 563 വിക്കറ്റും 250 ഏകദിനത്തില്‍ നിന്ന് 381 വിക്കറ്റും 2 ടി20യില്‍ നിന്ന് അഞ്ച് വിക്കറ്റും 14 ഐപിഎല്ലില്‍ നിന്ന് 12 വിക്കറ്റുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

Also Read: IND vs ENG: 'അവന്‍ എപ്പോഴും എന്റെ ടീമിലുണ്ടാവും', ഇഷ്ടപ്പെട്ട ഇന്ത്യന്‍ താരത്തെക്കുറിച്ച് മോയിന്‍ അലി

ഡെയ്ല്‍ സ്റ്റെയിന്‍

ഡെയ്ല്‍ സ്റ്റെയിന്‍

പേസും സ്വിങും ലൈനും ലെങ്തുമെല്ലാം ഒത്തിണങ്ങിയ ബൗളറായ ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിനാണ് ഒന്നാം സ്ഥാനക്കാരന്‍. നേരിടാന്‍ പ്രയാസമാണെന്ന് പല ബാറ്റിങ് ഇതിഹാസങ്ങളും തുറന്ന് പറഞ്ഞിട്ടുള്ള ബൗളറാണ് സ്റ്റെയിന്‍. രണ്ട് ദിവസം മുമ്പാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 93 ടെസ്റ്റില്‍ നിന്ന് 439 വിക്കറ്റും 125 ഏകദിനത്തില്‍ നിന്ന് 196 വിക്കറ്റും 47 ടി20യില്‍ നിന്ന് 64 വിക്കറ്റും വീഴ്ത്തിയ സ്‌റ്റെയിന്‍ 95 ഐപിഎല്ലില്‍ നിന്ന് 97 വിക്കറ്റും നേടിയിട്ടുണ്ട്.

Story first published: Friday, September 3, 2021, 17:22 [IST]
Other articles published on Sep 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X