വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രഹാനെ, പുജാര, റിഷഭ്, ഇവര്‍ക്ക് ബാറ്റിങ്ങില്‍ പ്ലാന്‍ 'ബി' ഇല്ല- വിമര്‍ശിച്ച് സല്‍മാന്‍ ബട്ട്

കറാച്ചി: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് യുഎഇയില്‍ പുരോഗമിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 191 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിനം കളി പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 എന്ന നിലയിലായിരുന്നു. ലീഡ്‌സിലെ നാണം കെട്ട തോല്‍വിക്ക് പിന്നാലെ ഓവലില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീമിന്റെ പ്രധാന പ്രശ്‌നം ഇപ്പോഴും പരിഹരിക്കാതെ തുടരുകയാണ്.

INDvENG: ഒന്നൊന്നര തിരിച്ചുവരുമായി ഉമേഷ്, സഹീറിന്റെ നേട്ടത്തിനൊപ്പം!INDvENG: ഒന്നൊന്നര തിരിച്ചുവരുമായി ഉമേഷ്, സഹീറിന്റെ നേട്ടത്തിനൊപ്പം!

1

ബാറ്റിങ്ങിലാണ് ഇന്ത്യയുടെ പ്രശ്‌നം. വിരാട് കോലി മോശം ഫോമില്‍ നിന്ന് പതിയെ കരകയറുന്നുണ്ടെങ്കിലും ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും റിഷഭ് പന്തുമെല്ലാം മോശം ഫോം തുടരുകയാണ്. ഓവലിലെ സ്വിങ്ങിലും പേസിലും മൂന്ന് പേര്‍ക്കും മികവ് കാട്ടാനായിട്ടില്ല. ലീഡ്‌സില്‍ 91 റണ്‍സ് നേടിയ പുജാര വലിയ തിരിച്ചുവരവ് പ്രതീക്ഷ നല്‍കിയെങ്കിലും ഓവലില്‍ നിരാശപ്പെടുത്തി. സീനിയര്‍ താരങ്ങളായിട്ടും അതിനനുസരിച്ച് ഉത്തരവാദിത്തം കാട്ടാന്‍ രഹാനെക്കും പുജാരക്കുമായിട്ടില്ല.

Also Read: IND vs ENG: 'കഴിഞ്ഞത് കഴിഞ്ഞു', മികച്ച താരമാണവന്‍, റിഷഭിനെ പിന്തുണച്ച് മൈക്കല്‍ വോണ്‍

2

ഇപ്പോഴിതാ രഹാനെയുടെയും പുജാരയുടെയും റിഷഭിന്റെയും ബാറ്റിങ് പ്രകടനത്തെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണറായ സല്‍മാന്‍ ബട്ട്. മൂന്ന് പേര്‍ക്കും ബാറ്റിങ്ങില്‍ പ്ലാന്‍ ബിയില്ലെന്നും ഒരേ പദ്ധതിയാണുള്ളതെന്നുമാണ് സല്‍മാന്‍ പറഞ്ഞത്. 'വിരാട് കോലി ഈ ടീമിന് പിന്തുണ നല്‍കുന്നു. എന്നാല്‍ ടീമിലെ താരങ്ങള്‍ ഇതിനനുസരിച്ചുള്ള പിന്തുണ തിരിച്ച് നല്‍കുന്നില്ല. കോലിക്ക് സ്വയം റണ്‍സ് നേടാന്‍ സാധിക്കാതെ വരികയും മധ്യനിര തിളങ്ങാതിരിക്കുകയും ചെയ്യുന്നത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇന്ത്യ തീര്‍ച്ചയായും ഇതിനെ മറികടക്കേണ്ടതായുണ്ട്.

Also Read: IND vs ENG: 'സച്ചിന്‍ ഒരേ ഒരു ഗോഡ്, ശര്‍ദുല്‍ ഒരേ ഒരു ലോര്‍ഡ്', വെടിക്കെട്ട് ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍

3

രഹാനെയും പുജാരയും റിഷഭും പുറത്തായ രീതികള്‍ ഏറെക്കുറെ ഒരുപോലെയാണ്. അവരുടെ ബാറ്റിങ് ശൈലിയില്‍ പ്ലാന്‍ ബി കാണാനാവുന്നില്ല. ഇത്രയും നീണ്ട ഒരു പരമ്പരയില്‍ തുടര്‍ച്ചയായി ഒരേ രീതിയില്‍ പരാജയപ്പെടുകയാണെങ്കില്‍ മറ്റ് വഴികള്‍ ആലോചിക്കേണ്ടതായുണ്ട്. ഫ്രണ്ട് ഫൂട്ടിലും ബാക്ക് ഫൂട്ടിലും മാറ്റങ്ങള്‍ വരുത്തി നോക്കണം. നിങ്ങള്‍ക്ക് ഫുട് വര്‍ക്കില്‍ ആശയക്കുഴപ്പം തോന്നിയാല്‍ നിങ്ങള്‍ കുഴപ്പത്തിലാവാനുള്ള സാധ്യത കൂടുതലാണ്'-സല്‍മാന്‍ ബട്ട് പറഞ്ഞു.

Also Read: IND vs ENG: 'റിഷഭ് പന്തില്‍ നിന്ന് പ്രതീക്ഷിച്ചതാണ് ശര്‍ദുല്‍ ചെയ്തത്', പ്രശംസിച്ച് സഹീര്‍ ഖാന്‍

4

ഇന്ത്യയെ സംബന്ധിച്ച് മൂന്ന് പേരും നിര്‍ണ്ണായക താരങ്ങളാണ്. രഹാനെയും പുജാരയും സ്ഥിരത കണ്ടെത്താനാവാതെ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ പകരക്കാരെ പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. എന്നാല്‍ ഇതേ ടീമില്‍ വിശ്വാസം അര്‍പ്പിച്ചാണ് കോലി മുന്നോട്ട് പോകുന്നത്. രഹാനെയും പുജാരയും കൂടുതല്‍ തവണയും സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് പുറത്തായത്. ഇരുവര്‍ക്കും സ്വിങ് ചെയ്യുന്ന പന്തില്‍ നിയന്ത്രണം നഷ്ടപ്പെടുന്നു. ഓഫ്സ്റ്റംപ് കുരുക്കിലാണ് മിക്ക ഇന്ത്യന്‍ താരങ്ങളും കുടുങ്ങിയത്. ഒരേ രീതിയില്‍ നിരവധി തവണ പുറത്തായിട്ടും ഇവര്‍ മാറ്റത്തിന് തയ്യാറാവാത്തതാണ് കൂടുതല്‍ വിമര്‍ശനത്തിന് കാരണമാകുന്നത്.

Also Read: ഇന്നു നേരിടേണ്ടി വന്നാലും എന്റെ ഉറക്കം പോവും! - ഭയപ്പെടുത്തിയ ബൗളറെക്കുറിച്ച് വീരു

5

ഇന്ത്യ ബാറ്റിങ് ഓഡറില്‍ മാറ്റം വരുത്തി നല്‍കിയിട്ടും രഹാനെക്ക് തിളങ്ങാന്‍ സാധിക്കുന്നില്ല. അഞ്ചാം നമ്പറില്‍ ഇറങ്ങിയിരുന്ന രഹാനെ ആറാം നമ്പറിലാണ് ഓവലില്‍ ഇറങ്ങിയത്. അഞ്ചാം നമ്പറില്‍ രവീന്ദ്ര ജഡേജക്കും അവസരം ലഭിച്ചു.എന്നാല്‍ ഈ പദ്ധതി ഉദ്ദേശം ഫലം കണ്ടില്ല. രണ്ടാം ഇന്നിങ്‌സില്‍ ഇവരുടെ ബാറ്റിങ് പ്രകടനം നിര്‍ണ്ണായകമാണ്. നിരാശപ്പെടുത്തിയാല്‍ അഞ്ചാം മത്സരത്തില്‍ പകരക്കാരെ തേടാന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരായേക്കും.

Also Read: INDvENG: വീണ്ടും തഴഞ്ഞു, അശ്വിന് നിരാശ കാണില്ല!- കാരണം ചൂണ്ടിക്കാട്ടി ലക്ഷ്മണ്‍

6

Also Read: T20 World Cup 2021: ഇന്ത്യ കിരീടം നേടും, അതിനുള്ള എല്ലാം ഈ ടീമിലുണ്ട്- പാര്‍ഥിവ് പട്ടേല്‍

അവസരം കാത്ത് പൃഥ്വി ഷാ,മായങ്ക് അഗര്‍വാള്‍,സൂര്യകുമാര്‍ യാദവ് എന്നിവര്‍ പുറത്തുണ്ട്. ഇരു ടീമും 1-1 എന്ന നിലയിലായതിനാല്‍ നാലാം ടെസ്റ്റ് ഫലം വളരെ നിര്‍ണ്ണാകമാണ്. ഇന്ത്യക്ക് തോല്‍വി വഴങ്ങേണ്ടി വന്നാല്‍ അഞ്ചാം മത്സരം ജീവന്‍മരണ പോരാട്ടമായി മാറും.

Story first published: Friday, September 3, 2021, 17:35 [IST]
Other articles published on Sep 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X